ഇന്നത്തെ വിപണി വിശകലനം
14597 എന്ന നിലയിൽ ഫ്ലാറ്റായി തുറക്കപ്പെട്ട നിഫ്റ്റി തുടക്കത്തിൽ തന്നെ ഏറെ ദുർബലമായി കാണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സൃഷ്ടിച്ച ഏറ്റവും ഉയർന്ന നിലയിൽ ശക്തമായ ഒരു പ്രതിരോധം തീർത്ത നിഫ്റ്റി പിന്നീട് അവിടെ നിന്നും താഴേക്കുള്ള വീഴ്ച ആരഭിച്ചു. ഉച്ചയോടെ 14500 തകർത്ത് താഴേക്ക് വീണ സൂചിക സാക്ഷ്യം വഹിച്ചത് വളരെ വലിയ ഒരു പതനത്തിനാണ്. ഏകദേശം 180 പോയിന്റാണ് 40 മിനിട്ടിനുള്ളിൽ തന്നെ സൂചികയിൽ ഇടിവ് രേഖപ്പെടുത്തിയത്. നേരിയ തോതിൽ നഷ്ടം നികത്തിയ നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 161 പോയിന്റ് താഴേ 14433 എന്ന നിലയിൽ അടച്ചു.
32485 എന്ന നിലയിൽ തുറക്കപ്പെട്ട ബാങ്ക് നിഫ്റ്റി പിന്നീട്
നിഫ്റ്റിക്ക് സമാനമായി തന്നെ താഴേക്ക് പതിച്ചു. എങ്കിലും നിഫ്റ്റിക്ക് സമാനമായ നാടകീയ വീഴ്ച ബാങ്ക് നിഫ്റ്റിയിൽ കാണാനായില്ല. താഴേക്ക് വീണ് സൂചിക പിന്നീട് 32000 എന്ന ശക്തമായ സപ്പോർട്ടിൽ നിന്നും തിരിച്ചു കയറി വിപണി അവസാനിച്ചപ്പോൾ 32246 എന്ന നിലയിൽ അടച്ചു.
എല്ലാ മേഖലയിലുമുള്ള സൂചികകൾ ഇന്ന് ചൂമന്ന നിറത്തിലാണ് അടയ്ക്കപ്പെട്ടത്. ഇതിൽ ഐടി,നിഫ്റ്റി റിയൽറ്റി സെക്ടറുകൾ ചോരക്കടലിൽ മുങ്ങിയതിന് സമാനമായിരുന്നു.അതേസമയം വിപണി ഇടിഞ്ഞപ്പോഴും ഓട്ടോ സെക്ടർ അതിശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.
ഇന്ത്യൻ വിപണി സമയം യൂറോപ്യൻ മാർക്കറ്റുകൾ എല്ലാം തന്നെ ചുമന്ന നിറത്തിലാണ് കാണപ്പെട്ടത്.
പ്രധാനവാർത്തകൾ
ടാറ്റാ മോട്ടോർസ് ഇന്ന് മാത്രമായി 6 ശതമാനം ഉയർച്ചയാണ് കെെവരിച്ചത്. Teslaയുമായി കെെകോർക്കുമെന്ന വാർത്ത നിഷേധിച്ചതിന് ശേഷവും ഓഹരി മാസത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി.
Bharti Airtel ഇന്ന് 3.81 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ഇതോടെ ഓഹരി വില 602 എന്ന നിലയിലെത്തി. റിവ്യൂവിന്റെ ഭാഗമാകുമെന്ന് MSCI(Morgan Stanley) പറഞ്ഞതിന് പിന്നാലെ Softbank, Hughes Network Systems എന്നീ കമ്പനികൾ എയർടെലിന്റെ ഒൺവെബ് പ്ലാറ്റ് ഫോമിൽ നിക്ഷേപം നടത്തി.
PVR കഴിഞ്ഞ പാദം 49.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 36.26 കോടി രൂപയുടെ ലാഭമാണ് കമ്പനി ഇതേ കാലയളവിൽ നേടിയിരുന്നത്. തിയേറ്ററുകൾ തുറക്കാൻ തുടങ്ങിയിട്ടും കമ്പനി ഇത്തരം ഒരു നഷ്ടം രേഖപ്പെടുത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. എന്നിരുന്നാലും കമ്പനിയുടെ ഓഹരി വില 2.5 ശതമാനം ഉയർന്നു.
Tata Consumer കമ്പനിയെ നിഫ്റ്റിയിൽ മാറ്റി സ്ഥാപിക്കുമെന്നെ അഭ്യൂഹങ്ങൾ ഉയർന്നതോടെ GAIL ലിന്റെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു. ഓഹരിക്ക് 150 രൂപ വീതം 1046.3 കോടി രൂപയുടെ ഷെയർ ബെെബാക്കും 2.5 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
ഓഫർ ഫോർ സെയിലിലൂടെ സർക്കാർ വിറ്റ SAIL ഓഹരികൾ over-subscribed ആയതിന് പിന്നലെ ഓഹരി വില 4 ശതമാനം ഉയർന്നു. ഇത് SAIL ഓഹരികൾക്ക് വിപണിയിൽ ഏറെ അവശ്യക്കാർ ഉണ്ടെന്നത് സൂചിപ്പിക്കുന്നു.
HCLTech പ്രതിവർഷം മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 31 ശതമാനം (3,982 കോടി രൂപ) ഉയർച്ച രേഖപ്പെടുത്തി. രണ്ടാഴ്ചത്തെ തുടർച്ചയായ റാലിക്ക് ശേഷം ഇന്ന് പ്രോഫിറ്റ് ബുക്കിംഗിന് വിധേയമായ HCLTech ഓഹരി 3.69 ശതമാനം താഴേക്ക് പതിച്ചു. TechM,Wipro എന്നീ കമ്പനികളും ഇന്ന് top-losers പട്ടികയിൽ ഇടം നേടി.
AGR കുടിശിക സംബന്ധിച്ച വാദങ്ങൾക്ക് ഓടുവിൽ
Vodafone Idea യുടെ ഓഹരികൾ 10.98 ശതമാനം ഉയർന്നു.
പുതിയ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ IDFC First Bank ന്റെ ഓഹരികൾ 4.76 ശതമാനം ഉയർന്നു.

വിപണി മുന്നിലേക്ക്
വളരെ നിർണായകമായ ഒരു ആഴ്ചയിലൂടെയാണ് നിഫ്റ്റി കടന്നു പോയത്. റെഡ് ക്യാൻഡിൽ കാണപ്പെട്ടുവെങ്കിലും സൂചിക ലാഭത്തിൽ തന്നെയാണ് അടയ്ക്കപ്പെട്ടത്.
പി.എസ്.യു ബാങ്ക്സ് 5.9 ശതമാനം ഉയർച്ചയും നിഫ്റ്റി ഓട്ടോ 4.5 ശതമാനം ഉയർച്ചയും ഈ ഒരു ആഴ്ചയിൽ മാത്രമായി നേടി.അതേസമയം മെറ്റൽ സെക്ടർ 2.3 ശതമാനം താഴേക്ക് വിണു.
സൂചിക ശക്തമായ ഒരു ഇടിവ് നേരിട്ടുവെങ്കിലും വിപണി മുകളിലേക്ക് താന്നെ പോകും എന്നത് വ്യക്തമാണ്. ഒരു ബുൾ മാർക്കറ്റിൽ ഇത്തരം വീഴ്ചകൾ സാധാരണമാണ്.
നിയുക്ത പ്രസിഡന്റ് ജോ ബെെഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വളരെ പ്രധാനമാണ്. ഈ ദിവസം അക്രമസംഭവങ്ങൾ ഉണ്ടായേക്കാമെന്ന് FBI മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. അതേസമയം യു.എസിൽ പുതിയ സാമ്പത്തിക പാക്കേജ് നടപ്പാക്കാനൊരുങ്ങുകയാണ്. വെെറ്റ് ഹൌസിലും സെനറ്റിലും ഡെമോക്രറ്റാസ് പാർട്ടി ഭരണമായതിനാൽ ഇത് വളരെ വേഗം പാസാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

