ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ 20 പോയിന്റുകൾക്ക് മുകളിലായി 17519 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. 17559 രേഖപ്പെടുത്തിയ സൂചിക താഴേക്ക് വന്ന് 17460ൽ സപ്പോർട്ട് എടുത്തു. ദിവസം മുഴുവൻ നിഫ്റ്റി ലോവർ ലോസും ഹയർ ഹൈസും രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 33 പോയിന്റുകൾ/ 0.19 ശതമാനം താഴെയായി 17468 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

122 പോയിന്റുകൾക്ക് മുകളിലായി 36457 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി തുടക്കത്തിൽ ചാഞ്ചാട്ടത്തിന് വിധേയമായെങ്കിലും സൂചിക താഴേക്കുള്ള ട്രെൻഡ് ലൈൻ പിന്തുടർന്നു. 36000 പ്രധാന നിലയായി കാണപ്പെടുന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/ 0.11 ശതമാനം മുകളിലായി 36373 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ(+0.81%), നിഫ്റ്റി എഫ്.എം.സി.ജി(+1.2%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി പിഎസ്.യു ബാങ്ക് (-0.77%) , ഫാർമ(-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു..

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

സിറ്റി ബാങ്കിന്റെ ഇന്ത്യൻ ഉപഭോക്തൃ റീട്ടെയിൽ ബിസിനസ്സ് 12,325 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Axis Bank (+1.4%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

ക്ലീനിംഗ്, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ HUL (+1.6%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി. Marico (+2.8%), Godrej CP (+2.6%),  Britannia (+1.8%), Tata Consumer (+1.5%) എന്നീ എഫ്.എം.സി.ജി ഓഹരികളും നേട്ടത്തിൽ അടച്ചു.

ഓയിൽ ഓഹരികളായ IOC (+1.4%), ONGC (+1.1%), OIL (+4.7%), Hind Petro (+1.8%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. BPCL (-0.19%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഐടി ഓഹരികളായ Coforge (-1.4%), LTI (-2.4%), MindTree (-2.3%), Mphass (-1.5%), Wipro (-1.4%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 190 രൂപ വീതം 1082 കോടി രൂപയുടെ ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാൻ അനുമതി നൽകിയതിന് പിന്നാലെ GAIL (+1.4%) നേട്ടത്തിൽ അടച്ചു.

3,887 കോടി രൂപയ്ക്ക് 15 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്കുള്ള ഓർഡർ നേടിയതിന് പിന്നാലെ HAL (+5.7%) ഓഹരി നേട്ടത്തിൽ അടച്ചു.

അടുത്ത അഞ്ച് വർഷത്തേക്കുള്ള 60,564 കോടി രൂപയുടെ കാപെക്‌സ് പ്ലാൻ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ Hindalco ഓഹരി താഴേക്ക് വീണു. മറ്റു മെറ്റൽ ഓഹരികളായ Hindcopper (+2.1%), JSW Steel (+2.1%), Jindal Steel (+2.5%), NMDC (+2.1%), National Aluminum (+4.2%), Ratnamani (+3.5%) എന്നിവ നേട്ടത്തിൽ അടച്ചു.

ഇന്നലെ പിഎൽഐ അംഗീകാരം ലഭിച്ചതിന് പിന്നാലെ HFCL (+7.1%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഫെബ്രുവരി 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയായ 17500ന് മുകളിൽ നിഫ്റ്റി ഇന്ന് വ്യാപാരം നടത്തി. എന്നാൽ അവസാന നിമിഷം ഇന്നലത്തെ പച്ച കാൻഡിലിനെ എൻഗൽഫ് ചെയ്തു കൊണ്ട് സൂചിക നഷ്ടത്തിൽ അടച്ചു. 17450ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു കൊണ്ട് വിപണി ഇപ്പോഴും ശക്തമായി തന്നെ നിലകൊള്ളുന്നു. എങ്കിലും 17300 വരെയുള്ള ഗ്യാപ്പ് ഫില്ലിംഗ് സാധ്യത കാണപ്പെടുന്നു. 17500ന് മുകളിലോ 17000ന് താഴെയോ വിപണി ഒരു ഡേ കാൻഡിലിൽ വ്യാപാരം അവസാനിപ്പിക്കുന്നത് വരെ കാത്തിരിക്കാവുന്നതാണ്.

ബാങ്ക് നിഫ്റ്റി താഴെക്കാണ് നീങ്ങിയതെങ്കിലും രാവിലത്തെ മുന്നേറ്റത്തെ തുടർന്ന് നേരിയ ലാഭത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റിക്ക് 36300, 36100, 35950 തുടങ്ങി നിരവധി സപ്പോർട്ടുകൾ ഉള്ളതായി കാണാം.

നിഫ്റ്റി മെറ്റൽ മാർച്ചിൽ 7 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്. 2021 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച മുന്നേറ്റമാണിത്. അഞ്ച് മാസം തുടർച്ചയായി നഷ്ടത്തിൽ നിന്നിരുന്ന നിഫ്റ്റി റിയൽറ്റി മാർച്ചിൽ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

2022 മാർച്ചിൽ ഇന്ത്യ വിക്സ് 20 ശതമാനം ഇടിഞ്ഞു. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും മോശം സമയമായി ഇത് കാണക്കാക്കപ്പെടുന്നു.

നാല് മാസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം എച്ച്.ഡി.എഫ്.സി ഓഹരി ഈ മാസം നേട്ടത്തിൽ അടച്ചു.

ബജറ്റ്, യുദ്ധം, ക്രൂഡ് ഓയിൽ വില വർദ്ധനവ്, പലിശ നിരക്കിലെ വർദ്ധനവ് തുടങ്ങി അനേകം സാഹചര്യങ്ങളിലൂടെയാണ് വിപണി ഈ സാമ്പത്തിക വർഷം കടന്ന് പോയത്. നിക്ഷേപകർക്ക് വളരെ മികച്ച അനുഭവമാകും ഇതിലൂടെ ലഭിച്ചതെന്ന് കരുതാം. ഉയർന്ന വിക്സിൽ അനേകം ഗ്യാപ്പ് അപ്പ് ഗ്യാപ്പ് ഡൌൺ ഓപ്പണിംഗുകളെ സാക്ഷ്യവഹിച്ചു കൊണ്ടാണ് ഓരോ ദിനവും കടന്ന് പോയത്. വളരെ മികച്ച അവസരങ്ങളാണ് വിപണി ഏവർക്കും നൽകിയത്.

ഇന്ന് വരെയുള്ള കണക്കുകൾ നോക്കിയാൽ ഇന്ത്യൻ വിപണി ആഗോള വിപണികളെ മറികടന്ന് കൊണ്ട് 19 ശതമാനത്തിന്റെ നേട്ടമാണ് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേടിയത്. നമ്മുടെ ട്രേഡിംഗ് രീതി, പിആൻഡ്എൽ എന്നിവ വിശകലനം ചെയ്യാനുള്ള സമയമാണിത്. മുന്നിലേക്ക് ഏവർക്കും മികച്ച സാമ്പത്തിക വർഷം ആശംസിക്കുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement