ഇന്നത്തെ വിപണി വിശകലനം

അപ്രതീക്ഷിത മുന്നേറ്റം, നഷ്ടത്തിൽ നിന്നും കരകയറി നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 17132 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ താഴേക്ക് വീണു. 17000ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വീണ്ടെടുക്കൽ നടത്തി. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചതോടെ ഉച്ചയ്ക്ക് ശേഷം സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 198 പോയിന്റുകൾ/ 1.16 ശതമാനം മുകളിലായി 17315 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36012 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 600ൽ ഏറെ പോയിന്റുകൾ താഴേക്ക് വീണു. നിഫ്റ്റിക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം തിരികെ കയറിയ സൂചിക 1000 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 330 പോയിന്റുകൾ/ 0.92 ശതമാനം മുകളിലായി 36348 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി റിയൽറ്റി താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ടെക് യുഎസിൽ ലിസ്റ്റ് ചെയ്ത ആക്‌സെഞ്ചറിൽ നിന്നുള്ള മികച്ച ഫലങ്ങളെ തുടർന്ന് ഇന്ത്യൻ ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. TechM, TCS എന്നിവ നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

Mphasis, LTI, Infosys, Wipro എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

137 ദിവസത്തിന് ശേഷം ആദ്യമായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിന് പിന്നാലെ BPCL,IOC എന്നിവ നേട്ടത്തിൽ അടച്ചു. Hindustan Petroleum, Reliance എന്നിവയും മുന്നേറ്റം കാഴ്ചവച്ചു.

Chalet, Mahindra Resorts എന്നീ ഓഹരികൾ ഹോസ്പ്പിറ്റൽ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.

Hindustan Unilever, Nestle India, Britannia എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ITC ഓഹരി 5 മാസത്തെ ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

Graphite, HEG എന്നിവ മെറ്റൽ മേഖലയിൽ നിന്നും മുന്നേറ്റം നേടത്തി.

സിഇഒ പുനിത് ഗോയങ്കയെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മുൻ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ബോംബെ ഹൈക്കോടതി അതിന്റെ ഏറ്റവും വലിയ നിക്ഷേപകനായ ഇൻവെസ്കോയെ അനുവദിച്ചതിന് പിന്നാലെ ZEEL ഓഹരി താഴേക്ക് വീണു.

ഇന്നലെ പൈപ്പ് ലൈൻ കരാർ ലഭിച്ചതിന് പിന്നാലെ Ratnamani ഓഹരി ബ്രേക്ക് ഔട്ട് നടത്തി എക്കാലത്തെയും ഉയർന്നനില കൈവരിച്ചു. 

വിപണി മുന്നിലേക്ക് 

റിലയൻസ് ഓഹരിയുടെ പിന്തുണയോടെയാണ് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി തനിയെ നിഫ്റ്റിക്ക് 36 പോയിന്റുകളാണ് സംഭാവനയായി നൽകിയത്.

അതേപോലെ തന്നെ നിഫ്റ്റിയിൽ വ്യക്തമായ ട്രെൻഡ് ലൈൻ ബ്രേക്ക് ഔട്ടാണ് അരങ്ങേറിയത്. 5 മിനിറ്റത്തെ ഇന്നലെ മുതലുള്ള നിഫ്റ്റിയുടെ ചാർട്ട് നോക്കിയാൽ നിങ്ങൾക്ക് ഇത് മനസിലാകും, ഇന്നത്തെ ബ്രേക്ക് ഔട്ട് വളരെ ശക്തമാണെന്നും ചാർട്ട് നോക്കിയാൽ വ്യക്തമാകും. 17000 എന്ന സപ്പോർട്ട് സോണിൽ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വാങ്ങുന്നതിനാൽ വിപണി ഇവിടെ ശക്തമായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.

എങ്കിലും രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം ആഴ്ചയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വ്യാഴാഴ്ചത്തെയും ഇന്നലത്തെയും ഉയർന്ന നിലയ്ക്ക് താഴെയാണ് ഇപ്പോഴും വ്യാപാരം നടത്തുന്നത് എന്നും ശ്രദ്ധേയമാണ്. നിഫ്റ്റി ഫ്യൂച്ചേഴ്സ് ഇപ്പോൾ ലാഭത്തിലാണുള്ളത്. ഈ മേഖലയ്ക്ക് മുകളിൽ ഉള്ള ഗ്യാപ്പ് അപ്പ് വിപണിക്ക് പിന്തുണ നൽകിയേക്കും.

ഐടി ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. വീണ്ടെടുക്കൽ റാലിയുടെ മധ്യത്തിൽ ഇവ വശങ്ങളിലേക്ക് ഏകീകരിക്കുന്നതായി കാണാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement