ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവസാന നിമിഷം തിരികെ കയറി ഫ്ലാറ്റായി അടച്ചു.

17964 എന്ന നിലയിൽ ഗ്യാപ്പ്  ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചവരെ ഏറെ നേരെ അസ്ഥിരമായി കാണപ്പെട്ടു. പിന്നീട് വാങ്ങൽ അനുഭവപ്പെട്ടതിനെ തുടർന്ന് 18000 മറികടന്ന സൂചിക നിമിഷ നേരം കൊണ്ട് 60 പോയിന്റുകളുടെ നേട്ടമാണ് കാഴ്ചവച്ചത്. എന്നാൽ അവസാന നിമിഷം ഇത് നഷ്ടപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/ 0.15 ശതമാനം താഴെയായി 18017 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39220 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 350 പോയിന്റുകൾ താഴേക്ക് വീണ സൂചിക 39000ന് അടുത്തായി ഏറെ നേരെ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 345 പോയിന്റുകൾ/ 0.88 ശതമാനം  താഴെയായി 39023 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പിഎസ്.യു ബാങ്ക്(-2.3%), നിഫ്റ്റി മെറ്റൽ(-1.7%) , നിഫ്റ്റി റിയൽറ്റി (-1.3%) എന്നിവ ഇന്ന് താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി നിന്നു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

കഴിഞ്ഞ മാസം ഭാരതി ടെലികോം സമാഹരിച്ച ബോണ്ടുകളിൽ രാജ്യത്തെ പ്രമുഖ ഫണ്ട് ഹൗസുകൾ 1,380 കോടി രൂപ നിക്ഷേപിച്ചതായി പറയപ്പെടുന്നതിന് പിന്നാലെ Bharti Airtel(+3.1%) ഓഹരി ലാഭത്തിൽ അടച്ചു.

ഫലങ്ങൾ പുറത്തുവന്നിന് ശേഷമുള്ള M&M(+3%) ഓഹരിയുടെ മുന്നേറ്റം ഇന്നും തുടർന്നു. കഴിഞ്ഞ 2 ദിവസമായി ഓഹരി 7 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

ഇന്നലെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടതിന് പിന്നാലെ Britannia(+2.1%) ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ITC(+0.9%), Tata Consumer(+0.8%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഇന്നലെ മുതൽക്കെ ഉള്ള മുന്നേറ്റം തുടർന്ന Reliance(+1.1%) ഓഹരി ഇന്നും നേട്ടം കെെവരിച്ച് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

IndusInd Bank(-3.3%) ഓഹരി വീണ്ടും താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ബാങ്കിന്റെ തുടർച്ചയായ പതനത്തിനുള്ള കാരണം അറിയാൻ ലിങ്ക് സന്ദർശിക്കുക.

മെറ്റൽ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Hindalco(-3.2%), Tata Steel(-2.8%), Coal India(-2.2%), JSW Steel(-2.1%) എന്നിവ നഷ്ടത്തിൽ അടച്ചു. SAIL(-4.3%), National Aluminium(-2.7%) എന്നീ ഓഹരികൾ താഴേക്ക് വീണു.

രണ്ടാം പാദത്തിൽ മോശം ഫലങ്ങൾ വന്നതിനെ തുടർന്ന് BHEL(-8.1%) ഓഹരി താഴേക്ക് വീണു.

ചില ബ്രോക്കർമ്മാരുടെ പിന്തുണ ലഭിച്ചതിന് പിന്നാലെ Aurobindo Pharma(+3.3%) നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 68.7 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Kalyan Jewelers(+3.6%) ഓഹരി നേട്ടത്തിൽ അടച്ചു.

80 ശതമാനത്തിന് മുകളിൽ ലിസ്റ്റിംഗ് ഗെയിൻ രേഖപ്പെടുത്തി കൊണ്ട് NYKAA ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ മാർക്കറ്റ് ക്യാപ്പ് എന്നത് ഇപ്പോൾ Britannia, BPCL, Dr Reddy’s തുടങ്ങിയ നിഫ്റ്റി 50 കമ്പനികളെക്കാൾ കൂടുതലാണ്. വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു.

എതനോളിന്റെ വില വർദ്ധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞതിന് പിന്നാലെ ഷുഗർ ഓഹരികൾ ലാഭത്തിൽ അടച്ചു.  Eid Parry(+0.35%), Balrampur Chini(+2.6%), Renuka Sugar(+4.8%) എന്നിവ നേട്ടം കെെവരിച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 21.9 കോടി രൂപയായതിന് പിന്നാലെ India Cements(-5.8%) നഷ്ടത്തിൽ അടച്ചു.

Go Air സെബിയിൽ ഡിആർഎച്ച്പി ഫയൽ ചെയ്തതിന് പിന്നാലെ SpiceJet(-1.1%),  Indigo(-0.85%) എന്നിവയിൽ വിൽപന അരങ്ങേറി.

DeltaCorp(+3.6%) എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ച് കമ്പനി.

വിപണി മുന്നിലേക്ക്

നാളത്തെ എക്സ്പെയറിയിൽ 18050 എന്നത് നിർണായകമാകും. നിഫ്റ്റി ഇന്ന് ഉച്ചയോടെ ഒരു ബ്രേക്ക് ഔട്ട് തന്നപ്പോഴും 18050 ശക്തമായ പ്രതിരോധമായി നിലകൊണ്ടു. എന്നാൽ 18000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു.

ബുധനാഴ്ച ദിവസങ്ങളിൽ കാണപ്പെടുന്ന ചാഞ്ചാട്ടം വിപണിയിൽ ഇന്നും കാണാനായി.

ദിവസത്തെ ചാർട്ടിൽ കാണപ്പെട്ടത് പോലെ തന്നെ യുപിഎൽ ഓഹരി ബ്രേക്ക് ഔട്ട് നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. വരും ദിവസങ്ങളിലെ നേട്ടം സ്വന്തമാക്കുന്നതിനായി ഓഹരിയിൽ ശ്രദ്ധിക്കുക. ഇന്നലത്തെ പോലെ തന്നെ റിലയൻസ് ഓഹരി ഇന്നും ബുള്ളിഷായി ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക് ദുർബലമായി തുടർന്നു.

അതേസമയം ഭക്ഷണത്തിന്റെ വിലക്കയറ്റം നിയന്ത്രണവിധേയമാണെന്ന് ആർബിഐ ഗവർണർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എക്സെെസ് ഡ്യൂട്ടി കുറച്ചതും ഇതിനൊപ്പം വിപണിക്ക് ആശ്വാസം നൽകുന്നു. ഇത് അല്ലാതെ വിപണിക്ക് മുകളിലേക്ക് കയറാനുള്ള കാരണങ്ങൾ ഒന്നും തന്നെ കാണുന്നില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുന്നതിനാൽ തന്നെ വിപണിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നില്ല. വിപണി മുകളിലേക്ക് വീണ്ടും ഉയരണമെങ്കിൽ ഇവർ ശക്തമായ വാങ്ങൽ ആരംഭിക്കേണ്ടതുണ്ട്.

ബാങ്ക് നിഫ്റ്റി അസ്ഥിരമായും നിഫ്റ്റി നേരിയ മുന്നേറ്റവും കാഴ്ചവച്ചതിനാൽ തന്നെ വിപണിയിൽ നാളെത്തെ എക്സ്പെയറി ചാഞ്ചാട്ടത്തിന് വിധേയമായിരിക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement