ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികളെ പിന്തുടർന്ന നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു

130 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 17675 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം തുടർന്നു. 17740 മറികടന്ന സൂചിക ഇത് തകർത്ത് കൊണ്ട് എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 17844 സ്വന്തമാക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 276 പോയിന്റുകൾ/ 1.57 ശതമാനം മുകളിലായി 17822 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37272 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിക്കൊപ്പം മുകളിലേക്ക് കയറി 37500 മറികടന്നെങ്കിലും 37800 സ്വന്തമാക്കാൻ സാധിച്ചില്ല. അവസാന നിമിഷം സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 827 പോയിന്റുകൾ/ 2.24 ശതമാനം മുകളിലായി 37771 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റിയിൽ ശക്തമായ മുന്നേറ്റമാണ് അരങ്ങേറിയത്. ബാങ്ക് നിഫ്റ്റിയും ഫിൻ നിഫ്റ്റിയും മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മെറ്റലും ഉയർന്നു.

ഏഷ്യൻ വിപണികൾ ഏറെയും മികച്ച രീതിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ്  വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഇന്നലെ നടന്ന ഫെഡ് മാർക്കറ്റ് കമ്മിറ്റിയുടെ യോഗത്തിന് പിന്നാലെ യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു.

Bajaj Finance(+.3%), Bajaj Finserv(+5%) എന്നീ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി എക്കാലത്തെയും ഉയർന്ന നിലസ്വന്തമാക്കി. ഈ ഓഹരികൾ നിങ്ങളുടെ ഫോർട്ട്ഫോളിയോയിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ രണ്ട് മാസങ്ങൾക്ക് മുന്നേ പറഞ്ഞിരുന്നു. വായിക്കുവനായി ലിങ്ക് സന്ദർശിക്കുക.

വില വർദ്ധിപ്പിക്കുകയും പഞ്ച് എന്ന മൈക്രോ എസ്‌യുവിയുടെ റിലീസ് തീയതി വെളിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ Tata Motors 3.6 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Tata Motors DVR 7.4 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നിലസ്വന്തമാക്കി.

ആഗോളതലത്തിൽ അലൂമിനിയത്തിന്റെ വില ഇരുമ്പിനേക്കാളും സ്റ്റീലിനേക്കാളും  ഉയർന്നതിന് പിന്നാലെ Hindalco 4.3 ശതമാനം നേട്ടം കെെവരിച്ചു. ഓഹരിക്ക് മേൽ വളരെ വലിയ ടാർഗറ്റാണ് വിദഗ്ദ്ധർ പറയുന്നത്. ഹിൻഡാൽകോയുടെ റിഫൈനറി വിപുലീകരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ L&T 3.4 ശതമാനം നേട്ടം കെെവരിച്ചു.

നിഫ്റ്റി റിയൽറ്റി സൂചിക ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. DLF(+8.8%), Godrej Properties(+12.7%), Oberoi Realty(+12.8%), Sobha(+7.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ഇന്ന് എല്ലാ ഓഹരികളും 3 മുതൽ 12 ശതമാനം നേട്ടമാണ് കാഴ്ചവച്ചത്. 2008ന് ശേഷം ആദ്യമായി ഡിഎഫ്എൽ 1 ലക്ഷം കോടി വിപണി മൂല്യം നേടി.

ജൂലെെയിലെ ടെലികോം കണക്കുകൾ പുറത്തുവന്നു. ഇത് പ്രകാരം ജിയോ 65 ലക്ഷം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയത്. ഭാരതി എയർടെൽ 19 ലക്ഷം വരിക്കാരെ സ്വന്തമാക്കി. വോഡാഫോൺ ഐഡിയക്ക് 14 ലക്ഷം വരിക്കാരെ നഷ്ടമായി. Reliance 2.4 ശതമാനം നേട്ടത്തിൽ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയപ്പോൾ Idea, Airtel എന്നിവ നേരിയ ലാഭത്തിൽ അടച്ചു.

500 സിഎൻജി ബസുകൾക്കുള്ള ഓർഡറുകൾ സ്വന്തമാക്കിയതിന് പിന്നാലെ JBM Auto 12.2 ശതമാനം നേട്ടം കെെവരിച്ചു.

രണ്ട് കോടി രൂപ വരെ ഭവനവായ്പകൾക്കുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 6.66 ശതമാനമാക്കിയതിന് പിന്നാലെ LIC Housing Finance 2.3 ശതമാനം നേട്ടം കെെവരിച്ചു.

United Spirits 7 ശതമാനം മുന്നേറ്റം നടത്തി. ഓഹരി മൾട്ടി ഇയർ ബ്രേക്കൌട്ടാണ് കാഴ്ചവച്ചത്. ശ്രദ്ധിക്കുക.

രാവില 7 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയതിന് പിന്നാലെ ZEEL ഓഹരി 5 ശതമാനം നഷ്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

ഇന്നലത്തെ ശക്തമായ മുന്നേറ്റത്തിന്  ശേഷം യുഎസ് വിപണി ലാഭത്തിലാണ് അടച്ചത്. ഇതേതുടർന്ന് നിഫ്റ്റിയും ബുള്ളിഷായി കാണപ്പെട്ടു. 18000 സ്വന്തമാക്കാൻ വെറും 150 പോയിന്റുകൾ ബാക്കി നിർത്തി കൊണ്ട് നിഫ്റ്റി എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി. 35 വ്യാപാര ദിവസം കൊണ്ട് 1800 പോയിന്റുകൾ സ്വന്തമാക്കുക എന്നത് നിസാര കാര്യമല്ലെന്ന് നിങ്ങൾ അറിയാകുമല്ലോ.

ലാർജ് ക്യാപ്പ് ഓഹരികൾ ശക്തമായ മുന്നേറ്റം തുടർന്നപ്പോൾ നിഫ്റ്റി മിഡ്ക്യാപ്പും നേരിയ തോതിൽ ശക്തി കെെവരിച്ചു. DLF, ZEEL എന്നിവയുടെ പിന്തുണയോടെ റിയൽറ്റി, മീഡിയ ഓഹരികളും ശക്തമായ മുന്നേറ്റം തുടരുകയാണ്.

റിലയൻസ് ഓഹരിയിൽ മുന്നേറ്റം ഉണ്ടായതിനാൽ തന്നെ അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചേക്കാം. നിങ്ങൾക്ക് ഇപ്പോഴും പല ഓഹരികളിലും എൻട്രി എടുക്കാവുന്നതാണ്. എന്നാൽ വിപണി എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന കാര്യം മറക്കരുത്. അതിനാൽ തന്നെ കൃത്യമായ ഒരു സ്റ്റോപ്പ് ലോസ് വയ്ക്കുക.

എവർഗ്രാൻഡെ പ്രതിസന്ധിക്ക് താത്ക്കാലികമായി ഒരു പരിഹാരം ഉണ്ടായതായി കാണാം. കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

എവർഗ്രാൻഡെ എന്ന ആഗോള റിയൽറ്റി സ്ഥാപനം കടക്കെണിയിൽ പെട്ട് പാപ്പരാകാറായിട്ടും റിയൽറ്റി ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. ഈ ഓഹരികളിൽ നിക്ഷേപ സ്ഥാപനങ്ങൾക്ക് താത്പര്യമുള്ളതായി കാണാം. ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റിയിൽ ഇന്ന് 35700 എന്ന നിലയിൽ വളരെ വ്യക്തമായ ഒരു ബ്രേക്ക് ഔട്ടാണ് നടന്നത്. നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിച്ചിരുന്നോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement