ഇന്നത്തെ വിപണി വിശകലനം
ആഴ്ചയിൽ ബുള്ളിഷായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി.
ഫ്ലാറ്റായി 16,307 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായിരുന്നു. 10 മണിയോടെ റിലയൻസ് സൂചികയെ താഴേക്ക് വലിച്ച് 16220 എന്ന നിലയിലേക്ക് എത്തിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 56 പോയിന്റുകൾ/ 0.35 ശതമാനം താഴെയായി 16,238 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35889 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 36000 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടെങ്കിലും സൂചിക അസ്ഥിരമായി തുടർന്നു. അവസാന നിമിഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ സൂചിക തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 25 പോയിന്റുകൾ/ 0.07 ശതമാനം താഴെയായി 35809 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖല സൂചികകൾ ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി റിയൽറ്റി, മീഡിയ എന്നിവ വീണ്ടും ഒരു ശതമാനത്തിലേറെ കൂപ്പുകുത്തി.
ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങി ഫ്ലാറ്റായാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
IndusInd Bank ഇന്ന് 3.1 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. പ്രതിസന്ധിയിൽ തുടരുന്ന വോഡഫോൺ ഐഡിയ ഗ്രൂപ്പിന് വായ്പ്പ നൽകിയതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി ഏറെ സമ്മർദ്ദത്തിലായിരുന്നു. IDFC First Bank 2.9 ശതമാനവും Yes Bank 0.8 ശതമാനവും നേട്ടം കെെവരിച്ചു.
മുൻകാല നികുതി നീക്കം ചെയ്യുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതിന് പിന്നാലെ Vodafone Idea ഇന്ന് 19.3 ശതമാനം നേട്ടം കെെവരിച്ചു. ഇത് കമ്പനിക്ക് വളരെ ആശ്വാസമായേക്കും. ഓഹരി ഇപ്പോഴും തിങ്കളാഴ്ചത്തെ നിലയേക്കാൾ 15 ശതമാനം താഴെയാണുള്ളത്.
25215 കോടി രൂപയുടെ റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടുമായി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി. Reliance ഓഹരി 2.1 ശതമാനം ഇടിഞ്ഞു.
Future Retail, Future Enterprises, Future Lifestyle, Future Supply Chain എന്നീ ഓഹരികൾ 10 ശതമാനം നഷ്ടത്തിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി. Future Consumer 8.2 ശതമാനം നഷ്ടത്തിൽ അച്ചു.
Adani Ports ഓഹരി ഇന്ന് 2.4 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Adani Ent(+7.8%), Adani Power(+5%), Adani Green(+2.3%), ATGL(+2%), Adani Transmission(+1.8%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.
ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Cipla ഓഹരി ഇന്ന് 3.61 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Aditya Birla Sun Life AMC-ക്ക് ഐപിഒക്കായി സെബിയുടെ അന്തിമ നിരീക്ഷണങ്ങൾ ലഭിച്ചു. AB Capital(+7.3%), Birla Money(+7.9%) എന്നിവ ലാഭത്തിൽ അടച്ചു.
Glenmark Life Sciences ഓഹരി ഇന്ന് ലിസ്റ്റ് ചെയ്ത ശേഷം 748 രൂപ നിരക്കിൽ വ്യാപാരം അവസാനിപ്പിച്ചു. ഐപിഒക്കായി വിതരണം ചെയ്ത വിലയേക്കാൾ 3 ശതമാനം മുകളിലാണ് ഓഹരി അടച്ചത്.
ഒന്നിലധികം ലാബുകളെ ലയിപ്പിക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ Metropolis ഇന്ന് 4 ശതമാനം നഷ്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Tata Chemical(+7%), GAIL(+4%) എന്നിങ്ങനെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഒന്നാം പാദത്തിൽ Tata Power-ന്റെ അറ്റാദായം 88 ശതമാനം വർദ്ധിച്ച് 391 കോടി രൂപയായി. പോയവർഷം ഇത് 207 കോടി രൂപയായിരുന്നു. വിപണി അടച്ചതിന് ശേഷമാണ് ഫലം പുറത്ത് വന്നത്. അടുത്ത ദിവസം ഓഹരി കുതിച്ചുകയറിയേക്കാം.
ഒന്നാം പാദത്തിൽ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 980 കോടി രൂപയായതിന് പിന്നാലെ Muthoot Finance ഓഹരി ഇന്ന് 2.3 ശതമാനം ഇടിഞ്ഞു. പോയവർഷം ഇത് 850 കോടി രൂപയായിരുന്നു. Manappuram 2.2 ശതമാനം ഇടിഞ്ഞു.
വിപണി മുന്നിലേക്ക്
നിഫ്റ്റി അസ്ഥിരമായി ഫ്ലാറ്റായാണ് ഇന്ന് അടയ്ക്കപെട്ടത്. എന്നാൽ റിലയൻസിനെതിരായ കോടതി ഉത്തരവ് ഓഹരിയെ താഴേക്ക് വലിച്ചു. നിഫ്റ്റിയുടെ 50 പോയിന്റ് പതനത്തിൽ 33 പോയിന്റുകൾ റിലയൻസിന്റെ സംഭാവനയാണ്.
പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലും റിപ്പോ നിരക്കുകൾ അതേപടി നിലനിർത്തുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐയുടെ പണ നയ സമിതി പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാങ്ക് നിഫ്റ്റി ആഴ്ചയിൽ 3.5 ശതമാനം നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനറായി. നിഫ്റ്റി 3.1 ശതമാനം നീക്കം നടത്തി. നിഫ്റ്റി ഐടി, ഓട്ടോ എന്നിവ 2 ശതമാനത്തിൽ കൂടുതൽ നേട്ടം കെെവരിച്ചു.
മിഡ്, സ്മോൾ ക്യാപ്പ് ഓഹരികൾ മോശം പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മീഡിയ ആഴ്ചയിൽ 4 ശതമാനം ഇടിഞ്ഞു. PVR, ZEEL എന്നിവയുടെ പതനമാണ് ഇതിന് കാരണമായത്.
വിപണി ആഴ്ചയിൽ ശക്തമായി തന്നെ അടച്ചു. നിഫ്റ്റിക്ക് മുന്നിലേക്ക് 16050 ശക്തമായ സപ്പോർട്ടായി നിലകൊള്ളും. 16400നും അതിന് മുകളിലേക്കും സൂചിക വെെകാതെ എത്തിയേക്കാം. അത് സാധാരണ നിലയിൽ സാവധാനം നടക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിൽ മാത്രമെ സൂചിക വലിയ തിരുത്തലിന് വിധേയമാകാതെയിരിക്കു.
ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിൽ റിലയൻസിന് ഏറ്റ തിരിച്ചടി വിപണി ഇതിനോട് അകം തന്നെ ഉൾകൊണ്ട് കഴിഞ്ഞു. സംഭവം കൂടുതൽ പ്രശ്നങ്ങളിൽ കലാശിക്കില്ലെന്ന് പ്രതീക്ഷിക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

