ഇന്നത്തെ വിപണി വിശകലനം

ഉച്ചയ്ക്ക് ശേഷം തിരികെ കയറാൻ ശ്രമംനടത്തിയെങ്കിലും വിപണി നഷ്ടത്തിൽ അടച്ചു.

ഗ്യാപ്പ് ഡൌണിൽ 17755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് നീങ്ങി. രാവിലെ 11 മണിയോടെ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറാൻ ശ്രമിച്ചെങ്കിലും ഇന്നലത്തെ താഴ്ന്ന നില മറികടക്കാൻ സാധിച്ചില്ല. ഇവിടെ നിന്നും സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 168 പോയിന്റുകൾ/ 0.94 ശതമാനം താഴെയായി 17639 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37500 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് അതിന് അടുത്തായി തന്നെ വ്യാപാരം നടത്തി. 38000ന് അടുത്തായി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയ സൂചികയ്ക്ക് കൂടുതൽ മുന്നേറാൻ സാധിച്ചില്ല. ശേഷം സൂചിക താഴേക്ക് വീണ് അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 75 പോയിന്റുകൾ/ 0.20 ശതമാനം താഴെയായി 37557 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ(-1.6%), നിഫ്റ്റി ഐടി (-1.2%), നിഫ്റ്റി മീഡിയ (-1.2%) എന്നിവ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

സിറ്റി ഇന്ത്യയുടെ റീട്ടെയിൽ ബിസിനസ് ഏറ്റെടുക്കുന്നതിലൂടെ കമ്പനിക്ക് നേട്ടമുണ്ടാകുമെന്ന് ഫിച്ച് റേറ്റിംഗ്സ് പറഞ്ഞതിന് പന്നാലെ Axis Bank (+2.3%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Adani Ports (-3.8%) ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

പ്രതിവർഷ ജ്വല്ലറി ബിസിനസിൽ നിന്നുള്ള വരുമാനം 4 ശതമാനം ഇടിഞ്ഞു എന്ന് പറഞ്ഞതിന് പിന്നാലെ Titan (-3.2%) ഓഹരി നഷ്ടത്തിൽ അടച്ചു.

HDFC (-2.8%), HDFC Bank (-2.2%) ഓഹരികൾ ഇന്നും ലാഭമെടുപ്പിന് വിധേയമായി.

പ്രതിരോധ കമ്പനികളുടെ ഓഹരികളായ BDL (+8.7%), BEL (+6.5%), HAL (+1.9%) എന്നിവ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

അവസാന പാദത്തിൽ വിൽപ്പന വർദ്ധിച്ചതിന് പിന്നാലെ Godrej Consumer Products (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

യുഎസ് വിപണിയെ പിന്തുടർന്ന് താഴ്ന്ന നിലയിലാണ് വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത്. പണപ്പെരുപ്പം തടയാൻ ശക്തമായ നടപടിയിലേക്ക് കടക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് പറഞ്ഞു.

ഇന്നലെ നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ ബാങ്ക് നിഫ്റ്റിയുടെ ഒഐ ഡാറ്റ ലിമിറ്റഡായിരുന്നു. 38000ന് മുകളിലേക്ക് സൂചിക ഇന്ന് ഒരു ബ്രേക്ക് ഔട്ട് നടത്തിയിരുന്നെങ്കിൽ ദിവസം ബുള്ളിഷായി കാണപ്പെട്ടേനെ.

യുഎസിലെ ടെക്ക് ഓഹരികളെ പിന്തുടർന്ന് ഐടിയും തുടർച്ചയായി രണ്ടാം ദിവസമാണ് താഴേക്ക് വീണത്. മെറ്റൽ സൂചികയും നാല് ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ചു.

Reliance, HDFC, HDFC Bank എന്നിവ സ്ഥിരത കൈവരിച്ച് നിന്നാൽ മാത്രമെ വിപണി വീണ്ടും ശക്തി കൈവരിക്കു.

വിപണി അതിന്റെ സമനില വീണ്ടെടുത്തതായി തോന്നുന്നു. ബാങ്ക് നിഫ്റ്റി ഉച്ചയ്ക്ക് ശേഷം 36500 എന്ന സപ്പോർട്ട് മാനിച്ചതായി കാണാം. ആഗോള വിപണികളുടെ പിന്തുണ ലഭിച്ചാൽ നിഫ്റ്റിയും തിരികെ കയറി 18000 കൈവരിച്ചേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement