പ്രധാനതലക്കെട്ടുകൾ

SBI Life Insurance: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്ന് 263 കോടി രൂപയായി.

TVS Motor Company: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 297 കോടി രൂപയായി രേഖപ്പെടുത്തി.

Punjab National Bank: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 308 കോടി രൂപയായി രേഖപ്പെടുത്തി.

PNB Housing Finance:
ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3.4 ശതമാനം ഇടിഞ്ഞ് 235 കോടി രൂപയായി രേഖപ്പെടുത്തി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 16776 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16750ൽ സപ്പോർട്ട് എടുത്തു. ശേഷം ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 16800, 16900 എന്നിവ മറികടന്നു. തുടർന്ന് 288 പോയിന്റുകൾക്ക് മുകളിലായി 16930 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 37107 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. എങ്കിലും നീക്കം നിയന്ത്രണത്തിലായിരുന്നു. തുടർന്ന് 37378 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2.8 ശതമാനം ഉയർന്നു.

യൂഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17135- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,870, 16,840, 16,760 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,950, 17,000, 17,070  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,300, 37,100, 36,870 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,470, 36,750, 38,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 17 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രതീക്ഷയ്ക്ക് വിരുദ്ധമായിട്ടാണ് യുഎസ് ജിഡിപി കണക്കുകൾ പുറത്തുവന്നത്. 0.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചത്. എന്നാൽ -0.9
ആയി ഇത് കുറഞ്ഞിട്ടുണ്ട്. ഇത് സാമ്പത്തികമാന്ദ്യത്തിനുള്ള സൂചന നൽകുന്നു.

ആഗോള വിപണികൾ താഴേക്ക് വീണപ്പോഴിം ഇന്ത്യൻ വിപണി മുകളിലേക്ക് കയറി ശക്തി കാണിച്ചിരുന്നു.

ആഗോള വിപണികളിലേക്കും എസ്.ജി.എക്സ് നിഫ്റ്റിയിലേക്കും ശ്രദ്ധിക്കുക. കൃത്യമായ പുൾ ബാക്ക് ഇല്ലാതെയുള്ള മികച്ച റാലിയാണ് നടന്നത്. അത് കൊണ്ട് തന്നെ ലാഭമെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വരും ദിവസങ്ങളിൽ നിഫ്റ്റി 17000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുമോ എന്ന് നോക്കാം.

ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നു. അത് ഇന്ത്യൻ വിപണിക്ക് നല്ലതല്ല.

നിഫ്റ്റിയിൽ താഴേക്ക് 16,950, മുകളിലേക്ക് 17,250 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement