പ്രധാനതലക്കെട്ടുകൾ

Hero Motocorp: ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് അടുത്താഴ്ച മുതൽ കമ്പനിയുടെ മുഴുവൻ മോഡൽ വാഹനങ്ങളുടെയും വില 3,000 രൂപ വരെ വർദ്ധിപ്പിക്കും.

Kotak Mahindra Bank: ജർമ്മൻ കാർ നിർമാതാക്കളായ ഫോക്സ്വാഗന്റെ ക്യാപ്റ്റീവ് വെഹിക്കിൾ ഫിനാൻസ് ബിസിനസ്സ് ബാങ്ക് ഏറ്റെടുത്തു.

JSW Steel: വിദേശ വിപണിയിൽ എസ്എൽ ബോണ്ട് വിതരണം ചെയ്തു കൊണ്ട്  1 ബില്യൺ ഡോളർ സമാഹരിച്ച് കമ്പനി.


Hindustan Copper: കമ്പനിയുടെ 10 ശതമാനം ഓഹരി വരെ വിൽക്കാൻ ഒരുങ്ങി സർക്കാർ. നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും 700 കോടി രൂപയുടെ അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. റീട്ടെയിൽ നിക്ഷേപകർക്കായുള്ള വിതരണം വെള്ളിയാഴ്ച ആരംഭിക്കും.

Biocon: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബയോകോൺ ബയോളജിക്‌സ്, സീറം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് സയൻസസിന് 15 ശതമാനം ഓഹരികൾ വാഗ്ദാനം ചെയ്യും. ഏകദേശം 4.9 ബില്യൺ ഡോളറാണ്
ഇതിന്റെ മൂല്യം.

TVS Motor Company: സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇ-ബൈക്ക് ബ്രാൻഡായ ഇജിഒ മൂവ്മെന്റിന്റെ ഭൂരിഭാഗം ഓഹരികളും 131 കോടി രൂപയ്ക്ക് സ്വന്തമാക്കി കമ്പനി.

Saregama India: കടപത്രവിതരണത്തിലൂടെ 750 കോടി രൂപയുടെ ധനസമാഹരണത്തിന് ഒരുങ്ങി സരി​ഗമ ഇന്ത്യ ലിമിറ്റഡ്. സ്വകാര്യ പ്ലേസ്മെന്റിലൂടെയോ, മുൻഗണനാ വിതരണത്തിലൂടെയോ പൊതു വിതരണത്തിലൂടെയോ സെക്യൂരിറ്റികൾ കെെമാറും.

Aptech:  ഒരു എഡ്‌ടെക് സംരംഭത്തിലേക്ക് 17 കോടി രൂപ നിക്ഷേപിക്കാൻ  ഒരുങ്ങി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ബാങ്ക് നിഫ്റ്റി ഇന്നലെ അവിശ്വസനീയമായ മുന്നേറ്റം കാഴ്ചവച്ചു കൊണ്ട് എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി. ഇതിനൊപ്പം നിഫ്റ്റിയെ കൂടി മുകളിലേക്ക് ഉയർത്താൻ സൂചികയ്ക്ക് സാധിച്ചു. തുടർന്ന് 17629 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

അവസാന നിമിഷം വരെ ബാങ്ക് നിഫ്റ്റി മുന്നേറ്റം തുടർന്നു കൊണ്ടിരുന്നു. ശേഷം റെക്കോഡ് ഉയരങ്ങൾ കീഴടക്കിയ സൂചിക 2.22 ശതമാനം നേട്ടത്തിൽ 37668ൽ വ്യാപാരം അവസാനിപ്പിച്ചു.

മോശം ബാങ്കുകളെ സംബന്ധിച്ച് ധനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായേക്കുമെന്ന വാർത്തയെ തുടർന്ന് നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്നലെ മിന്നുംപ്രകടനം കാഴ്ചവച്ചു. സ്വകാര്യ ബാങ്കുകളും നേട്ടമുണ്ടാക്കി.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്നലെ ലാഭത്തിൽ അടച്ചു. യുഎസ് വിപണി തുറന്നതിന് ശേഷം താഴേക്ക് വീണെങ്കിലും അവസാന നിമിഷം ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. അതേസമയം യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഫ്ലാറ്റായി 17,689-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,600, 17,500, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,660, 17,700, 17,750  എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ  37,600, 37,200, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1621.88 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും -795.13  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

രണ്ട് പ്രധാന വാർത്തകളാണ് ഇന്നലെ ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റത്തിന് കാരണമായത്. ടെലികോം മേഖലയ്ക്കുള്ള പാക്കേജ് വോഡഫോൺ ഐഡിയക്ക് വായ്പ നൽകിയ ബാങ്കുകൾക്ക് പിന്തുണ നൽകിയപ്പോൾ, ബാങ്കുകളുടെ 2 ലക്ഷം കോടി വരെയുള്ള  മോശം കടം നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

IndusInd Bank ഇന്നലെ 7 ശതമാനമാണ് നേട്ടം കെെവരിച്ചത്. ഐടി ഓഹരികളിൽ വിൽപ്പനാ സമ്മർദ്ദം രൂക്ഷമായിട്ട് കൂടി ബാങ്കുകളുടെ ശക്തിയാൽ വിപണി താഴേക്ക് വീണില്ല. മാസങ്ങളോളമുള്ള അസ്ഥിരതയ്ക്ക് ശേഷം ഐടിസി ഓഹരിയും ഇന്നലെ ഉയർന്നു. 

നിഫ്റ്റി ഇന്നലെ ഏറെ ബുള്ളിഷായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇപ്പോൾ എസ്.ജി.എക്സ് സൂചികയും ലാഭത്തിലാണുള്ളത്. ബാങ്ക് നിഫ്റ്റിയിലെ ബ്രേക്ക് ഔട്ട് ഇന്നും തുടരുമോ എന്ന് കണ്ട് അറിയേണ്ടതുണ്ട്. സൂചിക ശക്തമാണെങ്കിൽ ഇന്ന്  37,400-37,500 എന്ന സപ്പോർട്ട് നിലനിർത്തും.

വിപണി അടുത്ത ആഴ്ച എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ഇന്നത്തെ നീക്കം ശ്രദ്ധിക്കുക. വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement