പ്രധാനതലക്കെട്ടുകൾ
Ashok Leyland: ഹരിത വാഹനങ്ങളുടെ നിർമാണം ശക്തിപ്പെടുത്തുന്നതിനായി പുതിയ രണ്ട് അനുബന്ധ സ്ഥാപനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ സ്ട്രാറ്റജി തുടരുന്നതിനായി ആദ്യത്തെ യൂണിറ്റ് രൂപീകരിക്കും. രണ്ടാമത്തെ യൂണിറ്റിലൂടെ മൊബിലിറ്റി സേവനങ്ങൾ ലഭ്യമാക്കും.
Mahindra & Mahindra (M&M): 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ സ്ക്രാപ്പേജിന് വിധേയമാക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുവാനായി കമ്പനി തങ്ങളുടെ വാഹന റീസൈക്ലിംഗ് യൂണിറ്റായ സെറോയുമായി കെെകോർത്തു.
IDFC First Bank: ക്യൂ.പി.ഐ വിതരണത്തിലൂടെ 3000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്.
UCO Bank: 2,600 കോടി രൂപയുടെ മൂലധനത്തിനായി മുൻഗണനാ ഓഹരികൾ സർക്കാരിന് നൽകുന്നതിന് യുകോ ബാങ്ക് അംഗീകാരം നൽകി.
Computer Age Management Services (CAMS): മ്യൂച്ചൽ ഫണ്ട് നിക്ഷേപകർക്കായി ഒൺ ടെെം പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള ആധാർ വെരിഫിക്കേഷൻ വഴി ഇ-കെവൈസി നടപ്പാക്കാൻ കമ്പനി പുതിയ സൗകര്യം ഏർപ്പെടുത്തി.
Jindal Steel & Power: പാരഡിപ്പിൽ ഒരു കണ്ടെയ്നർ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ജിണ്ടാൽ സ്റ്റീൽ.
Muthoot Finance: എൻ.സി.ഡി വിതരണത്തിലൂടെ 1700 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി മുത്തൂറ്റ് ഫിനാൻസ്. ഇന്ന് ആരംഭിക്കുന്ന വിതരണം ഏപ്രിൽ 29ന് അവസാനിക്കും. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ വായ്പാ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
Bharti Airtel: ഇൻറർനെറ്റ് ഓഫ് തിംഗ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഭാരതി എയർടെൽ. അനേകം ഉപകരണങ്ങളും ആപ്ലിക്കേഷനുകളും സുരക്ഷിതവും തടസ്സമില്ലാത്തതുമായ രീതിയിൽ ബന്ധിപ്പിക്കാനും കൈകാര്യം ചെയ്യാനും ശേഷിയുള്ള എൻഡ് ടു എൻഡ് ഫ്ലാറ്റ്ഫോമാണിത്.
ഇന്നത്തെ വിപണി സാധ്യത
ആർ.ബി.ഐ നയപ്രഖ്യാപനത്തിന് പിന്നാലെ വിപണി ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 14880-14900 എന്ന നിർണായ സപ്പോർട്ടിന് അടുത്തായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ശക്തമായ മുന്നേറ്റം കാഴ്ചവച്ച് 33000 മറികടന്നു. 33200ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക 33000ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
FTSE യൂറോപിൽ ശക്തി പ്രാപിക്കുന്നതായി കാണാം. യുഎസ് വിപണി കത്തിക്കയറി എക്കാലത്തേയും ഉയർന്ന നില കെെവരിച്ചതിന് പിന്നാലെ അസ്ഥിരമായി തന്നെ നിൽക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ അപകടസാധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നുണ്ടെന്നും വീണ്ടെടുക്കൽ കൂടുതൽ സുരക്ഷിതമാകുന്നതുവരെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് ഫെഡറൽ റിസർവ് വ്യക്തമാക്കി. ഇത് വിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ പോസിറ്റീവായാണ് കാണുന്നത്. യുഎസ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സും ലാഭത്തിലാണുള്ളത്. SGX NIFTY 14,930-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നമുക്ക് അറിയാം 14900ൽ നിഫ്റ്റി വളരെ വലിയ ഒരു പ്രതിരോധം നേരിടുന്നുണ്ടെന്ന്. നാല് തവണയാണ് സൂചിക ഇവിടെ നിന്നും താഴെക്ക് വീണത്. എന്നാൽ ഇത്തവണ സൂചിക ഇത് മറികടന്ന് വരും ദിവസങ്ങളിൽ 15000ൽ എത്തുമെന്നാണ് പ്രതീതമാകുന്നത്.
ഗ്യാപ്പ് അപ്പിൽ 14900ന് മുകളിൽ നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചാൽ സൂചിക താഴെക്ക് വന്ന് 14880-14900 എന്ന നില പരീക്ഷിക്കപെട്ടേക്കും. 14900 നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചാൽ വളരെ വലിയ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.
ഇന്നത്തെ എക്സ്പയറിയെ പറ്റി പറഞ്ഞാൽ 15000ൽ വളരെ വലിയ കോൾ ഒഐ കാണപ്പെടുന്നു. ഇതിനാൽ തന്നെ 15000 താഴെ വിപണി ഇന്ന് വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത. എന്നാൽ ഒഐ എന്നത് അവസാന വാക്കല്ല. അതസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങി കൂട്ടാൻ ആരംഭിച്ചതും ശുഭസൂചന നൽകുന്നു.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,900, 15,000 15,100 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെടും. ബാങ്ക് നിഫ്റ്റിക്ക് 33,200 എന്ന നിലയിൽ ശക്തമായ പ്രതിരോധമുള്ളതായി കാണാം. കുറഞ്ഞത് 33,800 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കു.
14,750,14,650, 14,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. 32,500, 32,300 എന്നിവിടങ്ങളിൽ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 227 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 381 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
15,000, 15,200 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒ.ഐ കാണപ്പെടുന്നു. 14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒ.ഐയും കാണാനാകും.
14900 എന്ന നിലയോട് സൂചിക എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാം. നിഫ്റ്റി മുകളിൽ നിന്നും താഴേക്ക് വീണാൽ 15000 ന് മുകളിലുള്ള കോളുകൾ വിൽക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

