പ്രധാനതലക്കെട്ടുകൾ

Reliance Industries: യുഎഇയുടെ താസിസുമായി ചേർന്ന് കെമിക്കൽസ് ഉൽപ്പാദനത്തിനായി 2 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭം കമ്പനി സ്ഥാപിക്കും.

Hindustan Zinc: ഓഹരി ഒന്നിന് 18 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.

ക്രെഡിറ്റ് സ്യൂസ് എജിക്ക് നൽകാനുള്ള കടം തീർക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്‌പൈസ്‌ജെറ്റ് എയർലൈൻ അവസാനിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്.  ലിക്വിഡേഷനായി എയർലൈനിന്റെ ആസ്തികൾ ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയെങ്കിലും  ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കമ്പനിയുടെ അഭ്യർത്ഥനപ്രകാരം മൂന്നാഴ്ചത്തെ സ്റ്റേ അനുവദിച്ചു.

ഹിമാചൽ പ്രദേശിലെ ചമേര-1 പവർ സ്റ്റേഷന്റെ ഇക്വിറ്റി ഓൺ റിട്ടേണിന്റെ ബിഡ്ഡിംഗ് പ്രക്രിയയിലൂടെ സെക്യൂരിറ്റൈസേഷൻ വഴി ധനസമ്പാദനം നടത്താനുള്ള നിർദ്ദേശത്തിന് NHPC അംഗീകാരം നൽകി.

Jindal Steel and Power:
നവംബറിൽ കമ്പനിയുടെ പ്രതിവർഷ സ്റ്റീൽ ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 6.74 ലക്ഷം ടണ്ണായി. സ്റ്റീൽ വിൽപ്പന 5.39 ലക്ഷമായി രേഖപ്പെടുത്തി.

ബ്രൈറ്റ്‌കോം ഗ്രൂപ്പ് വുചി മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ 566 കോടി രൂപയ്ക്ക് ഏറ്റെടുക്കും. 

ഇന്നത്തെ വിപണി സാധ്യത


ഇന്നലെ ഗ്യാപ്പ് അപ്പിൽ 17048 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം താഴേക്ക് വീണെങ്കിലും പിന്നീട് എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് കൊണ്ട് സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 17250 എന്ന ഉയർന്ന നിലരേഖപ്പെടുത്തിയ നിഫ്റ്റി ലാഭമെടുപ്പിനെ തുടർന്ന് വീണ്ടും താഴേക്ക് വീണു. തുടർന്ന് 264 പോയിന്റുകൾക്ക് മുകളിലായി 17177 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36088 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം കാഴ്ചവച്ചു. 36500 എന്ന പ്രതിബന്ധം മറികടന്ന് മുന്നേറിയ സൂചിക  36850ന് അടുത്ത് സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 883 പോയിന്റുകൾ/ 2.47 ശതമാനം മുകളിലായി 36618 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ(+3.13%) ഉയർന്നു.  എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



യുഎസ്, യൂറോപ്യൻ വിപണികൾ
ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ
ലാഭത്തിൽ കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലാണുള്ളത്.

SGX NIFTY വളരെ ഉയർന്ന നിലയിൽ 17,334-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,100, 17,000, 16,900, 16,850,16,780 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,200, 17,250, 17,325, 17,375, 17,450, 17,490
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,500, 36,350, 36,000, 35,700, 35,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,650, 36,850, 37,000, 37,250, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000, 17500  എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17200 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.



ബാങ്ക് നിഫ്റ്റിയിൽ 38000, 37000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ്  18.46 ആയി താഴ്ന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,585 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2,606 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ബാങ്ക് നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. തുടർന്ന് പ്രധാന നിലയായ 36850ന് താഴെയായി 250 പോയിന്റുകൾ ദൂരത്തിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളെ പിന്തുടർന്ന് വിപണി മുന്നേറിയാൽ ഈ നില മറികടക്കാൻ ബാങ്ക് നിഫ്റ്റിക്ക് ആയാൽ 400 പോയിന്റുകളുടെ നേട്ടം സ്വന്തമാക്കാൻ സൂചികയ്ക്ക് സാധിച്ചേക്കും. 37000ൽ സമ്മർദ്ദം രേഖപ്പെടുത്തിയേക്കും.

എഫ്.ഐ.ഐ വീണ്ടും വിൽപ്പന തുടരുകയാണ്. നികുതിയുമായി ബന്ധപ്പെട്ട് സർക്കാരും എഫ്പിഐകളും തമ്മിൽ എന്തെങ്കിലും പ്രശ്നം നിലനിൽക്കുന്നുണ്ടോ എന്ന സംശയം ഇത് ബലപ്പെടുത്തുന്നു. ആഗോള വിപണികൾ പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.ഐഐ ഓഹരികൾ വാങ്ങാൻ തുടങ്ങിയാൽ വിപണി പഴയ ഉയർന്ന നിലകൾ സ്വന്തമാക്കിയേക്കും.

പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ഇന്ന് രാവിലെ 10 മണിക്ക് മോണിറ്ററി പോളിസി കമ്മിറ്റി പ്രഖ്യാപിക്കും. എന്നാൽ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്, അതിനാൽ ഇത് വിപണിയെ ബാധിക്കില്ല.

ആഗോള വിപണികൾ പോസിറ്റീവ് ആയി തുടരുമ്പോഴും ഓഹരികൾ വിറ്റഴിച്ചു കൊണ്ട് എഫ്.ഐഐ നിഫ്റ്റിയെ താഴേക്ക് കൊണ്ട് പോകുകയാണ്. വിപണി ഇന്ന് എങ്ങനെ വ്യാപാരം അവസാനിപ്പിക്കുമെന്ന് കണ്ടറിയാം. മുകളിലേക്ക് 17325, താഴേക്ക് 17100 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement