പ്രധാനതലക്കെട്ടുകൾ

Life Insurance Corporation: ഒന്നാം പാദത്തിൽ കമ്പനി 682.89 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം 2.94 കോടി രൂപയായിരുന്നു അറ്റാദായം.

ONGC: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 15205.85 കോടി രൂപയായി രേഖപ്പെടുത്തി.

Hero MotoCorp:
 ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 585 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം 256 കോടി രൂപയായിരുന്നു അറ്റാദായം.

Info Edge: അനുബന്ധ സ്റ്റാർട്ട്അപ്പ് കമ്പനിയിൽ 300 കോടി രൂപ നിക്ഷേപിച്ച് ഇൻഫോ എഡ്ജ്. കമ്പനിയുടെ 100 ശതമാനം ഓഹരികളും ഇൻഫോ എഡ്ജിന്റെ കൈവശമാണുള്ളത്.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി 17649 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ തന്നെ താഴേക്ക് വന്ന് 17600 രേഖപ്പെടുത്തി. ശേഷം ശക്തമായി തിരികെ കയറിയ സൂചിക 17720ൽ സമ്മർദ്ദം രേഖപ്പെടുത്തിയെങ്കിലും അവ മറികടന്നു. തുടർന്ന് 17698 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

38884 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം താഴേക്ക് നീങ്ങി. അവിടെ നിന്നും മുകളിലേക്ക് കയറിയ സൂചിക 39000 മറികടന്നു.  തുടർന്ന് 39042 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.15 ശതമാനം നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണി, യൂറോപ്പ്യൻ വിപണി എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,831- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,660, 17,600, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,720, 17,790, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,950, 38,790, 38,650, 38,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,200, 39,350, 39,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17400 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

ബാങ്ക് നിഫ്റ്റിയിൽ 39000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000ൽ തന്നെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

ഇന്ത്യ വിക്സ് 17.6  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യയുടെ സിപിഐ കണക്കുകൾ പ്രതീക്ഷിച്ചത് പോലെ 6.7 ശതമാനമായി രേഖപ്പെടുത്തി. 5 മാസത്തെ താഴ്ന്ന നിലയിലാണിതുള്ളത്. പോയ മാസം 7 ശതമാനം ആയിരുന്നു. യുകെയിലെ ജിഡിപി കണക്കുകൾ നേരിയ തോതിൽ കുറഞ്ഞതായി കാണാം. എന്നാൽ അവരുടെ വ്യാവസായിക കണക്കുകൾ പ്രതീക്ഷിച്ചതിലും വളരെ മികച്ചതാണ്. ഇന്ത്യയുടെ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡാറ്റ 12.3 ശതമാനമായി രേഖപ്പെടുത്തി. 10.7 ശതമാനം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ക്രൂഡ് ഓയിൽ വില തുടർച്ചയായി ഇടിയുകയാണ്. ബാരലിന് 93 ഡോളറാണ് ഇപ്പോഴുള്ള വില. അതേസമയം തന്നെ എഫ്.ഐഐ ഇന്ത്യൻ വിപണിയിൽ നിന്നും ഓഹരികൾ തുടർച്ചയായി വാങ്ങി കൊണ്ട് വിപണിക്ക് പിന്തുണ നൽകുന്നു.

ഐടി ഓഹരികളെ വെള്ളിയാഴ്ച മുതൽ നമ്മൾ ശ്രദ്ധിക്കുകയാണ്. ഗ്യാപ്പ് ഫില്ലിംഗിന് ആയുള്ള തിരുത്തൽ ശ്രമങ്ങൾ ശ്രദ്ധിക്കുക.

തുടർച്ചയായി എട്ട് ആഴ്ചകളോളം റാലി നടക്കുന്നതായി കാണാം. ഷോർട്ട് സെല്ലേഴ്സ് കാളകളുടെ ശക്തിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്. യുഎസ് വിപണി കഴിഞ്ഞ് ദിവസം നഷ്ടത്തിൽ തുറന്നെങ്കിലും പിന്നീട് തിരികെ കയറി.

ഇന്ത്യയുടെ മൊത്തം വില സൂചികയുടെ കണക്കുകൾ ഇന്ന് പുറത്തുവരും. 14.2 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സിപിഐക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ മതിയാകും. ഇത് കഴിഞ്ഞ ദിവസം പുറത്ത് വന്നതുമാണ്.

നിഫ്റ്റിയിൽ താഴേക്ക് 17600 മുകളിലേക്ക് 17,900 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement