മാരുതി സുസുക്കി ക്യു 4 ഫലം; അറ്റാദായം 10 ശതമാനം ഇടിഞ്ഞ് 1166 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ മാരുതി സുസുക്കിയുടെ പ്രതിവർഷ അറ്റാദായം 10 ശതമാനം വർദ്ധിച്ച് 1166 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32 ശതമാനം വർദ്ധിച്ച് 24023 കോടി രൂപയായി. കമ്പനിയുടെ പ്രതിവർഷ വിൽപ്പന 27.8 ശതമാനം വർദ്ധിച്ച് 4.92 ലക്ഷം യൂണിറ്റായി. ഓഹരി ഒന്നിന് കമ്പനി 45 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
3015 കോടി രൂപയ്ക്ക് ജിൻഡാൽ പവർ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം വേൾഡോണിന് കെെമാറി ജിൻഡാൽ സ്റ്റീൽ
ജിൻഡാൽ പവർ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം വേൾഡോൺ പ്രൈവറ്റ് ലിമിറ്റഡിന് കെെമാറി ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്. ജെപിഎല്ലിലെ 96.42 ശതമാനം ഓഹരികൾ 3,015 കോടി രൂപയ്ക്കാണ് നൽകുന്നത്.
ആക്സിസ് ബാങ്ക് ക്യു 4 ഫലം; അറ്റാദായം 2677 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ആക്സിസ് ബാങ്കിന്റെ അറ്റാദായം 2677 കോടി രൂപയായി രേഖപ്പെടുത്തി. പോയ വർഷം ഇതേകാലയളവിൽ കമ്പനി 1388 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പലിശയിനത്തിലുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ച് 7555 കോടി രൂപയായി.
ബജാജ് ഫിനാൻസ് ക്യു 4 ഫലം; അറ്റാദായം 42 ശതമാനം വർദ്ധിച്ച് 1347 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബജാജ് ഫിനാൻസിന്റെ പ്രതിവർഷ അറ്റാദായം 42 ശതമാനം വർദ്ധിച്ച് 1347 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 0.5 ശതമാനം വർദ്ധിച്ച് 4659 കോടി രൂപയായി. ഓഹരി ഒന്നിന് കമ്പനി 10 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ക്യു 4 ഫലം; അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 360 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 360 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8 ശതമാനം വർദ്ധിച്ച് 3038 കോടി രൂപയായി.
ഹിന്ദുസ്ഥാൻ സിങ്ക് ക്യു 4 ഫലം; അറ്റാദായം 85 ശതമാനം വർദ്ധിച്ച് 2481 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ പ്രതിവർഷ അറ്റാദായം 85 ശതമാനം വർദ്ധിച്ച് 2481 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധിച്ച് 6725 കോടി രൂപയായി.
എ ബി ബി ഇന്ത്യ ക്യു 1 ഫലം; അറ്റാദായം ഇരട്ടി വർദ്ധിച്ച് 151 കോടി രൂപയായി
മാർച്ചിലെ ഒന്നാം പാദത്തിൽ എ ബി ബി ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 118.84 ശതമാനം വർദ്ധിച്ച് 151 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 7.02 ശതമാനം വർദ്ധിച്ച് 1629 കോടി രൂപയായി. 1825 കോടി രൂപയുടെ ഓർഡറുകളാണ് ഇക്കാലയളവിൽ കമ്പനിക്ക് ലഭിച്ചത്.
2022 സാമ്പത്തിക വർഷം 4 ജി വരിക്കാരുടെ എണ്ണം 820 മില്യണായി വർദ്ധിക്കുമെന്ന് റിപ്പോർട്ട്
2022 സാമ്പത്തിക വർഷം 4 ജി വരിക്കാരുടെ എണ്ണം 820 മില്യണായി വർദ്ധിക്കുമെന്ന് സി.ആർ.ഐ.എസ്.ഐ.എൽ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ബാക്കി കാലയളവിൽ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സ് Q4 ഫലം; അറ്റാദായം വർദ്ധിച്ച് 57.13 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സിന്റെ അറ്റാദായം ഇരട്ടി വർദ്ധിച്ച് 57.13 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 7.95 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ പ്രതിവർഷ വിൽപ്പന 23.89 ശതമാനം വർദ്ധിച്ച് 1568.87 കോടി രൂപയായി.

