ഇന്നത്തെ വിപണി വിശകലനം

ചൈനീസ് വിപണിക്കൊപ്പം വമ്പൻ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച് നിഫ്റ്റി.

ഇന്ന് 16044 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ 234 പോയിന്റുകൾക്ക് മുകളിലായി  വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഉച്ചയോടെ യൂറോപ്യൻ വിപണികൾ വ്യാപാരം ആരംഭിച്ചതോടെ കൂടുതൽ പിന്തുണ ലഭിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 456 പോയിന്റുകൾ/2.89 ശതമാനം മുകളിലായി 16266 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

449 പോയിന്റുകൾക്ക് മുകളിലായി 33685 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ 30 മിനിറ്റിൽ 400 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. 34000ന് അടുത്തായി സമ്മർദ്ദം അനുഭവപ്പെട്ട സൂചിക ശേഷം ഇത് മറികടന്ന് 34350 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 960 പോയിന്റുകൾ/ 2.88 ശതമാനം മുകളിലായി 34276 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി  മീഡിയ(+4.4%), മെറ്റൽ (+4.2%), ഫാർമ(+3.6%), പി.എസ്.യു ബാങ്ക് (+3%), റിയൽറ്റി (+3%), നിഫ്റ്റി ഓട്ടോ(+2.7%), ഫിൻസെർവ്  (+2.5%), എഫ്.എം.സി.ജി (+2.1%) എന്നിവ മുന്നേറ്റം നടത്തി.

എല്ലാ പ്രധാന ഏഷ്യൻ വിപണികളും ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

Dr Reddy’s (+8.1%) ശക്തമായ മുന്നേറ്റം നടത്തി മെയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കമ്പനിയുടെ നാലാം പാദഫലങ്ങൾ പുറത്തുവന്നിരുന്നു. അറ്റാദായത്തിൽ വൻ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

Reliance (+5.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

ഇന്നലെ നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Concor (-5.4%), GodrejCP (-4.6%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

Nestle (+4.7%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

യുഎസിൽ 5,000 കോടി രൂപ വിലമതിക്കുന്ന പൈപ്പുകൾ വിതരണം ചെയ്യാനുള്ള ഓർഡർ ലഭിച്ചതിന് പിന്നാലെ Welspun Corp (+17.2%) ഓഹരി നേട്ടത്തിൽ അടച്ചു.

കമ്പനിയുടെ നിർമ്മാണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കിയതിന് പിന്നാലെ Chemcon Speciality (+8.6%) ഓഹരി നേട്ടത്തിൽ അടച്ചു.

2022 മെയ് 13 വരെ, കോർപ്പറേഷനിലെ മൊത്തം വിദേശ ഷെയർഹോൾഡിംഗ് അതിന്റെ മൊത്തം ഇഷ്യൂ ചെയ്തതും പണമടച്ചുള്ളതുമായ ഓഹരി മൂലധനത്തിന്റെ 68.56 ശതമാനം ആണെന്ന് HDFC (+3%) പറഞ്ഞു.

വിപണി മുന്നിലേക്ക് 

അവിശ്വസനീയമായ ചാഞ്ചാട്ടത്തിനാണ് വിപണി ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത് എന്ന് വേണം മനസിലാക്കാൻ. ഇന്നലെ 3 ശതമാനത്തിന് അടുത്ത് താഴേക്ക് വീണ സൂചിക ഇന്ന് അതിന് സമാനമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ചൈനീസ് കേന്ദ്ര ബാങ്കുകൾ ദീർഘകാല പലിശ നിരക്ക് ഉയർത്തിയത്
വിപണിക്ക് ശക്തമായ പോസിറ്റിവിറ്റി നൽകി. ഇവയ്ക്ക് ഒപ്പം ഇന്ത്യൻ വിപണിയും ശക്തമായ മുന്നേറ്റം നടത്തുകയാണ്.

നേരത്തെ 16000 നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമായി അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇത് സപ്പോർട്ടായി കാണപ്പെട്ടു. എങ്കിലും 16300ന് അടുത്തായി ശക്തമായ സമ്മർദ്ദം നിലനിൽക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിലാണുള്ളത്. റിലയൻസ് ഉൾപ്പെടെ ഇതിൽ നിന്നും നേട്ടം കൊയ്യുന്ന ഓഹരികൾ വരും ദിവസങ്ങളിൽ ശക്തമായി തുടർന്നേക്കാം. നിഫ്റ്റിയുടെ ഇന്നത്തെ മുന്നേറ്റത്തിന് 110 പോയിന്റുകളാണ് റിലയൻസ് സംഭാവനയായി നൽകിയത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement