പ്രധാനതലക്കെട്ടുകൾ
ഡാഹെജിനും ബെംഗളൂരുവിനുമിടയിലായി രണ്ട് ഗ്യാസ് പൈപ്പ്ലൈനുകൾ സ്ഥാപിക്കാനൊരുങ്ങി GAIL
Kotak Mahindra Bank’s: മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുളള കമ്പനിയുടെ ഏകീകൃത ലാഭം 11 ശതമാനം വളർന്ന് 2,602 കോടി രൂപയായി.
Indiabulls Real Estate :പൂർത്തിയായതും നിലവിലുള്ളതുമായ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്നും 11,400 കോടിയോളം രൂപ ലാഭം പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. മൂന്നാം പാദത്തിൽ 990 കോടി രൂപയുടെ സെയിൽ ബുക്കിംഗ് നടന്നതായും, ഏപ്രിൽ മുതൽ ഡിസംബർ കാലയളവിൽ 1359 കോടി രൂപയുടെ സെയിൽ ബുക്കിംഗ് നടന്നതായും കമ്പനി വ്യക്തമാക്കി.
Inox Leisure Ltd മഹാരാഷ്ട്രയിലെ താനേയിൽ പുതിയ മൾട്ടിപ്ലക്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ മൊത്തം മൾട്ടിഫ്ലക്സുകളുടെ എണ്ണം 151 ആയി.
Tata Motors: പുതിയ എസ്‌യുവി സഫാരി കമ്പനി പുറത്തിറക്കി. അടുത്ത മാസം മുതൽ ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
Agro Tech Foods: യുപിയിലെ ഉന്നാവോയിലെ പ്ലാന്റിൽ വാണിജ്യ ഉത്പാദനവും പ്രവർത്തനങ്ങളും വിജയകരമായി പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു.
NTPC: തമിഴ്‌നാട് എനർജി കമ്പനി ലിമിറ്റഡ് (എൻ.ടി.ഇ.സി.എൽ) കമ്പനിയുടെ 50 ശതമാനം ഓഹരിക്ക് 47.55 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായി അറിയിച്ചു.
UCO Bank മൂന്നാം പാദത്തിൽ അറ്റാദായം വർദ്ധിച്ച് 35.44 കോടി രൂപയായി.
ICICI Securities: മൂന്നാം പാദത്തിൽ കമ്പനി 267 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. പോയ സാമ്പത്തിക വർഷം ഇത് 137.2 കോടി രൂപയായിരുന്നു. അതേസമയം വരുമാനം 422.24 കോടിയിൽ നിന്നും 620.11 കോടിയിലേക്ക് ഉയർന്നു.
Sharda Cropchem: മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത ലാഭം 48.3 കോടി രൂപയായി ഉയർന്നു. പോയ സാമ്പത്തിക വർഷം ഇത് 5.86 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 382.4 കോടി രൂപയിൽ നിന്ന് 493.8 കോടിയിലേക്ക് ഉയർന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അശോക് കുമാർ വാശിഷ്ടിനെ കമ്പനി നിയമിച്ചു.
RPG Life Sciences: കമ്പനി മൂന്നാം പാദത്തിൽ 12.87 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 7.9 കോടി രൂപയായിരുന്നു. അതേസമയം പ്രതിവർഷ വരുമാനം 94.4 കോടി രൂപയിൽ നിന്നും 107.6 കോടി രൂപയായി ഉയർന്നു.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
Hindustan Unilever
Axis Bank
ICICI Prudential Life
Marico
United Spirits
Bank of Baroda
Canara Bank
Emami
PNB Housing
Nippon LIfe Asset Management
India Cements
ഇന്നത്തെ വിപണി സാധ്യത
നിഫ്റ്റി താഴേക്കുള്ള വീഴ്ച തുടരുകയാണ്. തിങ്കളാഴ്ച 200 പോയിന്റ് വരെ താഴേക്ക് വീണ സൂചിക 14250 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചത്തെ വിപണി വിവരങ്ങൾ കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
എന്നാൽ ബാങ്ക് നിഫ്റ്റി അത്ര ദുർബലമായി കാണപെട്ടില്ല, 31000നെ ഒരു ശക്തമായ സപോർട്ടാക്കിയ സൂചിക ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ഫാർമ മാത്രമാണ് തിങ്കളാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചത്.
ആഗോള വിപണികൾ ഒരു പതനത്തിനുള്ള സൂചനകളാണ് നൽകുന്നത്. യുഎസ് വിപണി ചുവന്ന ക്യാൻഡിലുകൾ സൃഷ്ടിച്ചു കൊണ്ട് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ലോക വിപണിയിൽ ഒരു ഇടിവിനുള്ള സാധ്യത കാണിക്കുന്നു.
എന്നാൽ പ്രതീക്ഷ നൽകുന്നത് എന്തെന്നാൽ ഫെഡറൽ റിസർവ് ഇന്ന് തങ്ങളുടെ നയം പ്രഖ്യാപിക്കും, അത് വിപണിയെ പോസിറ്റീവ് കാഴ്ചപ്പാടിലേക്ക് കൊണ്ട് വരും. അതിനൊപ്പം ഫേസ്ബുക്ക്, മെെക്രോസോഫ്റ്റ്, ആപ്പിൾ,ടെസ്ല എന്നീ കമ്പനികളുടെ ഫലങ്ങളും ഇന്ന് പുറത്തു വരും.
അതേസമയം പ്രദേശിക സംഭവങ്ങളിലേക്ക് നോക്കുമ്പോൾ ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭവും സംഘർഷങ്ങളും നിങ്ങൾ കണ്ടുവെന്ന് കരുതുന്നു. ഇത് തീർച്ചയായും വിപണിയെ ബാധിക്കും. ഇതേ തുടർന്ന് SGX NIFTY 14,014ലേക്ക് കഴിഞ്ഞ ദിവസം നിലംപതിച്ചിരുന്നു.
യൂറോപ്യൻ വിപണി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് വിപണി നഷ്ടത്തിലും. ഏഷ്യൻ വിപണികൾ മിക്സിഡാണ്. SGX NIFTY 14,141 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ്ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ഗ്യാപ്പ് ഡൌണിൽ തുറന്ന ശേഷം കാത്തിരിക്കുകയും നിഫ്റ്റിയുടെ ട്രെന്റ് മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ആദ്യ മണിക്കൂറിൽ തന്നെ സൂചിക ഉയർന്ന/ താഴ്ന്ന നില ബ്രേക്ക് ചെയ്യുമോ എന്ന് ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇതിനായി ORB strategy പിന്തുടരാവുന്നതാണ്.
നല്ലതും മോശവുമായ വാർത്തകളിൽ വിപണി അസ്ഥിരമായേക്കാം.
റിലയൻസ് കഴിഞ്ഞ ദിവസം നിഫ്റ്റിയെ താഴേക്ക് വലിച്ചപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്ക് സൂചികയ്കക് കെെതാങ്ങായി. നിഫ്റ്റിയുടെ ട്രെന്റ് മനസിലാക്കാൻ ഈ ഓഹരികളിൽ ശ്രദ്ധികേന്ദ്രീകരിക്കുക.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,260ൽ ഒരു ശക്തമായ റെസിസ്റ്റൻസ് കാണുന്നു. ഇത് തകർക്കപെട്ടാൽ വലിയ ഒരു കുതിച്ചുകയറ്റത്തിന് സൂചിക സാക്ഷ്യം വഹിച്ചേക്കാം. താഴേക്ക് നോക്കിയാൽ 14,100 ശക്തമായ ഒരു സപ്പോർട്ടായി കാണാപ്പെടുന്നു. അതിന് താഴെയായി 14000വും ഒരു മികച്ച സപ്പോർട്ടാണ്.
15000,14500 എന്നിവിടെയാണ് ഇന്നതെ ഏറ്റവും ഉയർന്ന കാൾ ഓപ്പൺ ഇൻറെറസ്റ്റ് കാണുന്നത്.14000,14200 എന്നിവിടെ ഏറ്റവും ഉയന്ന പുട്ട് ഓപ്പൺ ഇൻറെറസ്റ്റും കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 765 കോടി രൂപയുടെ ഓഹരികൾ വിറ്റയിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ 387 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

