ഇന്നത്തെ വിപണി വിശകലനം
ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് ഒപ്പം താഴേക്ക് നിലംപതിച്ച് നിഫ്റ്റി.
ഗ്യാപ്പ് അപ്പിൽ 17867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. ഇന്നലത്തെ ഉയർന്ന നിലയിൽ ഏറെ നേരം സപ്പോർട്ട് എടുക്കാൻ ശ്രമിച്ച സൂചിക ഇവിടെ നിന്നും തിരികെ കയറി. എന്നാൽ കരടികൾ സൂചികയെ 17780ന് താഴേക്ക് തള്ളിവിട്ടു. ഇവിടെ നിന്നും 160 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/ 0.99 ശതമാനം താഴെയായി 17646 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37784 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് നീങ്ങി. 38100 വരെ എത്തിയ സൂചിക ഉച്ചയോടെ താഴേക്ക് വീണു. ഇന്നലത്തെ ഉയർന്ന നിലയിൽ നിന്നും തിരികെ കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇവിടെ നിന്നും വീണ്ടും വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 221 പോയിന്റുകൾ/ 0.58 ശതമാനം താഴെയായി 37521 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മിക്ക മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് അടച്ചത്. നിഫ്റ്റി മെറ്റൽ, ഫാർമ, ഐടി, ഓട്ടോ, റിയൽറ്റി എന്നിവ 1 ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം
അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഗ്യാസ് വില വർദ്ധിച്ചതിനെ തുടർന്ന് ONGC(+2.7%) ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. BPCL(+0.75%), IOC(+0.15%) എന്നിവയും നേരിയ നേട്ടം കെെവരിച്ച് പട്ടികയിൽ ഇടംനേടി.
എഫ്.എം.സി.ജി ഓഹരികളായ Tata Consumer(+2.4%), Britannia(+1.4%) എന്നിവ ലാഭത്തിൽ അടച്ചു.
മെറ്റൽ ഓഹരികൾ ഇന്ന് നഷ്ടം നേരിട്ട് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Hindalco(-3.9%), JSW Steel(-2.9%), Tata Steel(-2.8%) എന്നിവ നഷ്ടത്തിൽ അടച്ചു. അതേസയമം Coal India(-2.5%) നഷ്ടം രേഖപ്പെടുത്തി ലൂസർ പട്ടികയുടെ ഭാഗമായി.
മറ്റു മെറ്റൽ ഓഹരികളായ National Aluminium(-5.6%), Vedanta(-3.9%), SAIL(-3%) എന്നിവയും ലാഭമെടുപ്പിന് വിധേയമായി.
റെയിൽവേയുമായി ബന്ധപ്പെട്ട IRCTC(+7.1%), Railtel(+4.1%) ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.
വിപണി ഇന്ന് ബെയറിഷായി നിന്നപ്പോഴും Bosch(+11.6%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി 52 ആഴ്ചയിലെ ഉയർന്ന നില മറികടന്നു.
വളം, കെമിക്കൽ ഓഹരികൾ ഇന്നും മുന്നേറ്റം തുടർന്നു. Deepak Nitrate(+8.1%), Tata Chem(+3.3%), UPL(+1.7%), Navin Fluorine(+1.3%) എന്നിവ എഫ് ആൻഡ് ഒയിലെ ഗെയിനർ പട്ടികയിൽ ഇടംനേടി.
മൾട്ടി കമ്മോഡിറ്റിയിൽ ഓപ്ഷൻസ് നൽകാനുള്ള തീരുമാനം സെബി പരിഗണിച്ചതിന് പിന്നാലെ MCX(+1.9%) നേട്ടത്തിൽ അടച്ചു.
7 മെഗാ ടെക്സ്റ്റെൽ പാർക്കിനായി അംഗീകാരം നൽകി മന്ത്രിസഭ. Page Industries(+0.05%), Trident(+5%-UC), Indo Count(+5%), KPR Mills(+1.8%) എന്നീ ടെക്സ്റ്റെൽ ഓഹരികൾ കത്തിക്കയറി.
നാഷണൽ പെൻഷൻ സ്കീമിനായുള്ള രേഖകൾ സൂക്ഷിക്കുന്നതിനായി റവന്യൂ വകുപ്പ് തിരഞ്ഞെടുത്തതിന് പിന്നാലെ CAMS 0.34 ശതമാനം നേട്ടത്തിൽ അടച്ചു.
യൂറോപ്യൻ നാച്ചുറൽ ഗ്യാസ് ഫ്യൂച്ചർ 22 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി.
വിപണി മുന്നിലേക്ക്
ഗ്യാസ് വില ഉയരുന്നതും ഊർജ്ജ ക്ഷാമവും ആഗോള വിപണികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിൽ ഭയന്ന് ഏവരും ഓഹരികൾ വിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. യുഎസിൽ ബോണ്ട് വരുമാനം വർദ്ധിക്കുന്നതും ശ്രദ്ധിക്കാവുന്നതാണ്. ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണിതുള്ളത്.
വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് വിപണി ഇന്ന് താഴേക്ക് വീണു. ഹെവിവെയിറ്റ് ഓഹരികളായ Reliance, Infosys, TCS, ICICI Bank എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം HDFC Bank 1 ശതമാനം നേട്ടം കെെവരിച്ചു.
ഇന്നലെ നമ്മൾ സൂചിപ്പിച്ച 17660 എന്ന സപ്പോർട്ട് ഇന്ന് തകർക്കപ്പെട്ടു. അവസാന നിമിഷം ഉണ്ടായ ഇടിവിനെ തുടർന്ന് യൂറോപ്യൻ വിപണിയും താഴേക്ക് വീണു.
എവർഗ്രാൻഡെ പ്രതിസന്ധിയിൽ നിന്നും ആഗോള വിപണികൾ കരകയറി. ഇപ്പോൾ പണപ്പെരുപ്പ ഭീതിയും ഊർജ്ജ ക്ഷാമവുമാണ് വിപണിയെ ബാധിച്ചിട്ടുള്ള ഭയം.
ബാങ്ക് നിഫ്റ്റി ഇപ്പോഴും 37400ന് മുകളിലാണുള്ളത്. ഈ നില നാളെ ശ്രദ്ധിക്കാവുന്നതാണ്. യുഎസ് വിപണി ഇന്ന് സ്ഥിരത കെെവരിച്ചാൽ നിഫ്റ്റി 17700ലേക്ക് തിരികെ കയറിയേക്കാം. അല്ലെങ്കിൽ ഭയത്താൽ നിക്ഷേപകർ ഓഹരികൾ വിറ്റുകൊണ്ട് നിഫ്റ്റിയെ 17500ലേക്ക് എത്തിച്ചേക്കാം.
നാളെ ആഴ്ചയിലെ എക്സ്പെയറി ആണ്. വർഷത്തെ മൂന്നാമത്തെ പാദത്തിന്റെ തുടക്കവുമാണ്. അതിനാൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. പ്രധാന സപ്പോർട്ടോ പ്രതിരോധമാേ തകർക്കപ്പെട്ടാൽ വലിയ നീക്കങ്ങൾക്ക് വിപണി സാക്ഷ്യം വഹിച്ചേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

