പ്രധാനതലക്കെട്ടുകൾ

Reliance: എഫ്എംസിജി സെഗ്‌മെന്റിലെ തങ്ങളുടെ അഭിലാഷത്തിന്റെ ഭാഗമായി കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ് ബ്രാൻഡായ ‘ഇൻഡിപെൻഡൻസ്’ ഗുജറാത്തിൽ ലോഞ്ച് ചെയ്തതായി കമ്പനി പ്രഖ്യാപിച്ചു.

Wipro: മിഡിൽ ഈസ്റ്റിലെ കോർപ്പറേറ്റ് ബാങ്കുകൾക്കായി ഫിൻടെക് സ്ഥാപനമായ ഫിനാസ്ട്രയുമായി മൾട്ടി-ഇയർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പങ്കാളിത്തത്തിൽ ഒപ്പുവെച്ചതായി ഐടി കമ്പനി  അറിയിച്ചു.

Hindustan Petroleum Corporation: എണ്ണ ശുദ്ധീകരണത്തിനും ഇന്ധന വിപണന പ്രവർത്തനങ്ങൾക്കുമായി ആഭ്യന്തര അല്ലെങ്കിൽ വിദേശ വിപണിയിൽ നിന്ന് 10,000 കോടി രൂപ കടം കമ്പനി സ്വരൂപിക്കും.

Petronet LNG :
ഒഡീഷയിലെ ഗോപാൽപൂർ തുറമുഖത്ത് 2,306 കോടി രൂപയ്ക്ക് ഫ്ലോട്ടിംഗ് എൽഎൻജി കേന്ദ്രം കമ്പനി സ്ഥാപിക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18619 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കൃത്യമായി താഴേക്ക് നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 245 പോയിന്റുകൾക്ക് താഴെയായി 18415 എന്ന നിലയിൽ സൂചിക ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

43969 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ ഇതിന് സാധിക്കാതെ ഇരുന്ന സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 551 പോയിന്റുകൾക്ക് താഴെയായി 43498 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2  ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,400-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,400, 18,340, 18,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,440, 18,500, 18,540 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  43,380, 43,000, 42,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,600, 43,900, 44,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.5 ആയി കാണപ്പെടുന്നു.

ഇന്നലെ വിപണിയിൽ കാണപ്പെട്ട ചുവന്ന കാൻഡിലുകൾ ഭയപ്പെടുത്തുന്നത് ആയിരുന്നു. ആക്രമണം തുടർന്ന കരടികൾ വിപണിയെ താഴേക്ക് വലിച്ചു. 18130 അടുത്ത പ്രധാന സപ്പോർട്ട് ആയി പരിഗണിക്കാം.

ആഗോള വിപണികളും ഇന്നലെ ചോരക്കളമായി മാറി. ഡൌ ജോൺസിന്റെ സ്വിംഗ് പോയിന്റ് തകർന്നു. ഡാക്സിലേക്ക് നോക്കിയാലും സമാനമായ കാര്യം കാണാവുന്നതാണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തി.

ഇവന്റ് ഉള്ള ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ അതിന് ശേഷം വിപണി ഇടിയുകയായിരുന്നു. ആഗോള വിപണികൾ പലിശ നിരക്ക് വർദ്ധനവിനെ തുടർന്ന് ഉണ്ടാകാനുള്ള മാന്ദ്യത്തെ ഭയക്കുന്നതായി കാണാം.

യൂറോ സിപിഐ ഇന്ന് പുറത്തുവരും. ജർമനിയുടെ നിർമാണ പിഎംഐയും ഇന്ന് പുറത്തുവരും.

ഈ ആഴ്ചയും വിപണിയിൽ കരടികളുടെ ആക്രമണം തുടരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

നിഫ്റ്റിയിൽ മുകളിലേക്ക് 18500 താഴേക്ക് 18,130 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement