പ്രധാനതലക്കെട്ടുകൾ
Adani Transmission: എസ്സാർ പവർ ട്രാൻസ്മിഷൻ കമ്പനിയുടെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഷെയർ പർച്ചേസ് കരാറിൽ ഒപ്പുവച്ച് കമ്പനി. 1913 കോടി രൂപയ്ക്കാകും ഏറ്റെടുക്കൽ നടക്കുക.
Savita Oil Technologies: കമ്പനിയുടെ ഇക്വിറ്റി ഓഹരികളുടെ ഉപവിഭാഗം ജൂൺ 21-ന് ബോർഡ് പരിഗണിക്കും.
Ujjivan Small Finance Bank: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഡെറ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശം ജൂൺ 8 ന് ബോർഡ് പരിഗണിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
Rattan India Power: വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് വിഭാവ് അഗർവാൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവച്ചു.
V-Guard Industries: എസ്ബിഐ മ്യൂച്വൽ ഫണ്ട് അതിന്റെ നിരവധി സ്കീമുകളിലൂടെ കമ്പനിയുടെ 59,171 ഇക്വിറ്റി ഷെയറുകൾ സ്വന്തമാക്കി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 16763 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് കൊണ്ട് ബെയറിഷ് നീക്കമാണ് കാഴ്ചവച്ചത്. അവസാന നിമിഷം ശക്തമായ വിൽപ്പനയാണ് അരങ്ങേറിയത്. തുടർന്ന് 4 പോയിന്റുകൾക്ക് താഴെയായി 16584 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35933 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബെയറിഷായി കാണപ്പെട്ടു. മുന്നാത്തെ ആഴ്ച ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ ഈ ആഴ്ച മുഴുവൻ സൂചിക ദുർബലമായി കാണപ്പെട്ടു. തുടർന്ന് 339 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 35275 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണി താഴ്ന്ന നിലയിൽ അടച്ചു.. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,535- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,500, 16,450, 16,400, 16,365 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,700, 16,800, 16,920 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,200, 35,000, 34,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,550, 35,750, 36,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17000, 16800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 16300 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 19.98 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആഴ്ച വശങ്ങളിലേക്കാണ് വ്യാപാരം നടത്തി കൊണ്ടിരുന്നത് എങ്കിലും വെള്ളിയാഴ്ച നഷ്ടത്തിൽ അടച്ചു. എന്നാൽ ഏഷ്യൻ വിപണികൾ ഇപ്പോൾ പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്. ഇത് എസ്.ജി.എക്സ് നിഫ്റ്റി താഴ്ന്ന നിലയിൽ ആയിട്ട് കൂടി ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകുന്നു.
വിപണിയിൽ അവസാന മണിക്കൂറുകളിൽ വോള്യം വർദ്ധിച്ച് വരുന്നത് അടുത്ത ദിവസങ്ങളിലായി കാണപ്പെടുന്നു. അതിൽ തന്നെ വ്യാപാരികൾ അവസാന നിമിഷത്തെ ചാഞ്ചാട്ട സാധ്യത മനസിലാക്കി മാത്രം നീങ്ങുക.
വിക്സ് ഇപ്പോൾ 20ന് താഴെയാണുള്ളത്. 28 ഏപ്രിലിന് ശേഷം ഇത് വരെ സൂചിക 20 താഴേക്ക് വീണിട്ടില്ല. ചാഞ്ചാട്ടത്തെ പറ്റി മനസിലാക്കുവാനായി വിക്സിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
റിലയൻസ് ഓഹരിയുടെ ഇന്നത്തെ നീക്കം എങ്ങനെ ആയിരിക്കുമെന്നത് ശ്രദ്ധേയമാണ്. 2400 എന്ന സപ്പോർട്ടിൽ നിന്നും സൂചിക ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. അതേസമയം ഐടി ഓഹരികൾ കരടികളുടെ പിടിയിൽ നിന്നും പുറത്തുകടന്നതായി കാണാം. എന്നാൽ രൂക്ഷമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഇൻഫോസിസ് ഓഹരിയിൽ. അതിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
നിഫ്റ്റിയിൽ മുകളിലേക്ക് 16700, താഴേക്ക് 16500 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

