ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ 15,769 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് മുകളിലേക്ക് കയറാനുള്ള ശക്തി ഇല്ലായിരുന്നു. ഉച്ചവരെ 40 പോയിന്റുകൾക്ക് ഉള്ളിലായി വശങ്ങളിലേക്ക് നീങ്ങിയ സൂചിക 1 മണിയോടെ താഴേക്ക് വീണ് 110 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 3 പോയിന്റുകൾ/ 0.02 ശതമാനം മുകളിലായി 15,692 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

35,357 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 35400 ൽ വളരെ വലിയ പ്രതിരോധം അനുഭവപ്പെട്ടു. 20 മിനിറ്റ് കൊണ്ട് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക താഴേക്ക് വീണു. പിന്നീട് 35000 എന്ന സപ്പോർട്ട് പരീക്ഷിക്കുന്നതിന് മുമ്പായി തന്നെ 35200ലേക്ക് സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/ 0.36 ശതമാനം മുകളിലായി  35198 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി ഇന്ന് 3.61 ശതമാനം നേട്ടം കെെവരിച്ച് മിന്നുംപ്രകടനം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ 1 ശതമാനത്തിന് ഉള്ളിൽ തന്നെ കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം  യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

സിമന്റ്, റിയൽറ്റി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. UltraCemCo 2.81 ശതമാനവും ShreeCem 1.94 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

റിയൽറ്റി ഓഹരികളായ Godrej Properties 2.2 ശതമാനവും Prestige Estates 2.6 ശതമാനവും DLF 3.5 ശതമാനവും Sunteck 5 ശതമാനവും Sobha 5.1 ശതമാനവും IBREALEST 15 ശതമാനവും Oberoi Realty 3.5 ശതമാനവും Ajmera Realty 6.3 ശതമാനവും നേട്ടം കെെവരിച്ചു.

അടുത്ത മൂന്ന് വർഷത്തേക്ക് കൂടി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികയിൽ ശ്യാം ശ്രീനിവാസനെ നിയമിക്കുന്നതിന് ആർബിഐയുടെ അനുമതി ലഭിച്ചതിന് പിന്നാലെ Federal Bank ഓഹരി ഇന്ന് 4.5 ശതമാനം ഉയർന്നു. 

5.8 ശതമാനം നേട്ടം കെെവരിച്ച് F&O ഓഹരികളുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ച് Page Industries. മറ്റു ടെക്സ്റ്റയിൽ ഓഹരികളായ  Raymond 4.9 ശതമാനവും Bombay Dyeing 10.2 ശതമാനവും  Arvind 8.4 ശതമാനവും Siyaram Silk 20 ശതമാനവും Welspun India 7.2 ശതമാനവും  നേട്ടം കെെവരിച്ചു.



കേരളത്തിൽ നിന്നും പിൻമാറുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ Kitex  ഓഹരി ഇന്ന് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസമായി 50 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്.

റിവേഴ്സ് ലയനത്തിന് അപേക്ഷിക്കാൻ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെ Equitas Small Finance Bank 7.3 ശതമാനവും Ujjivan Small Finance Bank 1.4 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം Equitas Holdings, Ujjivan എന്നീ ഓഹരികൾ 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

സ്വർണം കടം കൊടുക്കുന്ന സ്ഥാപനങ്ങൾ വരുമാന വളർച്ച കെെവരിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പറഞ്ഞതിനെ തുടർന്ന് Manappuram 3.4 ശതമാനവും Muthoot 1.5 ശതമാനവും നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ ഏകീകൃത അറ്റാദായം വർദ്ധിച്ച് 51.2 കോടി രൂപയായതിന് പിന്നാലെ SSWL ഓഹരി ഇന്ന് 3.75 ശതമാനം നേട്ടം കെെവരിച്ചു.



എൻസിഡി വഴി 7000 കോടി രൂപയും റെെറ്റ് ഇഷ്യു വഴി 5000 കോടി രൂപയും സമാഹരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ JSW Steel ഇന്ന് 1.89 ശതമാനം ഉയർന്നു.

ജലവൈദ്യുത പദ്ധതിക്കായി നേപ്പാൾ SJVN-മായി 9,677 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടു. ഓഹരി ഇന്ന് 2.3 ശതമാനം ഉയർന്നു.

വിർച്വൽ ഡാറ്റ റൂം തുറന്ന് SCI, ഓഹരി ഇന്ന് 4.4 ശതമാനം നേട്ടത്തിൽ അടച്ചു.

ടൂറിസം മേഖലയിൽ 100 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതിന് പിന്നാലെ EaseMyTrip ഓഹരി ഇന്ന് 4.4 ശതമാനം ഉയർന്നു. 

ഡയറി ഓഹരികളായ  odla Dairy 4.7 ശതമാനവും Hatsun 8.1 ശതമാനവും Parag Milk 0.85 ശതമാനവും നേട്ടം കെെവരിച്ചു. 


വിപണി മുന്നിലേക്ക് 

ചാഞ്ചാട്ടം രൂക്ഷമായ നിഫ്റ്റി അവസാന നിമിഷം അസ്ഥിരമായി വെള്ളിയാഴ്ചത്തേക്കാൾ 3 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

എന്നാൽ നിഫ്റ്റി അസ്ഥിരമായി നിന്നപ്പോൾ പോലും റിയൽറ്റി ഓഹരികൾ കത്തിക്കയറി.

ഇന്ത്യൻ വിപണി താഴേക്ക് വീണപ്പോൾ തന്നെയാണ് യൂറോപ്യൻ വിപണികൾ, Dow ഫ്യൂച്ചേഴ്സ് എന്നിവ താഴേക്ക് വീണത്. ഇതിന് പിന്നാലെ വീണ്ടും ഒരു ഇടിവ് സംഭവിച്ചു.

അന്താരാഷ്ട്ര സമ്മർദങ്ങൾ കാരണം എഫ്.ഐ.ഐഎസ് ഓഹരികൾ വിൽക്കുകയും ഡിഐഐഎസ് ഓഹരികൾ താഴ്ന്ന വിലയിൽ വാങ്ങിയതുമാണ് ഇതിന് കാരണം.



15600-630 എന്നത് നിഫ്റ്റിയുടെ നിർണായക നിലയാണ്. വിപണി വിൽപ്പനയ്ക്ക് തയ്യാറെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. സൂചിക 15900ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ ബുള്ളിഷാണെന്ന് ഇനി പറയാനാകു. 

ബാങ്ക് നിഫ്റ്റിക്ക് 35000, 34850 എന്നത് ശക്തമായ സപ്പോർട്ടാണ്. മുകളിലേക്ക് നോക്കിയാൽ 35800 ശക്തമായ പ്രതിരോധമാണ്. 

നിഫ്റ്റി അസ്ഥിരമായപ്പോൾ, സ്മോൾ, മിഡ് സൂചികകൾ നേട്ടത്തിൽ അടച്ചു. ഇതിനാൽ തന്നെ വിപണി അത്ര ദുർബലമാണെന്ന് പറയാനാകില്ല. 

പതിവിലും മോശമായ മൺസൂൺ പ്രവചനം വിപണിയെ ബാധിച്ചേക്കാം. മൺസൂൺ കാലം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ ലിങ്ക് സന്ദർശിക്കുക. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement