ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ തുറന്ന വിപണി പിന്നീട് താഴേക്ക് വീണ് നേട്ടം നഷ്ടപ്പെടുത്തി.

ഗ്യാപ്പ് അപ്പിൽ 17202 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. തുടക്കത്തിൽ തന്നെ നേട്ടം നഷ്ടപ്പെടുത്തിയ സൂചിക മൂന്ന് മണി വരെ അസ്ഥിരമായി നിന്നു. ശേഷം വളരെ വലിയ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 29 പോയിന്റുകൾ/ 0.17 ശതമാനം താഴെയായി 17063 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37664 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 37800 എന്ന പ്രതിബന്ധം മറികടക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ശേഷം വശങ്ങളിലേക്ക്  വ്യാപാരം നടത്തിയ സൂചിക അവസാന നിമിഷം താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾ/ 0.05 ശതമാനം മുകളിലായി 37392 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി(+3.1%), നിഫ്റ്റി പി.എസ്.യു ബാങ്ക്(+1%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Kotak Bank (+2.4%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ തുടരുകയാണ്. IndusInd Bank (+1.2%) ഓഹരിയും നേട്ടത്തിൽ അടച്ചു.

സ്വർണ്ണ വില വർദ്ധിക്കുന്നതിനെ തുടർന്ന് Titan (+1.8%) ഓഹരി നേട്ടത്തിൽ അടച്ചു.

റിയൽറ്റി ഓഹരികൾ ഏറെയും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. DLF (+6.1%), Sobha (+5.3%), Prestige (+4.8%), Sunteck (+4.5%), Oberoi Realty (+4.5%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

ഷുഗർ ഓഹരികളും ഇന്ന് ബുള്ളിഷായി നിലകൊണ്ടു. Balrampur Chini (+2.6%), Eid Parry (+6%), Shree Renuka (+9.5%), Dalmia Sugar എന്നിവ നേട്ടത്തിൽ അടച്ചു.

ഉക്രൈന്റെ പേരിൽ ചില രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മികച്ച മാർഗമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

എൻ.സി.ഡി വിതരണത്തിലൂടെ 500 കോടി രൂപ വരെ ഫണ്ട് സമാഹരിക്കുന്നതിന് കമ്പനി അനുമതി നൽകിയതിന് പിന്നാലെ Welspun India(+5.4%) ഓഹരി ഇന്ന് ലാഭത്തിൽ അടച്ചു.

4300 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ PNC Infra (+11.4%) ഓഹരി നേട്ടത്തിൽ അടച്ചു.

തിങ്കളാഴ്ചത്തെ റെയിഡിന് പിന്നാലെ Indiabulls Housing (-3%), Dhani (-10%- LC) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. IB Real Estate (+1%) നേരിയ നേട്ടത്തിൽ അടച്ചു.

അദാനി ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. Adani Enterprises (+1.2%), Adani Transmission (+4.6%), Adani Power (+4.1%), Adani Wilmar (+9.7%), ATGL (+3.4%) എന്നിവ നേട്ടം കൈവരിച്ചു.

വിപണി മുന്നിലേക്ക് 

എല്ലാ യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി കർശനമായ നയതന്ത്ര ചർച്ചകൾക്ക് ഒരുങ്ങുകയാണ്. വരും ആഴ്ചകളിൽ റഷ്യയ്ക്ക് എതിരെ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയേക്കും.

അതേസമയം, റഷ്യയ്‌ക്കെതിരായ ഉപരോധം ആഗോള സാമ്പത്തിക, ഊർജ വിപണികളെ ബാധിക്കുമെന്ന് വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ പറഞ്ഞു.

ഓരോ നിമിഷവും കാര്യങ്ങൾ മെച്ചപ്പെടുകയും അടുത്ത നിമിഷം അതിലും മോശമാവുകയും ചെയ്യുന്ന സാഹചര്യം തുടരുന്നതായി കാണാം. നിഫ്റ്റിയിൽ ഇൻട്രാഡേ വീഴ്ച വളരെ കുറവാണെന്ന് കാണാം. അവസാന നിമിഷം വിപണി കുത്തനെ വീണിട്ടും നിഫ്റ്റി ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്.

17000, 16800 എന്നീ രണ്ട് സപ്പോർട്ടുകൾക്കും മുകളിലായാണ് നിഫ്റ്റി ഇപ്പോഴും വ്യാപാരം നടത്തുന്നത്. ചാഞ്ചാട്ട സൂചികയായ വിക്സ് ഇപ്പോൾ 9 മാസത്തെ ഉയർന്ന നിലയിലാണുള്ളത്. ഇന്നലെ യുഎസ് വിപണി ഇടിഞ്ഞിട്ടും ഡൌ ജോൺസ് ഫ്യൂച്ചേഴ്സ് ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. എല്ലാം ശുഭമായി നടന്നാൽ ഇന്ത്യൻ വിപണി നാളെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചേക്കും.

പുതിയ ഓപ്ഷൻ ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം നിഫ്റ്റി നാളെ 17230- 16950 എന്ന റേഞ്ചിനുള്ളിൽ വ്യാപാരം അവസാനിപ്പിച്ചേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement