പ്രധാനതലക്കെട്ടുകൾ

Granules India: കൊവിഡ് ചികിത്സയ്ക്കുള്ള 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്ന് നിർമിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിൽ നിന്നും കമ്പനിക്ക് അനുമതി ലഭിച്ചു.

Dr Reddy’s Labs, Natco Pharma: കനേഡിയൻ വിപണിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള നാറ്റ്-ലെനലിഡോമൈഡ് കാപ്സ്യൂളുകൾ  ഇരു കമ്പനികളും അവതരിപ്പിച്ചു. 

Hindustan Aeronautics: സെപ്റ്റംബർ 21ന് കമ്പനി ഓഹരി വിഭജനം പരിഗണിക്കും.

J&K Bank: ഇക്യുറ്റി, ഡെറ്റ് എന്നിവയിലൂടെ 2000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ച് ബാങ്ക് ഡയറക്ടർ ബോർഡ്.

RailTel:
299.95 കോടി രൂപയുടെ സുരക്ഷിത ‘ഓൺലൈൻ പോളിസിംഗ് സൊല്യൂഷൻ'(ഒപിഎസ്) നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനായി ഇന്ത്യൻ എയർഫോഴ്സിൽ നിന്നും കമ്പനിക്ക് കരാർ ലഭിച്ചു.

OnMobile Global: ഓഗസ്റ്റ് 31 ഓടെ പനാമയിലെ കമ്പനിയുടെ ശാഖ അടച്ചുപൂട്ടി.

Reliance
Retail: ജസ്റ്റ് ഡയലിന്റെ 40 ശതമാനം ഓഹരി 3497 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.

Joyalukkas India: ഐപിഒ വഴി 29000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി. അടുത്ത വർഷം ആദ്യ പാദത്തിൽ ഓഹരി വിതരണം നടന്നേക്കുമെന്നും  ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ലിസ്റ്റ് ചെയ്ത Kalyan Jewellers ഇപ്പോഴും ഐപിഒ വിലയേക്കാൾ 20 ശതമാനം താഴെയാണ് വ്യാപാരം നടത്തുന്നത്. 

HDFC Life: 6687 കോടി രൂപയ്ക്ക് എക്സൈഡ് ലൈഫ് ഇൻഷുറൻസ് എച്ച്ഡിഎഫ്സി ലെെഫ് ഏറ്റെടുത്തേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വ്യാപാരം അവസാനിക്കുന്നതിന് തൊട്ട് മുമ്പായി 17250ലേക്ക് കുതിച്ച് കയറിയ നിഫ്റ്റി പിന്നീട് 17234  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഇന്നലെ അവസാന നിമിഷം ഒരു ബ്രേക്ക് ഔട്ടിന് ശ്രമിച്ച് കൊണ്ട് 36800ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഐടി, എഫ്.എം.സി.ജി, റിയൽറ്റി ഓഹരികളിൽ പൊതുവെ ഇന്നലെ ബെെയിംഗ് അനുഭവപ്പെട്ടു.

യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിൽ അടച്ചു. യുഎസ് വിപണിയും നേരിയ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി കാണപ്പെടുന്നു. യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY നേരിയ ഉയരത്തിൽ 17284-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



നിക്ഷേപകരെ എല്ലാം തന്നെ അതിശയിപ്പിച്ചു കൊണ്ട് വിപണി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇന്നലെ വിപണി അവസാനിക്കാൻ നേരം സൂചിക പുതിയ ഉയരങ്ങൾ സ്വന്തമാക്കി. ഐടി സെക്ടറിൽ നിന്നുമുള്ള ടിസിഎസ് ഏറെ ബുള്ളിഷായി തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഓഹരി 16.5 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു.

17,200,17,150, 17,080 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  17,580-ലാണ് അടുത്ത പിവറ്റ് പോയിന്റുള്ളത്. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 17,300, 17,350 എന്നിവിടെ ഇന്ന് പ്രതിരോധം ഉണ്ടായേക്കും.

ബാങ്ക് നിഫ്റ്റി ഇന്നലെ പുതിയ ഉയരങ്ങൾ സ്വന്തമാക്കിയിരുന്നു. സൂചിക 36800ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച സംഭവിച്ചത് പോലെ ഒരു ലാഭമെടുപ്പ് ഇന്നലെ ഉണ്ടായില്ല. 37000 എന്ന അടുത്ത പ്രതിരോധ നിലയ്ക്ക് സമീപമാണ് സൂചിക നിലകൊള്ളുന്നത്.

ബാങ്ക് നിഫ്റ്റിയിൽ  36,500, 36,200, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

HDFC Bank, Kotak Mahindra Bank എന്നിവയിൽ ഇന്നലെ ഉണ്ടായ മുന്നേറ്റം തുടർന്നേക്കാം. ഇന്നലെ ഞങ്ങൾ പറഞ്ഞ നിലയിൽ നിന്നും മുകളിലായി റിലയൻസ് ഓഹരിയും ശക്തമായ മുന്നേറ്റം നടത്തി. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയ്ക്ക് അടുത്തായതിനാൽ ശ്രദ്ധിക്കുക.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 348.52 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും  381.7 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.

ആഴ്ചയിലെ നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് സാധിക്കുമോ എന്ന് അറിയാൻ ഇന്നത്തെ നീക്കം ശ്രദ്ധിക്കേണ്ടതാണ്. ഹെവിവെയിറ്റുകളുടെ പിന്തുണയോടെ  ഈ ആഴ്ചയിൽ 500 പോയിന്റുകൾക്ക് മുകളിൽ നേട്ടമാണ് സൂചിക സ്വന്തമാക്കിയത്. നിലവിൽ വിപണിയിൽ ഒരു പതനം സംഭവിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ല, എന്നാൽ ഏതൊരു റാലിക്ക് ശേഷവും വിപണിയിൽ ആരോഗ്യപരമായ തിരുത്തൽ സംഭവിക്കാം. നിലവിൽ നിഫ്റ്റി 17500 കീഴടക്കുമോ എന്ന ചോദ്യമാണുള്ളത്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement