ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി മുന്നേറ്റം തുടർന്നു.

ഗ്യാപ്പ് അപ്പിൽ 17203 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുന്നേറ്റം നടത്തി. 17350ന് അടുത്ത് അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണ സൂചിക 17250ന് മുകളിലായി നേട്ടം നിലനിർത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 312 പോയിന്റുകൾ/ 1.84 ശതമാനം മുകളിലായി 17287 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36316 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 300 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി കാണപ്പെട്ടു. 36600 സൂചികയ്ക്ക് ശക്തമായ പ്രതിബന്ധമായി നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 680 പോയിന്റുകൾ/ 1.90 ശതമാനം മുകളിലായി 36429 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(-0.24%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+3.1%), നിഫ്റ്റി ഫിൻസെർവ് (+2.7%), നിഫ്റ്റി ഓട്ടോ  (+2.1%) എന്നിവ 2 മുതൽ 3 ശതമാനം വരെ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

HDFC (+5.3%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. കഴിഞ്ഞ വർഷത്തെ സപ്പോർട്ട് സോണിലേക്ക് ഓഹരി തിരികെ വന്നു.

സ്വർണ വില വർധിക്കുന്നതോടെ കമ്പനിയുടെ മാർജിൻ ഉയരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിന് പിന്നാലെ Titan (+4.4%) ഓഹരി എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി.

JSW Steel (+4.5%), Tata Steel (+3%), Jindal Steel (+2.5%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റുയടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Infosys (-1.8%)
ഓഹരി രൂക്ഷമായ വിൽപ്പനയ്ക്ക് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു,

Greaves Cotton ഓഹരി ഇന്ന് 8 ശതമാനം നേട്ടത്തിൽ അടച്ചു. കമ്പനിക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ നൽകുമെന്ന് ബൗൺസ് ഇൻഫിനിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Trent (+7.7%) ഓഹരി ശക്തി കൈവരിച്ച് എക്കാലത്തെയും ഉയർന്ന നിലകൈവരിച്ചു.

Angel One (+14.2%), KEI (+12.6%), IFB Industries (+13.2%), Hemisphere Properties (+8%) എന്നിവ നേട്ടത്തിൽ അടച്ചു.

Prestige (+5%), Lodha (+5%), Godrej Properties (+4.5%) എന്നീ റിയൽറ്റി ഓഹരികൾ ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. Brigade (+10.4%) ഓഹരിയും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഫെഡ് 25 പോയിന്റായി പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്നുള്ളത് നമ്മൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. പണപ്പെരുപ്പത്തെ 2 ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കാൻ സമയമെടുക്കുമെന്ന് പറഞ്ഞ ജെറോം പവൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പം കുറയുമെന്നും കൂട്ടിച്ചേർത്തു.

സമാധാന ചർച്ചകൾ ഫലം കാണുമെന്ന പ്രതീക്ഷയിൽ വിപണി നേരത്തെ തന്നെ പോസിറ്റീവായി കാണപ്പെട്ടിരുന്നു. ഇതേതുടർന്ന് ആഗോള വിപണികൾ മുന്നേറ്റം നടത്തിയതോടെ നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു. 

നിഫ്റ്റി ഇപ്പോൾ 200 ഡിഎംഎയ്ക്ക് മുകളിലാണുള്ളത്. 17000 എന്ന സുപ്രധാന നിലയും സൂചിക മറികടന്നു. ഇത് നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

അതേസമയം, താഴ്ന്ന ജിഡിപി വളർച്ചാ കണക്കുകളും ഉയർന്ന പണപ്പെരുപ്പവും ചൂണ്ടിക്കാട്ടി ജെപി മോർഗൻ ഇന്ത്യയെ ന്യൂട്രലിൽ നിന്ന് അണ്ടർവെയിറ്റിലേക്ക് തരംതാഴ്ത്തിയതും കാണാം.

റിലയൻസ് ഓഹരി ബ്രേക്ക് ഔട്ടിന് തയ്യാറെടുത്ത് നിൽകുകയാണെന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ പറഞ്ഞിരുന്നു. ഓഹരി ഇന്ന് 3 ശതമാനത്തിലേറെ മുന്നേറ്റം കാഴ്ചവച്ചു.

മാർക്കറ്റ്ഫീഡ് വായനക്കാർക്ക് ഏവർക്കും ഹോളി ആശംസകൾ.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement