പ്രധാനതലക്കെട്ടുകൾ


Reliance Industries, Future Retail: ഫ്യൂച്ചര്‍ റീട്ടെയിൽ-റിലയന്‍സ് കരാറിനെതിരെ ഡൽഹി ഹെെക്കോടതി. കരാറിൽ വിലക്ക് ഏർപ്പെടുത്തിയ സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി ശരിവച്ച കോടതി 20 ലക്ഷം രൂപ പിഴ അടയ്ക്കാനും ഫ്യൂച്ചർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. 24,713 കോടി രൂപയുടെ കരാറിനാണ്  കോടതി വിലക്ക് ഏർപ്പെടുത്തിയത്.

Easy Trip Planners: വിജയകരമായ ഐ.പി.ഒക്ക് ശേഷം  ഓഹരി ഇന്ന് മുതൽ വിപണിയിൽ വ്യാപാരത്തിന് ലഭ്യമായി തുടങ്ങും. 159.33 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തിയ ഓഹരി ഗ്രേ മാർക്കറ്റിൽ 150-155 എന്ന വിലയിലാണ് വ്യാപാരം നടത്തുന്നത്.

Bharti Airtel: ഭാരതി എയർടെല്ലിന്റെ അനുബന്ധ സ്ഥാപനമായ എയർടെൽ ആഫ്രിക്കയിൽ 200 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന്  ടി.ജി.പി പറഞ്ഞു. കമ്പനിയുടെ മൊബെെൽ മണീ ബിസിനസിലേക്കാണ് നിക്ഷേപം നടത്തുക.


Varroc Engineering:  ഡെൽറ്റ-ക്യൂ ടെക്നോളജീസ് കോർപ്പറേഷനുമായി നിർമ്മാണ കരാറിൽ ഏർപ്പെട്ടതായി വറോക്ക് എഞ്ചിനീയറിംഗ് പറഞ്ഞു.

IRCTC: വിനോദസഞ്ചാരികൾക്ക്  ഹോട്ടൽ താമസസൗകര്യം ഒരുക്കുന്നതിനായി  ഫെഡറേഷൻ ഓഫ് ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ എന്നിവർ പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ചു.

Shriram Transport Finance: 2021 സാമ്പത്തിക വർഷത്തെ 2ാം ഘട്ട ഇടക്കാല ലാഭവിഹിതം നൽകുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 25 ബോർഡ് യോഗം ചേരാൻ തീരുമാനിച്ചു. മാർച്ച്  31ന് ഇത് പ്രഖ്യാപിക്കും. 

Zuari Agro Chemicals: അസംസ്കൃത വസ്തുക്കളുടെ വരവ് വൈകിയതിനാൽ കമ്പനിയുടെ എൻ‌പി‌കെ ബി പ്ലാന്റ് അടച്ചു.

ഇന്നത്തെ വിപണി സാധ്യത

യുഎസ് ബോണ്ട് വരുമാനത്തിലെ വർദ്ധനവും സാങ്കേതികപരമായി ദുർബലമായതിനെ തുടർന്നും നിഫ്റ്റി ഇന്നലെ താഴേക്ക് വീണു. പ്രധാന സപ്പോർട്ടുകൾ എല്ലാം തകർത്ത് താഴേക്ക് വീണ സൂചിക 14500ൽ പ്രതീക്ഷ നൽകി തിരികെ കയറി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും  വളരെ വലിയ ബെയറിഷ് ആയി കാണപ്പെട്ടു. 34,000 എന്ന സപ്പോർട്ട് തകർക്കപ്പെട്ട സൂചിക അതിന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

എഫ്.എം.സി.ജി ഒഴികെയുള്ള എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് താഴേക്ക് കൂപ്പുകുത്തി. 

ഫെഡ് നയത്തിനും ഇന്നലെ വിപണിയെ രക്ഷിക്കാനായില്ല. 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം ഒരു വർഷത്തെ ഉയർന്ന നിലയിലെത്തി.  യുഎസിൽ ഫെഡറൽ നിശ്ചയിച്ച പലിശ നിരക്കിന് അനുസൃതമായി ഇംഗ്ലണ്ടും പലിശനിരക്ക് അതേപടി നിലനിർത്തി.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്നലെ ലാഭത്തിലാണ് കാണാപ്പെട്ടത്. യുഎസ് വിപണിയും ലാഭത്തിലായിരുന്നു. എന്നാൽ അവസാന നിമിഷം ഉയർന്ന വിൽപ്പനയെ തുടർന്ന്  NASDAQ 3 ശതമാനവും DOW 0.5 ശതമാനവും നഷ്ടത്തിൽ അടച്ചു.



കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്ന ഭീതിയിലും വാക്സിൻ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യത്തിലും ക്രൂഡ് ഓയിൽ വില 7 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ 1 ശതമാനത്തിന് താഴെയായി നഷ്ടത്തിലാണ്  കാണപ്പെടുന്നത്. SGX NIFTY 14,485 -ലാണ് വ്യാപാരം നടത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ഇത് ഇന്ത്യൻ വിപണിയിൽ
ഒരു  ഗ്യാപ്പ്  ഡൗൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

ഇന്നലത്തെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പറഞ്ഞിരുന്നത് പോലെ 14500 എന്നത് ഒരു സുപ്രധാന സപ്പോർട്ടാണ്. ഇത് ശക്തമായി  തകർക്കപ്പെട്ടാൽ വളരെ വലിയ ഒരു പതനത്തിന് സൂചിക സാക്ഷ്യം വഹിച്ചേക്കാം.

ബാങ്ക് നിഫ്റ്റിയിലും 33500 എന്നത് ശക്തമായ സപ്പോർട്ടാണ്. ഇത് തകർക്കപ്പെട്ടാൽ സൂചിക 33000 എന്ന നിലയിലേക്ക് കൂപ്പുകുത്തിയേക്കും.

കഴിഞ്ഞ ചില ദിവസങ്ങളായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങി കൂട്ടുന്നതായി നമുക്ക് അറിയാം. അവർ ഓഹരികൾ വിൽക്കാൻ ആരംഭിച്ചാൽ നിഫ്റ്റി 14000ലേക്ക് കൂപ്പുകുത്തും.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,630, 14,750 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം കാണപ്പെടും.

വരുന്ന ദിവസങ്ങൾ വിപണിക്ക് ഏറെ നിർണായകമാകും. വ്യക്തമായ ഒരു ബുള്ളിഷ് ട്രെന്റെ ലഭിച്ചതിന് ശേഷം മാത്രം ആവറേജ് ചെയ്യുന്നതിനെ പറ്റിയും പുതിയ പൊസിഷൻ എടുക്കുന്നതിനെ പറ്റിയും ചിന്തിക്കുക.



India VIX
 20.08 ആയി കാണാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)   1258  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1116  കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.

ജപ്പാനിലെ സെൻട്രൽ ബാങ്കും അവരുടെ നിരക്ക്  നയം ഇന്ന് പ്രഖ്യാപിക്കും. അത് വിപണിയിൽ അത്ര വലിയ മാറ്റം സൃഷ്ടിച്ചേക്കില്ല. എങ്കിലും വ്യത്യസ്ഥമാകുമോ എന്ന് കണ്ട് അറിയാം.

വ്യക്തമായി വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement