ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 16300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറെ നേരവും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. ഉച്ചയോടെ കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക പിന്നീട് മുകളിലേക്ക് കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 182 പോയിന്റുകൾ/1.13 ശതമാനം മുകളിലായി 16352 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35335 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ബുള്ളിഷായി കാണപ്പെട്ടു. സൂചിക ആഴ്ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 518 പോയിന്റുകൾ/ 1.48 ശതമാനം മുകളിലായി 35613 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ, നിഫ്റ്റി ഐടി എന്നിവ വീണ്ടെടുക്കൽ നടത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻസെർവ്, എഫ്.എം.സി.ജി എന്നിവ 1 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

TechM(+4.14%), Wipro(+3%),Infosys(+2.63%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികിയൽ ഇടംനേടി. യുഎസ് ടെക് സൂചികയായ നാസ്ഡാക് വീണ്ടെടുക്കൽ നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം.

HDFC Life(+3.47%)
ഓഹരി ഫെബ്രുവരിക്ക് മുമ്പുള്ള എക്കാലത്തെയും
ഉയർന്ന നിലരേഖപ്പെടുത്തി. മറ്റു സാമ്പത്തിക ഓഹരികളായ IndusInd Bank(+3.10%), Bajaj Finance(+3.02%) എന്നിവ ലാഭത്തിൽ അടച്ചു.

നാലാം പാദ ഫലങ്ങൾ പുറത്തുവരാനിരിക്കെ ONGC ഓഹരി 5 ശതമാനം നഷ്ടത്തിൽ അടച്ചു. ഓഹരി നാല് മാസത്തെ താഴ്ന്ന നിലയിലാണുള്ളത്.

നാലാം പാദഫലങ്ങൾ വന്നതിന് പിന്നാലെ PEL ഓഹരി 11.6 ശതമാനം ഇടിഞ്ഞു. ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി. കമ്പനി 321 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

വിപണി മുന്നിലേക്ക് 

വിപണി ഇടിയുമെന്ന ആശങ്കകൾക്ക് ഇടയിലും തുടർച്ചയായി രണ്ടമത്തെ  ആഴ്ചയിലും നിഫ്റ്റി നേട്ടത്തിൽ അടച്ചു. എച്ച്.ഡി.എഫ്.സി ഓഹരികളുടെ പിന്തുണയിലാണ് വിപണി ഈ നേട്ടം കൈവരിച്ചത്.

HDFC Bank, HDFC, HDFC Life എന്നീ ഓഹരികൾ കൊട്ടക്ക് ബാങ്കിനൊപ്പം ആഴ്ചയിൽ 5 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

വിപണി പൊതുവെ വീണ്ടെടുക്കൽ നടത്തിയപ്പോഴും നിഫ്റ്റി സ്മോൾ, മിഡ് ക്യാപ്പ് സൂചികകൾ ആഴ്ചയിൽ വീണ്ടും താഴേക്ക് വീണു. ഒരു തകർച്ചയ്ക്ക് ശേഷം അവസാനമായി നീങ്ങുന്നതാണ് ഇത്തരം ഓഹരികൾ.

നിരവധി ഗ്യാപ്പുകൾ മറികടന്ന ബാങ്ക് നിഫ്റ്റി ഇപ്പോൾ ബുള്ളിഷായി കാണപ്പെടുന്നു. ആഗോള വിപണികളുടെ പിന്തുണ ലഭിച്ചാൽ സൂചിക 36800 വരെ അടുത്ത ആഴ്ച എത്തിയേക്കാം. അതിന് ശേഷം കൂടുതൽ ശക്തി ലഭിച്ചാൽ മാത്രമെ സൂചിക അടുത്ത ബ്രേക്ക് ഔട്ട് നടത്തുകയുള്ളു.

നിഫ്റ്റി ഇപ്പോൾ 16400 എന്ന പ്രൈസ് ആക്ഷൻ ലെവലിൽ പ്രതിബന്ധം അനുഭവപ്പെട്ട് നിൽക്കുകയാണ്. ഇതിന് മുകളിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് തിങ്കളാഴ്ച അനുഭവപ്പെട്ടാൽ സൂചികയിൽ കാളയോട്ടം അനുഭവപ്പെട്ടേക്കാം. ഇൻട്രാഡേ നില നോക്കിയാൽ 16500 മറികടക്കേണ്ടതുണ്ട്. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement