2022 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ടാറ്റാ സ്റ്റീലിന്റെ അറ്റാദായം വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. പ്രതിവർഷ വരുമാനം 62 ശതമാനവും മുൻ പാദവുമായി നോക്കുമ്പോൾ 13 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. വരുമാനം വർദ്ധിച്ചതോടെ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 660 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 11918.1 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തി. പോയവർഷം 1565.4 കോടി രൂപ മാത്രമായിരുന്നു അറ്റാദായം രേഖപ്പെടുത്തിയിരുന്നത്. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 33 ശതമാനം ഉയർന്നു.
| . | Q2FY22 | Q1FY22 | Q2FY21 |
| Revenue | 60,553.6 | 53,534 | 37,376.1 |
| Operating Expense | 16,456.1 | 16,110.5 | 6,110.8 |
| Tax | 1,571.9 | 2,308.4 | 612.9 |
| Net Profit | 11,918.1 | 8,907 | 1,565.4 |
നേട്ടത്തിലേക്ക് നയിച്ചത് എന്ത്?
മുമ്പ് പ്രസ്ദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളിൽ കൊവിഡ് സമയത്തെ സ്റ്റീൽ വിപണിയെ പറ്റി ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ മേഖല നേരിടുന്ന സമ്മർദ്ദം, ചെെനയുടെ ഇടപെടലുകൾ, കൊവിഡ് പ്രതിസന്ധിയിൽ നിന്നുള്ള വീണ്ടെടുക്കൽ. ഇവ വായിക്കുവാനായി ചുവടെ നൽകിയിട്ടുള്ള ലിങ്ക് സന്ദർശിക്കുക.
ഇന്ത്യയിലെ സ്റ്റീൽ വില കുതിച്ചുയരുന്നത് എന്ത് കൊണ്ട്? കാരണം അറിയാം.
നിലവിലെ പാദത്തിൽ ഉയർന്ന വാക്സിനേഷൻ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനൊപ്പം തന്നെയാണ് അന്താരാഷ്ട്ര സ്റ്റീൽ വിപണിയിൽ വില കുത്തനെ ഉയർന്നതും. മറ്റു സ്റ്റീൽ കമ്പനികളെ പോലെ തന്നെ ആഭ്യന്തര വിപണിയിൽ ഉയർന്ന സാക്ഷാത്കാരങ്ങൾ നേടാൻ ടാറ്റാ സ്റ്റീലിന് സാധിച്ചു. അന്താരാഷ്ട്ര വിപണിയിൽ മികച്ച വിലയ്ക്ക് സ്റ്റീലുകൾ നൽകി കൊണ്ട് നേട്ടം കെെവരിക്കാൻ കമ്പനിക്ക് സാധിച്ചു. എന്നിരുന്നാലും യൂറോപിലെ കുറഞ്ഞ ഡെലിവറി വോള്യം ലാഭത്തെ ബാധിച്ചു.
മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ സ്റ്റീൽ ഉത്പാദനം 2 ശതമാനവും വർഷത്തെ അപേക്ഷിച്ച് 4 ശതമാനവും ഉയർന്നു. സ്റ്റീൽ വിൽപ്പന വോള്യം മുൻ പാദത്തെ അപേക്ഷിച്ച് 4 ശതമാനം വർദ്ധിച്ചു.
നിലവിൽ കടങ്ങൾ തീർക്കുന്നതിലാണ് ടാറ്റാ സ്റ്റീൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2021 മാർച്ചിലെ കണക്കുപ്രകാരം കമ്പനിക്ക് 88501 കോടി രൂപയുടെ കടമാണുള്ളത്. രണ്ടാം പാദത്തിൽ കടം 11.2 ശതമാനം കുറഞ്ഞ് 78163 കോടി രൂപയായി. 2022 ഓടെ കടം 14000 കോടിയായി കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
കമ്പനിയുടെ പ്രതിവർഷ പ്രവർത്തന ചെലവ് 41 ശതമാനവും മുൻ പാദത്തെ അപേക്ഷിച്ച് 17 ശതമാനവും വർദ്ധിച്ചതായി കാണാം. ഇരുമ്പിയര്, കൽക്കരി എന്നിവയുടെ വില വർദ്ധിക്കുകയും ഇവ വാങ്ങുന്നിനുള്ള ചെലവിനെ തുടർന്നുമാണ് പ്രവർത്തന ചെലവ് വർദ്ധിച്ചത്.
വാഹന മേഖലയിലെ ചിപ്പ് ക്ഷാമം ആവശ്യകത ഇടിയാൻ കരണമായി. ഇത് ഹ്രസ്വകാലത്തേക്ക് വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കിയേങ്കിലും ദീർഘകാലത്തേക്ക് ഇത് നിലനിൽക്കുമെന്ന് തോന്നുന്നില്ല. പ്രശ്നം ലഘൂകരിച്ചാൽ, ഓട്ടോമൊബൈൽ മേഖലയിൽ ആരോഗ്യകരമായ സ്റ്റീൽ വിൽപ്പന അളവ് പ്രതീക്ഷിക്കാം.
മൂന്നിലേക്ക് എങ്ങനെ?
ഇൻവസ്റ്റർ പ്രസൻന്റേഷനിൽ കമ്പനി തങ്ങളുടെ ഭാവി ലക്ഷ്യങ്ങളെ പറ്റി വ്യക്തമാക്കിയിരുന്നു. വലിയ തുകയുടെ കടബാധ്യത നികത്താനും ശക്തമായ വരുമാനവും മെച്ചപ്പെട്ട പണമൊഴുക്ക് പ്രകടനവും കമ്പനി ലക്ഷ്യമിടുന്നു. മൂലധന വിഹിതം, പണമൊഴുക്ക്, പ്രവർത്തന മൂലധന മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. ഇതിനൊപ്പം മൂലധന ചെലവായി 10,000 മുതൽ 12,000 കോടി രൂപ വരെ ചെലവഴിക്കാനും കമ്പനി പദ്ധതിയിടുന്നു.
വിപണി വീണ്ടെടുക്കുന്നത് ഉരുക്കിന് കൂടുതൽ ആവശ്യകതയും മെറ്റീരിയലിന്റെ വില കുറയ്ക്കുന്നതിനും വഴിയൊരുക്കി. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ ഇൻഫ്രാസ്ട്രക്ചർ ചെലവുകൾക്കും ഉപഭോക്തൃ ആവശ്യകതയ്ക്കുമായി സർക്കാരിന്റെ പിന്തുണയോടെ ഇന്ത്യയുടെ സ്റ്റീൽ ആവശ്യം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിലുടനീളം ആവശ്യകതയും ഉയർന്ന കോക്കിംഗ് കൽക്കരി വിലയും പ്രതീക്ഷിക്കാവുന്നതാണ്. സ്റ്റീൽ നിർമ്മാണത്തിന് ആവശ്യമായ നിർണായകമായ അസംസ്കൃത വസ്തുവാണ് കോക്കിംഗ് കൽക്കരി. ഏറ്റവും വലിയ സ്റ്റീൽ ഉത്പാദകരായ ചൈനയ്ക്ക് സ്റ്റീൽ വിപണിയിൽ നിർണായക സ്ഥാനമാണുള്ളത്. സ്റ്റീൽ ഉൽപ്പാദനം അതിവേഗം വർധിപ്പിക്കാൻ ചൈന തീരുമാനിച്ചാൽ, ഇന്ത്യയിലെ ആഭ്യന്തര സ്റ്റീൽ നിർമാതാക്കൾ കടുത്ത മത്സരം നേരിടേണ്ടി വന്നേക്കും. എന്നാൽ ഇന്ത്യയ്ക്ക് വിലകുറഞ്ഞ ഉരുക്ക് ലഭിക്കുന്നതിനാൽ അതുവഴി അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കാൻ സാധിക്കും.
കഴിഞ്ഞ മൂന്ന്-നാല് പാദങ്ങളിൽ ടാറ്റാ സ്റ്റീൽ ഒന്നിലധികം തവണ ലാഭം നേടിയിട്ടുണ്ട്, അതിന്റെ വരുമാനം വളരെ വലുതാണ്, വരുമാനത്തിലോ പ്രവർത്തനച്ചെലവുകളിലോ ഉണ്ടാകുന്ന ഒരു ചെറിയ മാറ്റം പോലും ലാഭത്തിൽ വലിയ മാറ്റം വരുത്തിയേക്കാം. അടുത്ത ഫലത്തെക്കുറിച്ച് ദീർഘവീക്ഷണം നേടുന്നതിനായി സ്റ്റീൽ അല്ലെങ്കിൽ കോക്കിംഗ് കൽക്കരി വിലയിലെ മാറ്റങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

