എം.ആർ.എഫ് ക്യു 4 ഫലം, അറ്റാദായം 51 ശതമാനം ഇടിഞ്ഞ് 332 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എം.ആർ.എഫിന്റെ ഏകീകൃത അറ്റാദായം 51.1 ശതമാനം ഇടിഞ്ഞ് 332.15 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 36.2 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 30.7 ശതമാനം വർദ്ധിച്ച് 4816.46 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 94 രൂപ വീതം അവസാന ലാഭവിഹിതവും 50 രൂപ വീതം പ്രത്യേക ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

ജൂൺ 21 മുതൽ ഏവർക്കും സൗജന്യ വാക്സിൻ  നൽകുമെന്ന് പ്രധാനമന്ത്രി

ജൂൺ 21 മുതൽ 18 വയസ് തികഞ്ഞ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ നിർമാതാക്കളിൽ നിന്ന് 75 ശതമാനം വാക്സീൻ കേന്ദ്രസർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഒഴിവാക്കിയ 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം.

വിവിധ ബിസിനസുകൾക്കുള്ള ഓർഡറുകൾ സ്വന്തമാക്കി ലാർസൻ & ട്യൂബ്രോ

ലാർസൻ & ട്യൂബ്രോയുടെ നിർമാണ വിഭാഗത്തിന്റെ വിവിധ ബിസിനസുകൾക്കായി 1,000-2,500 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളും പമ്പിംഗ് സ്റ്റേഷനുകളും രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡിൽ നിന്നുമാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്. 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ക്യു 4 ഫലം, അറ്റനഷ്ടം 1349 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റനഷ്ടം 1349 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 1529 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 14 ശതമാനം ഇടിഞ്ഞ് 5779.84 കോടി രൂപയായി.

ഡിജിറ്റൽ ആസ്ത്മ എഡ്യൂക്കേറ്റർ പ്ലാറ്റ്ഫോം ആരംഭിക്കാൻ ഒരുങ്ങി ലുപിൻ

ഇൻഹേലർ ഉപയോഗത്തിന്റെ സാങ്കേതിക വശങ്ങൾ രോഗികളെ പഠിപ്പിക്കുന്നതിനായി ഡിജിറ്റൽ ആസ്ത്മ എഡ്യൂക്കേറ്റർ പ്ലാറ്റ്ഫോം  ആരംഭിക്കാൻ ഒരുങ്ങി ലുപിൻ. അതേസമയം  ജനറിക് എംട്രിസിറ്റബിൻ, ടെനോഫോവിർ ഡിസോപ്രോക്‌സിൽ ഫ്യൂമറേറ്റ് ഗുളികകൾക്ക് യുഎസിൽ വിതരണം ചെയ്യുന്നതിനായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. എച്ച്.ഐ.വി അണുബാധയുടെ ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുന്നത്.

യുബിഎല്ലിന്റെ 5600 കോടി രൂപയുടെ ഓഹരികൾ റിക്കവറി ഓഫീസറുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറ്റി ഇഡി

യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ 4.13 കോടി ഇക്വിറ്റി ഓഹരികൾ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ റിക്കവറി ഓഫീസറുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഏകദേശം 5600 കോടി രൂപയുടെ ഷെയറുകളാണ് കെെമാറ്റം ചെയ്തത്. യു‌ബി‌എൽ, യുണൈറ്റഡ് ബ്രൂവറീസ്  ലിമിറ്റഡ് എന്നിവ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. 

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 83 ശതമാനം വർദ്ധിച്ച് 1330 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 83 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ പലിശയിനത്തിലുള്ള വരുമാനം 18 ശതമാനം ഇടിഞ്ഞ് 5403 കോടി രൂപയായി. അതേസമയം ജിഎൻപിഎ നിരക്ക് 13.74 ശതമാനമായി ഉയർന്നു. മൂന്നാം പാദത്തിൽ ഇത് 13.49 ശതമാനമായിരുന്നു.

ഐഇഎക്സിന്റെ  ശരാശരി സ്പോട്ട് പവർ വില 10 ശതമാനം വർദ്ധിച്ച് 2.83 രൂപയായി

മെയ് മാസത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലെ ഡേ ഫോർ‌വേർ‌ഡ് മാർ‌ക്കറ്റിലെ ശരാശരി സ്പോട്ട് പവർ വില യൂണിറ്റിന് 10 ശതമാനം എന്ന നിരക്കിൽ വർദ്ധിച്ച് 2.83 രൂപയായി. മെയ് മാസത്തിൽ 4,364 ദശലക്ഷം യൂണിറ്റ് വോളിയത്തിന്റെ വ്യാപാരമാണ് നടന്നത്.

ഡി‌എച്ച്‌എഫ്‌എല്ലിനുള്ള പിരമൽ ഗ്രൂപ്പിന്റെ റെസല്യൂഷൻ പ്ലാനിന്  അംഗീകാരം

ഡിഎഫ്എല്ലിന്റെ പാപ്പരത്തത്തിനായുള്ള പിരമൽ ഗ്രൂപ്പിന്റെ റെസല്യൂഷൻ പ്ലാനിന് നിബന്ധനകളോടെ അനുമതി നൽകി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ. റെസല്യൂഷൻ പ്ലാൻ അനുസരിച്ച് ചെറുകിട സ്ഥിര നിക്ഷേപകർക്ക് കൂടുതൽ പണം നൽകുന്നത് പരിഗണിക്കാൻ ട്രിബ്യൂണൽ ഡിഎച്ച്എഫ്എല്ലിന്റെ ക്രെഡിറ്റർമാരുടെ സമിതിയോട് ആവശ്യപ്പെട്ടു. പിരമൽ ഗ്രൂപ്പ് ഡിഎച്ച്എഫ്എല്ലിന്റെ കടക്കാർക്ക് 37,250 കോടി രൂപ വാഗ്ദാനം ചെയ്തു.

ബെക്ടേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസ് ക്യു 4 ഫലം, അറ്റാദായം 41 ശതമാനം വർദ്ധിച്ച് 12.77 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബെക്ടേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസിന്റെ പ്രതിവർഷ അറ്റാദായം 41 ശതമാനം വർദ്ധിച്ച് 12.77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 38.3 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 15.26 ശതമാനം വർദ്ധിച്ച് 223.98 കോടി രൂപയായി.  അതേസമയം ഓഹരി ഒന്നിന് 2.40 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement