ശ്രീലങ്കയ്ക്ക് 1 ബില്യൺ ഡോളർ ക്രെഡിറ്റ് ലൈൻ നൽകാൻ എസ്ബിഐ
ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ സംഭരണത്തിനായി ശ്രീലങ്കയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1 ബില്യൺ ഡോളർ ( ഏകദേശം 7,593 കോടി രൂപ) ക്രെഡിറ്റ് സൗകര്യം നൽകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നേരത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി 500 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് ധനസഹായം ലൈൻ ഓഫ് ഇന്ത്യ എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് വാഗ്ദാനെ ചെയ്തിരുന്നു.
വൻ വിലക്കയറ്റം തുടരുമ്പോൾ എടിഎഫിനെ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരണമെന്ന് ഇൻഡിഗോ
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില (എടിഎഫ്) ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സിന് (ജിഎസ്‌ടി) കീഴിൽ കൊണ്ടുവരണമെന്നും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും വിമാനക്കമ്പനികൾക്ക് ലാഭകരവുമാക്കി മാറ്റണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ച് ഇൻഡിഗോ എയർലൈനിന്റെ സിഇഒ റോണോജോയ് ദത്ത. എടിഎഫിന്റെ വില ജനുവരി മുതൽ 50 ശതമാനമാണ് വർദ്ധിച്ചത്. ഇത് ഇൻഡിഗോയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുകയാണ്. മാർച്ചിൽ മാത്രം 35% വർധനവാണ് രേഖപ്പെടുത്തിയത്.
ഔട്ട്സിസ്റ്റംസുമായി പങ്കാളികളായി ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്
ലോ-കോഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് മാർക്കറ്റിലെ സോഫ്റ്റ്വെയർ സ്ഥാപനമായ ഔട്ട്സിസ്റ്റംസുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ഹാപ്പിസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ്. എന്റർപ്രൈസ് സോഫ്‌റ്റ്‌വെയറുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്ന രീതിയെ മാറ്റാനാണ് പദ്ധതിയിടുന്നത്. ഈ പങ്കാളിത്തം ഹാപ്പിയസ്റ്റ് മൈൻഡ്‌സിന്റെ പോർട്ട്‌ഫോളിയോയിലേക്ക് ഒരു ലോ-കോഡ് പ്ലാറ്റ്‌ഫോം ചേർക്കും. ക്ലൗഡിലോ ഹൈബ്രിഡ് സിസ്റ്റത്തിലോ പ്രവർത്തിക്കുന്ന ഒമ്‌നിചാനൽ എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും വിന്യസിക്കാനും നിയന്ത്രിക്കാനും ഇത് കമ്പനികളെ പ്രാപ്‌തമാക്കും.
എസ്സാറിന്റെ 1200 മെഗാവാട്ട് മഹാൻ പദ്ധതിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി അദാനി പവർ
എസ്സാർ പവറിന്റെ മധ്യപ്രദേശിലെ മഹാനിലെ 1,200 മെഗാവാട്ട് താപവൈദ്യുത പദ്ധതിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി അദാനി പവർ. പാരിസ്ഥിതിക, മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഏകദേശ ചെലവ് ഉൾപ്പെടെ 4,250 കോടി രൂപയാണ് പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ചെലവ്. എസ്സാർ പവർ എംപി നിലവിൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി) പ്രകാരം പാപ്പരാണ്.
വോർളി പ്ലോട്ടി എന്ന നാമം സെഞ്ച്വറി ടെക്സ്റ്റൈൽസിന് കൈമാറാൻ എംബിസിയോട് ബോംബെ ഹൈക്കോടതി
വോർലിയിലെ ആറേക്കർ സ്ഥലത്തിന്റെ പട്ടയം എട്ടാഴ്ചയ്ക്കകം സെഞ്ച്വറി ടെക്സ്റ്റൈൽസ് ആൻഡ് ഇൻഡസ്ട്രീസിന് കൈമാറാൻ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് (ബിഎംസി) നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. തങ്ങളുടെ ജീവനക്കാർ താമസിക്കുന്ന കോളനിയായതിനാൽ ഭൂമിയുടെ ഔപചാരിക വിനിമയ രേഖ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 2014 മാർച്ചിലാണ് ടെക്‌സ്‌റ്റൈൽസ്-ടു-റിയൽറ്റി കമ്പനി ബിഎംസിയെ സമീപിക്കുന്നത്.
ബാറ്ററി സ്കീമിന് കീഴിൽ റിലയൻസ്, ഒല ഇലക്ട്രിക് തുടങ്ങിയവർക്ക് ഇൻസെന്റീവ് ലഭിക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ 2.4 ബില്യൺ ഡോളറിന്റെ ബാറ്ററി പ്രോഗ്രാമിന് കീഴിൽ ഇൻസെന്റീവുകൾ ലഭിക്കുന്നതിന് ബിഡ്ഡുകൾ നേടി റിലയൻസ് ഇൻഡസ്ട്രീസും ഒല ഇലക്ട്രിക്കും. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബാറ്ററി സെല്ലുകളുടെ പ്രാദേശിക നിർമ്മാണം വർധിപ്പിക്കുന്നതിനായിട്ടാണ് കഴിഞ്ഞ വർഷം പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് സർക്കാർ അന്തിമ രൂപം നൽകുന്നത്. ഡീകാർബണൈസേഷന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കാർബൺ രഹിത ഗതാഗതത്തിനും പുനരുപയോഗ ഊർജ സംഭരണത്തിനുമായി ആഭ്യന്തര വിതരണ ശൃംഖല സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മെയിലിന്റെ ഏഴാം റൗണ്ട് ആരംഭിച്ച് മാരുതി സുസുക്കി
മൊബിലിറ്റി & ഓട്ടോമൊബൈൽ ഇന്നൊവേഷൻ ലാബ്’ (മെയിൽ) സംരംഭത്തിന്റെ ഏഴാം റൗണ്ട് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ). മെയിൽ പ്രോഗ്രാമിന്റെ Cohort 7-ന് അപേക്ഷിക്കാൻ ടെക്ക്നോളജി മൊബിലിറ്റി, ഓട്ടോമൊബൈൽ സ്പേസ് എന്നിവയിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകളെ കമ്പനി ക്ഷണിച്ചിട്ടുണ്ട്. വിജയിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് എംഎസ്ഐഎല്ലിനൊപ്പം പണമടച്ചുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റ് (PoC) ഏറ്റെടുക്കാനുള്ള അവസരവും ലഭിക്കും.
നിയോ-ബാങ്കിംഗ് വെർട്ടിക്കലിനായി ഫെഡറൽ ബാങ്കുമായി ചർച്ച നടത്തി ഗ്രോവ്
ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് ഉള്ള ഓപ്‌ഷൻ നൽകുന്നതിനായി ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗ്രോവ് നിയോ-ബാങ്കിംഗ് പ്ലാനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്. ഇതിനായി ഫെഡറൽ ബാങ്കുമായി ചർച്ചകൾ നടത്തിവരികയാണ്. ഫെഡറൽ ബാങ്കുമായി സഹകരണം ആരംഭിച്ചാൽ ജൂപ്പിറ്ററിനും ഫൈയ്ക്കും ശേഷം നിയോ ബാങ്കിംഗ് മേഖലയിൽ ഫെഡറൽ ബാങ്കിന്റെ മൂന്നാമത്തെ പന്തയമായിരിക്കും ഗ്രോവ്. ഈ പങ്കാളിത്തത്തിലൂടെ ബാങ്ക് ഇന്ത്യയിലുടനീളം അതിന്റെ ഡിജിറ്റൽ സാന്നിധ്യം വിപുലീകരിക്കും.
റിയൽറ്റി സ്റ്റാർട്ടപ്പ് ലോയലിയുടെ 7.2 ശതമാനം ഓഹരി 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ
ലോയലി ഐടി-സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകദേശം 3.90 ലക്ഷം ഇക്വിറ്റി ഷെയറുകൾ 1.1 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഷെയർ സബ്സ്ക്രിപ്ഷൻ കരാറിൽ ഏർപ്പെട്ട് എച്ച്ഡിഎഫ്സി ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ് (എച്ച്സിഎഎൽ). അലോട്ട്‌മെന്റിന് ശേഷം ലോയാലിയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ ഏകദേശം 7.20% എച്ച്‌സിഎഎല്ലിന് ഡീൽ നൽകും. എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ 100% അനുബന്ധ സ്ഥാപനമാണ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ഇക്വിറ്റി ഇൻവെസ്റ്റ്‌മെന്റ് മാനേജരായ എച്ച്സിഎഎൽ.
ഡിസിഐക്കായി ബീഗിൾ ക്ലാസ് ഡ്രെഡ്ജർ നിർമ്മിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡ്
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (സിഎസ്എൽ) കപ്പൽ നിർമ്മാണ കരാറിൽ ഒപ്പുവച്ച് ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡിസിഐ). കരാർ പ്രകാരം ഡിസിഐക്ക് വേണ്ടി 12,000 ക്യുബിക് മീറ്റർ ശേഷിയുള്ള ബീഗിൾ-12 ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ സിഎസ്എൽ നിർമ്മിക്കും. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായാണിത്.

