പ്രധാനതലക്കെട്ടുകൾ

Tata Motors: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീക്യത അറ്റനഷ്ടം 1451.05 കോടി രൂപയായി രേഖപ്പെടുത്തി.

Tata Steel: ഒഡീഷ ആസ്ഥാനമായുള്ള നീലാചൽ ഇസ്പത് നിഗമിന്റെ 93.71 ശതമാനം ഓഹരികൾ 12,100 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള ബിഡ് വിജയിച്ചതായി കമ്പനി പ്രഖ്യാപിച്ചു.

HCL Technologies: പുതിയ മൾട്ടി-ഇയർ ഐടി സേവന കരാറിലൂടെ ഹസ്ക്‌വർണ ഗ്രൂപ്പുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായി കമ്പനി അറിയിച്ചു.

NTPC: പവർ എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ അഞ്ച് ശതമാനം ഇക്വിറ്റി ഓഹരി എൻടിപിസി വിദ്യുത് വ്യാപാര നിഗം ​​ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.

Indian Oil Corporation: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 19 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.

ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ:

Adani Ports
Tech Mahindra

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17308 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ബജറ്റിന് മുമ്പായി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 17290 സപ്പോർട്ടായും 17400 പ്രതിബന്ധമായും കാണപ്പെട്ടു. തുടർന്ന് 238 പോയിന്റുകൾക്ക് മുകളിലായി 17340 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38108 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങിയെങ്കിലും വീണ്ടും തിരികെ കയറി 38000 മറികടന്നു. ശക്തമായ ബ്രേക്ക് ഔട്ട് നടത്താൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് 286 പോയിന്റുകൾ/ 0.76 ശതമാനം മുകളിലായി 37975 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിൽ അടച്ചു.

വീണ്ടെടുക്കൽ തുടരുന്നതിനാൽ തന്നെ യൂഎസ് വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും മുന്നേറ്റം നടത്തി.

ഷാങ്ഹായ്, ഹാങ് സെങ് എന്നിവ ഒഴികെ ഏഷ്യൻ വിപണികൾ എല്ലാം ലാഭത്തിലാണ് വ്യാപാരം നടത്തിയത്.  യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY
17,497-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,400, 17,340, 17,310, 17,290, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,400, 17,450, 17,500, 17,540, 17,570
എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,900, 37,700, 37,500, 37,380, 37,250, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,000, 38,200, 38,350, 38,500, 38,800, 39,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000, 17500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500, 16700 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബജറ്റിന് മുമ്പായി ബാങ്ക് നിഫ്റ്റിയിലെ ഒഐ വളരെ ശ്രദ്ധാപൂർവം ചിട്ടപ്പെടുത്തിയിട്ടുള്ളതായി കാണാം. ബാങ്ക് നിഫ്റ്റിയിൽ 39,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 38000ൽ നല്ല സ്ട്രാഡിൽ ബിൽഡ് അപ്പ് ഉള്ളതായി കാണാം.

വിക്സ് 21.95 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,624 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3,649 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

എല്ലാവരും ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കുകയാണ്. 40 ട്രില്യണിന്റെ അടുത്തായി ബജറ്റ് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി നിരക്കിൽ മാറ്റം വന്നേക്കില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകും. അടിസ്ഥാന സൗകര്യങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവ് വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയാൽ ഉപരോധം കൊണ്ടുവരാൻ പുടിന്റെ സർക്കിളിലെ ഉന്നതരുടെ പട്ടിക യുഎസ് തയ്യാറാക്കി കഴിഞ്ഞു. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ റഷ്യ പിൻവാങ്ങണമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ആഗോള വിപണിയെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന മേഖലയിലെ സംഘർഷത്തിന്റെ തോതിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത്.

ഓപ്ഷനുകളിൽ ഉയർന്ന വിഐ കാണപ്പെടുന്നു, ബജറ്റ് നീക്കത്തിന് ശേഷം  വിഐ ഇടിഞ്ഞേക്കാം. വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായതിനാൽ തന്നെ വളരെ ദൂരെയാണ് ഓപ്ഷൻ റെെറ്റേഴ്സ് പോസിഷനുകൾ എടുത്തിട്ടുള്ളത്. 17300ൽ മികച്ച സ്ട്രാഡിലുകൾ ഉള്ളതായി കാണാം.

സുരക്ഷിതമായി നിൽക്കാൻ ആഗ്രഹിക്കുന്ന ട്രേഡേഴ്സിന് ഇന്ന് വിപണിയിൽ നിന്നും മാറിനിൽക്കാവുന്നതാണ്. അല്ലാത്തവർക്ക് വിപണിയുടെ ദിശ മനസിലാക്കി കൊണ്ട് വ്യാപാരം നടത്താവുന്നതാണ്. എന്നാൽ ചാഞ്ചാട്ടത്തിന്റെ ചതിക്കുഴിയിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക. ബാങ്ക് നിഫ്റ്റിക്ക് 38400ന് മുകളിലേക്ക് ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement