ഫെബ്രുവരിയിൽ 21% വർധിച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ ഉൽപ്പാദനം
2022 ഫെബ്രുവരിയിൽ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 21% വാർഷിക വർധന രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. ഇതോടെ ഉൽപ്പാദനം 1.58 ദശലക്ഷം ടൺ ആയി വർധിച്ചു. 2021 ഫെബ്രുവരിയിൽ കമ്പനിയുടെ സ്റ്റീൽ ഉൽപ്പാദനം 1.31 എംടി ആയിരുന്നു. കമ്പനിയുടെ ഫ്ലാറ്റ് ഉൽപ്പാദനം -റോൾഡ് ഉൽപ്പന്നങ്ങൾ എന്നിവ 25% വർധിച്ച് 1.15 എംടി ആയിട്ടുണ്ട്.
അദാനി പോർട്ടുകളെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നോർവേ വെൽത്ത് ഫണ്ട്
സൈന്യം ഭരിക്കുന്ന മ്യാൻമറിൽ തുറമുഖ ടെർമിനൽ നിർമ്മിക്കുന്നതിലെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ അദാനി തുറമുഖങ്ങളെ നിക്ഷേപങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള നിരീക്ഷണത്തിൽ ഉൾപ്പെടുത്തി നോർവേയുടെ $ 1.3-ട്രില്യൺ വെൽത്ത് ഫണ്ട്. ഭാവി തലമുറകൾക്കായി എണ്ണ, വാതക ഉൽപാദനത്തിൽ നിക്ഷേപം നടത്തുന്ന ഫണ്ട് രാജ്യത്തിന്റെ പാർലമെന്റ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിർദ്ദേശങ്ങളുമാണ് പിന്തുടരുന്നത്.
യുഎസ് ആസ്ഥാനമായുള്ള ആക്സിൽ നിർമ്മാതാക്കളുമായി പങ്കാളികളായി രാമകൃഷ്ണ ഫോർജിംഗ്സ്
ലൈറ്റ് വെഹിക്കിൾ സെഗ്‌മെന്റിനായി പ്രമുഖ അമേരിക്കൻ ആക്‌സിൽ നിർമ്മാതാക്കളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പിൻ-വീൽ ആക്‌സിൽ ആപ്ലിക്കേഷനുകൾക്കായുള്ള നിർമ്മാണ ഉൽപ്പന്നങ്ങളാണ് ഡീലിൽ ഉൾപ്പെടുന്നത്. 70 കോടി രൂപയുടേതാണ് ഓർഡർ.
ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനമായ “യുപിഐ 123 പേ” ആരംഭിച്ച് ആർബിഐ
ഫോൺ ഉപയോക്താക്കൾക്കായി ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനമായ “യുപിഐ 123 പേ” ആരംഭിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇത് ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ത്യയിലെ 40 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സേവനം കൂടുതൽ സുരക്ഷിതമായ രീതിയിൽ ലഭ്യമാക്കും. ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി 24×7 ഹെൽപ്പ്‌ലൈനും ആർബിഐ മേധാവി ആരംഭിച്ചിട്ടുണ്ട്.
ഇരുമ്പയിര് കട്ടകളുടെ വിലയും പിഴയും ടണ്ണിന് 400 രൂപ വർധിപ്പിച്ച് എൻഎംഡിസി
ഇരുമ്പ് അയിരിന്റെ വിലയും പിഴയും ടണ്ണിന് 400 രൂപ വീതം വർദ്ധിപ്പിച്ച് എൻഎംഡിസി ലിമിറ്റഡ്. പുതുക്കിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. ലംപ് അയിരിന്റെ വില ടണ്ണിന് 6,000 രൂപയും പിഴ ഒരു ടണ്ണിന് 4,960 രൂപയും ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. 2030ഓടെ 100 മെട്രിക് ടൺ ഇരുമ്പയിര് ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് എൻഎംഡിസി മുന്നോട്ടു വയ്ക്കുന്നത്.
ആൻറി ഫംഗൽ മരുന്നിന് അലംബിക് ഫാർമയ്ക്ക് അന്തിമ അനുമതി
നിസ്റ്റാറ്റിൻ, ട്രയാംസിനോലോൺ അസെറ്റോണൈഡ് ഓയിൻമെന്റ് എന്നിവയ്ക്കായി അലിയൂർ ഡെർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് (എഡിഎൽ) യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്ന് അന്തിമ അനുമതി ലഭിച്ചു. സ്കിൻ കാൻഡിഡിയസിസിന്റെ (കാൻഡിഡ ഫംഗസ് മൂലമുണ്ടാകുന്ന ചർമ്മ അണുബാധ) ചികിത്സിക്കായിട്ടാണ് മരുന്ന് ഉപയോഗിക്കാം. ഐക്യുവിഐ ഡിസംബർ 2021 ഡാറ്റ അനുസരിച്ച് ഓയിൻമെന്റിന്റെ മാർക്കറ്റ് വലുപ്പം $4 മില്യൺ ആണ്. അലംബിക് ഫാർമസ്യൂട്ടിക്കൽസിന്റെ സംയുക്ത സംരംഭമാണ് എഡി.
സികെഡി രോഗികളിൽ വിളർച്ച ചികിത്സിക്കുന്നതിനുള്ള ഓറൽ മരുന്നിന് ഡിസിജിഐ അംഗീകാരം ലഭിച്ചു
സൈഡസ് ലൈഫ് സയൻസസിന്റെ പുതിയ ഡ്രഗ് ആപ്ലിക്കേഷന് (എൻഡിഎ) ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഓക്സീമിയ ടിഎം (ഡെസിഡുസ്റ്റാറ്റ്) അംഗീകാരം ലഭിച്ചു. ക്രോണിക് കിഡ്‌നി രോഗങ്ങളുമായി (സികെഡി) ബന്ധപ്പെട്ട വിളർച്ചയ്ക്കുള്ള ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ചികിത്സയാണിത്. സികെഡി എന്നത് ഗുരുതരമായ രോഗാവസ്ഥയാണ്. ഇത് വൃക്കകളുടെ പ്രവർത്തനം ക്രമേണ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
സിമന്റ് വേസ്റ്റ് ഹീറ്റ് റിക്കവറി ബോയിലറുകളുടെ ഓർഡർ ഉറപ്പാക്കി ഐഎസ്ജിഇസി
രാജസ്ഥാനിലെ പ്ലാന്റിൽ 3.8 എംടിപിഎ ക്ലിങ്കർ കപ്പാസിറ്റിക്കായുള്ള സിമന്റ് വേസ്റ്റ് ഹീറ്റ് റിക്കവറി ബോയിലറുകൾക്കായി ശ്രീ സിമന്റിൽ നിന്ന് ഓർഡർ ലഭിച്ച് ഐഎസ്ജിഇസി ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡിന്. പ്രീ-ഹീറ്റർ എക്‌സ്‌ഹോസ്റ്റിൽ പിഎച്ച് ബോയിലറുകളും കൂളർ എക്‌സ്‌ഹോസ്റ്റിലെ എക്യുസി ബോയിലറുകളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയുമാണ് ഓർഡർ.
ക്രൂഡ് വോളിയം വർധിപ്പിക്കാൻ ഐഒസിഎൽ കരാർ ഒപ്പുവച്ച് അദാനി
മുന്ദ്ര തുറമുഖത്ത് ഐഒസിഎല്ലിന്റെ ക്രൂഡ് ഓയിൽ അളവ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ഐഒസിഎൽ) കരാറിൽ ഒപ്പുവച്ച് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്‌ഇഎസ്). സർക്കാർ നടത്തുന്ന ഓയിൽ റിഫൈനർ APSEZ ന്റെ മുന്ദ്ര തുറമുഖത്ത് നിലവിലുള്ള ക്രൂഡ് ഓയിൽ ടാങ്ക് ഫാം വികസിപ്പിക്കും. ഇത് മുണ്ട്രയിൽ പ്രതിവർഷം 10 ദശലക്ഷം മെട്രിക് ടൺ അധിക ക്രൂഡ് ഓയിൽ കൈകാര്യം ചെയ്യാനും മിശ്രിതമാക്കാനും സഹായിക്കും.

