ഇന്നത്തെ വിപണി വിശകലനം

കാളക്കൂറ്റന്മാരുടെ പിന്തുണയോടെ കത്തിക്കയറി വിപണി. എസ്.ബി.ഐ ഫലപ്രഖ്യാപനത്തിന് പിന്നാലെ നേട്ടം കൊയ്ത് ബാങ്ക് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 16,196 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കളാകൾക്കൊപ്പം കുതിച്ചുകയറി. 16250ൽ അനുഭവപ്പെട്ട ആദ്യ സമ്മർദ്ദം തകർത്ത് കൊണ്ട് മുന്നേറിയ സൂചിക ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 16300 രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തി നഷ്ടപ്പെട്ട നിഫ്റ്റി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.79 ശതമാനം  മുകളിലായി 16,258 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35390 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 36000 വരെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇവിടെ ഉണ്ടായ നേരിയ ലാഭമെടുപ്പിന് പിന്നാലെ പുറത്ത് വന്ന എസ്.ബി.ഐ ഫലം സൂചികയ്ക്ക് കൂടുതൽ ശക്തിപകർന്നു. ഇതോടെ 36000 മറികടന്ന സൂചിക 200 പോയിന്റുകൾ മുകളിലേക്ക് കയറി. ശേഷം ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് ഇറങ്ങി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 820 പോയിന്റുകൾ/ 2.33 ശതമാനം  മുകളിലായി 36028 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

സാമ്പത്തിക ഓഹരികൾ ഇന്ന് വിപണിയിൽ ശക്തമായ പ്രകടനം കാഴ്ചവച്ചു. ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഫിൻസെർവ് എന്നിവ ടോപ്പ് ഗെയിനേഴ്സ് സെക്ടറിൽ ഇടംപിടിച്ചു. നിഫ്റ്റി റിയൽറ്റി, മീഡിയ, ഓട്ടോ എന്നിവ അസ്ഥിരമായി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

HDFC ഓഹരി 4.75 ശതമാനം കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 6 ടോപ്പ് ഗെയിനർ ഓഹരികളും ഫിനാൻസ് മേഖലയിൽ നിന്നുള്ളതാണ്.  Axis Bank(+2%), Kotak Bank(+3.8%),HDFC Bank(+2.1%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ICICI Bank 3.5 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു. SBI 2.3 ശതമാനം ഉയർന്നു.

ജൂണിൽ SBI-യുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് ഒരു ശതമാനം ഉയർന്ന് 6500 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം ഒരു ശതമാനത്തിന് താഴെ വർദ്ധിച്ച് 65554 കോടി രൂപയായി. ഫലം പ്രതീക്ഷകൾക്ക് മുകളിലാണുള്ളത്.

ലാഭമെടുപ്പിനെ തുടർന്ന് Grasim(-2.3%), Titan(-2.2%),Tata Motors(-1.8%)  എന്നിവ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Vodafone Idea 19 ശതമാനം ഇടിഞ്ഞ് ഓഹരി വില 6 രൂപയായി. 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 50 ശതമാനം താഴെയാണ് ഓഹരിയുള്ളത്. അതേസമയം Vi ലേക്ക് കൂടുതൽ ഫണ്ട് നിക്ഷേപിക്കാൻ പദ്ധതിയില്ലെന്ന് Vodafone PLC വ്യക്തമാക്കി. IndusTower 6.9 ശതമാനം ഇടിഞ്ഞു.

ഇതേതുടർന്ന് ഐഡിയക്ക് ഉയർന്ന വായ്പ നൽകിയിട്ടുള്ള  IDFC First Bank(-3.7%), PNB, IndusInd Bank(-0.15%) എന്നിവ നഷ്ടത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റി കത്തികയറിയപ്പോഴും ഇവ നഷ്ടത്തിൽ അടച്ചു എന്നത് ശ്രദ്ധേയമാണ്. ഫലപ്രഖ്യാപനത്തിന് ശേഷം എസ്.ബി.ഐ ഓഹരി കത്തിക്കയറി.

പിഎൻബി ഹൗസിംഗിലെ ഓഹരി കാർലൈൽ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി സി.സി.ഐ.  ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ചിപ്പ് ക്ഷാമത്തെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓട്ടോ ഓഹരികൾ ഏറെയും ഇന്ന് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. Ashok Leyland(-4.2%), Bharat Forge(-2.6%), Tata Motors(-1.8%), Maruti(-1.3%), M&M(-0.6%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.

ചിപ്പ് ക്ഷാമം കാരണം ആഗസ്റ്റിൽ ഗുജറാത്തിലെ പ്ലാന്റിലെ ഉത്പാദം കുറയുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ Maruti ഓഹരി ഇടിഞ്ഞു.

ഒന്നാം പാദത്തിൽ അറ്റാദായം 260 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Bosch India 1.4 ശതമാനം നേട്ടം കെെവരിച്ചു. പോയവർഷം കമ്പനി 121 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഒന്നാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 25 ശതമാനം വർദ്ധിച്ച് 2480 കോടി രൂപയായതിന് പിന്നാലെ Tata Steel BSL ഓഹരി 4.4 ശതമാനം നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

ജൂലെെയിൽ ഇന്ത്യയിലെ സേനവ പിഎംഐ 45.4 ആയി രേഖപ്പെടുത്തി. ജൂണിൽ ഇത് 41.2 ആയിരുന്നു. 49 ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതേതുടർന്ന് വിപണിയിൽ ലാഭമെടുപ്പ് രൂക്ഷമായി തുടർന്നു.

നിഫ്റ്റി ഇന്ന് ഉയർന്ന നിലയായ 16300 രേഖപ്പെടുത്തി. ഇത് ഇന്നലെ നമ്മൾ പ്രതീക്ഷിച്ചതാണ്. HDFC ഓഹരി ഇന്ന് നിഫ്റ്റിക്ക് 50 പോയിന്റുകളുടെ സംഭാവനയാണ് നൽകിയത്.

എസ്.ബി.ഐയുടെ ഫലം ബാങ്ക് നിഫ്റ്റിയെ 5 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 36200ൽ എത്തിച്ചു. 36,000 ന് മുകളിലെ ശക്തമായ അടവ് വിപണി വരും ദിവസങ്ങളിൽ മുന്നോട്ട് നീങ്ങിയേക്കുമെന്ന സൂചന നൽകുന്നു.

മിഡ്, സ്മോൾ ക്യാപ്പ് ഓഹരികൾ ഏറെയും ഇന്ന് താഴേക്ക് വീണു. ഈ ഓഹരികളിൽ നിന്നും നിക്ഷേപകർ സ്മാർട്ട് മണി എച്ച്.ഡി.എഫ്.സി പോലെയുള്ള ഹെവിവെയിറ്റുകളിലേക്ക് മാറ്റുന്നതായി കാണാം. നിഫ്റ്റി സ്മോൾ ക്യാപ്പ് 100 പോയിന്റ് നിഫ്റ്റി മിഡ് ക്യാപ്പ് 100 പോയിന്റ് എന്നിങ്ങനെ ഗ്യാപ്പ് അപ്പിലാണ് വ്യാപാരം ആരംഭിച്ചത് പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് ഇവ താഴേക്ക് വീഴുകയായിരുന്നു.

മുന്നിലേക്ക് നോക്കിയാൽ നിഫ്റ്റിക്ക് 16000-16050 ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളും. ബാങ്ക് നിഫ്റ്റിക്ക്  35,200  ഹ്രസ്വ കാല  സപ്പോർട്ടായി നിലകൊള്ളും. നാളെ ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ ലാഭമെടുപ്പ് സംഭവിച്ചേക്കാം. ഇതിനൊപ്പം വിപണിയിൽ ചാഞ്ചാട്ടവും രൂക്ഷമായേക്കാം.

ഐഡിയക്ക് കൂടുതൽ വായ്പ നൽകിയ ബാങ്ക് ഓഹരികളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കുക. കമ്പനിയുടെ ഭാവി സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. DFC First Bank, Yes Bank, IndusInd Bank എന്നിവ ഇതിൽ ഉൾപ്പെടും.

വിപണി അടുത്ത ആഴ്ച വരെ ബുള്ളിഷായി തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും നാളെ വിപണിയിൽ ലാഭമെടുപ്പ് സംഭവിച്ചേക്കാം. നിഫ്റ്റി ഇന്ന് ശക്തമായി കത്തിക്കയറിയപ്പോഴും വിവിധ മേഖലകളിൽ വിൽപ്പന സമ്മർദ്ദം അരങ്ങേറിയിരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement