ഇന്നത്തെ വിപണി വിശകലനം

കഴിഞ്ഞ ദിവസത്തെ പതനത്തിന് ശേഷം തിരികെ കയറി വിപണി.

നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 17053 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. ഉച്ചയ്ക്ക് 1 മണിയോടെ ദിവസത്തെ ഉയർന്ന നില സ്വന്തമാക്കിയ സൂചിക പിന്നീട് താഴേക്ക് വന്നു. വൈകാതെ തന്നെ സപ്പോർട്ട് എടുത്ത സൂചിക ശക്തമായി നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 178 പോയിന്റുകൾ/ 1.05 ശതമാനം മുകളിലായി 17136 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36504 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 15 മിനിറ്റിൽ 300 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. ദിവസം മുഴുവൻ സൂചിക 400 പോയിന്റുകളുടെ റേഞ്ചിലായി വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 26 പോയിന്റുകൾ/ 0.07 ശതമാനം താഴെയായി 36314 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്.എം.സി.ജി എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തിയത്. 

നിർണായക വാർത്തകൾ 

BPCL (+3.7%) ഓഹരി 2 മാസത്തെ ഉയർന്ന നില കൈവരിച്ചു കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഓട്ടോ ഓഹരികൾ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. Tata Motors (+3.6%), Eicher Motors (+3.3%), Maruti (+3.1%) എന്നീ ഓഹരികൾ 3 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.

Shree Cements (+3.4%), Ultratech Cements (+3.3%) എന്നീ സിമന്റ് കമ്പനികളും നേട്ടത്തിൽ അടച്ചു. ACC (+7.3%), Ambuja Cement (+4.8%) ഓഹരികൾ ലാഭത്തിൽ അടച്ചു. നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എസിസി ഓഹരി മുന്നേറ്റം നടത്തിയത്.

നാലാം പാദഫലങ്ങൾ നിരാശ നൽകിയതിന് പിന്നാലെ LTI (-5.5%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഷെയർ ഹോൾഡിംഗ് പട്ടികയിൽ രാകേഷ് ജുൻജുൻവാലയുടെ പേര് ഇല്ലാത്തതിനെ തുടർന്ന് SAIL (-2.1%) ഓഹരി നഷ്ടത്തിൽ അടച്ചു. അദ്ദേഹം ഓഹരി വിറ്റ് ഒഴിവാക്കി എന്ന സൂചനയാണ് ഇത് നൽകുന്നത്.

ഇന്ന് ഫലങ്ങൾ പുറത്തുവരാനിരിക്കെ Nestle India (+2%) ഓഹരി നേട്ടത്തിൽ അടച്ചു.

948 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ PSP Project (+5.2%) ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

റിലയൻസ് വിപണിക്ക് ശക്തമായ സപ്പോർട്ടായി നിലകൊള്ളുകയാണ്. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും ഒരു ശതമാനം താഴെ മാത്രമാണുള്ളത്.

വിപണി ഇപ്പോൾ വളരെ സുപ്രധാന നിലയിലാണുള്ളത്. മുൻ കാലങ്ങളിൽ നിഫ്റ്റി ഇവിടെ ഏറെ കാലം അസ്ഥിരമായി നിന്നിട്ടുണ്ട്. വിപണിയിൽ കാളകൾ ശക്തമാണെന്നും ഓഹരികൾ വൈകാതെ ശക്തമായ മുന്നേറ്റം നടത്തുമെന്നും കരുതുന്നവർക്ക് 16835 സ്റ്റോപ്പ് ലോസായി പരിഗണിക്കാവുന്നതാണ്.


ബാങ്ക് നിഫ്റ്റിയിൽ 36300 എന്ന നിലയും വളരെ പ്രധാനമാണ്. അതിനാൽ തന്നെ ഈ നിലയിലേക്കും ശ്രദ്ധിക്കാവുന്നതാണ്. വിപണി ഇതിനൊപ്പം തന്നെ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.  താഴേക്കുള്ള വീഴ്ചയുടെ സുപ്രധാന സപ്പോർട്ടിലാണ് നിഫ്റ്റി ഇപ്പോൾ നിലകൊള്ളുന്നത്. ഇന്നത്തെ വിപണിയുടെ വീണ്ടെടുക്കൽ വരും ദിവസങ്ങളിൽ കൂടി തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

റഷ്യ-ഉക്രൈൻ സംഘർഷം ആഗോള വിപണികളെ വലിയ രീതിയിൽ ബാധിച്ചതായി തോന്നുന്നില്ല. നേരിയ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും വലിയ സംഭവങ്ങൾ ഉണ്ടാകാത്തിടത്തോളം മുമ്പത്തെ പോലെ ഒരു പതനത്തിന് സൂചിക സാക്ഷ്യംവഹിച്ചേക്കില്ല.

ഇതിനൊപ്പം തന്നെ കൊവിഡിന്റെ നാലാം തരംഗം വരുന്നതായും പറയപ്പെടുന്നു. ഇത്തവണ ഇത് വിപണിയെ ബാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement