പ്രധാനതലക്കെട്ടുകൾ
Aether Industries: ഐപിഒക്ക് ശേഷം കമ്പനി ജൂൺ 3ന് വിപണിയിൽ വ്യാപാരം കുറിക്കും. ഓഹരി ഒന്നിന് 624 രൂപ വീതം ആയിരുന്നു വിതരണ വില.
Fiem Industries: എലിവേഷൻ ക്യാപിറ്റൽ വി എഫ്ഐഐ ഹോൾഡിംഗ്സ് ഓപ്പൺമാർക്കറ്റിലൂടെ കമ്പനിയിലെ 2.16 ശതമാനം. ഇക്വിറ്റി ഓഹരികൾ വിറ്റഴിച്ചു. ഇതോടെ ഓഹരി വിഹിതം 8.75 ശതമാനത്തിൽ നിന്നും 6.59 ശതമാനമായി കുറഞ്ഞു.
Pharmaids Pharmaceuticals: പ്രൊമോട്ടറായ സാധനാല വെങ്കിട റാവു കമ്പനിയുടെ 7.75 ശതമാനം ഇക്വിറ്റി ഓഹരികൾ ഓപ്പൺമാർക്കറ്റിലൂടെ വിറ്റഴിച്ചു. ഇതോടെ ഓഹരി വിഹിതം 30.14 ശതമാനത്തിൽ നിന്നും 22.39 ശതമാനമായി കുറഞ്ഞു.
UltraTech Cement: ബ്രൗൺഫീൽഡ് ഗ്രീൻഫീൽഡ് എന്നിവ കൂടിച്ചേർന്ന് 22.6 എംടിപിഎ ശേഷി വർദ്ധിപ്പിക്കുന്നതിനായി 12,886 കോടി രൂപ പ്രഖ്യാപിച്ച് കമ്പനി.
MTAR Technologies: GEE PEE എയ്‌റോസ്‌പേസ് & ഡിഫൻസിലെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി കമ്പനി ഷെയർ പർച്ചേസ് കരാറിൽ ഏർപ്പെട്ടു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 16496 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ് ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. അവിടെ നിന്നും ശക്തമായി മുന്നേറ്റം നടത്തിയ സൂചിക തുടർന്ന് 105 പോയിന്റുകൾക്ക് മുകളിലായി 16628 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35522 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അസ്ഥിരമായി കാണപ്പെട്ടു. അവസാന നിമിഷം ബ്രേക്ക് ഔട്ട് ഉണ്ടായിരുന്നെങ്കിലും അത് ദുർബലമായിരുന്നു. തുടർന്ന് 7 പോയിന്റുകൾ/ 0.02 ശതമാനം താഴെയായി 35613 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണി ഉയർന്ന നിലയിൽ കാണപ്പെടുന്നു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,789- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,610, 16,570, 16,510 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,700, 16,850, 16,920 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,500, 35,350, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,750, 36,000, 36,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17000, 16800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 16500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 20.8 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 450 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 130 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഏറെ നാളുകൾക്ക് ശേഷം നിഫ്റ്റി ബുള്ളിഷ് ആയി കൊണ്ട് എക്സ്പെയറി ദിവസത്തിന് സാക്ഷ്യംവഹിച്ചു. 16500 മറികടന്നതോടെ സൂചികയിൽ ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. എന്നാൽ 16700 നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമായി തുടരുന്നു.
സാമ്പത്തിക ഓഹരികൾ കഴിഞ്ഞ ആഴ്ചത്തെ പോലെ മോശം പ്രകടനമാണ് കാഴ്ചവക്കുന്നത്. റിലയൻസ് ഓഹരി ബുള്ളിഷായി നിലകൊള്ളുന്നു. എച്ച്.ഡി.എഫ്.സി ഓഹരികളെയും റിലയൻസിനെയും ശ്രദ്ധിക്കാവുന്നതാണ്.
എസ്.ജി.എക്സ് നിഫ്റ്റിയും ബുള്ളിഷ് സൂചന നൽകുന്നുണ്ട്. പാശ്ചാത്യ വിപണികളും പോസിറ്റീവായി കാണപ്പെടുന്നു. ഈ മുന്നേറ്റം നിലനിൽക്കുമോ എന്നതാണ് ചോദ്യം. പ്രധാന പ്രതിബന്ധങ്ങളിലേക്ക് എത്തുമ്പോൾ ശക്തമായ വിൽപ്പന നടക്കുന്നത് നമ്മൾ കാണാറുണ്ട്.
ഏഷ്യൻ വിപണികൾ ഇന്ന് കാളകൾക്ക് പിന്തുണ നൽകിയേക്കില്ലെന്ന് തോന്നുന്നു. ജപ്പാനീസ് സൂചികയായ നിക്കി പോസിറ്റീവായി നിൽക്കുമ്പോൾ ചൈനീസ് മാർക്കറ്റുകൾ നഷ്ടത്തിൽ കാണപ്പെടുന്നു. ജപ്പാന്റെ സേവന പിഎംഐ ഡാറ്റ കഴിഞ്ഞ 6 മാസത്തിൽ വളർച്ച രേഖപ്പെടുത്തി. ഇത് വിപണിക്ക് പിന്തുണ നൽകി.
നിഫ്റ്റിയിൽ മുകളിലേക്ക് 16700, താഴേക്ക് 16500 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

