മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൂന്നാം ഓർഡർ നേടി എൽ ആൻഡ് ടി

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിലിനായുള്ള മൂന്നാമത്തെ ഓർഡർ ലാർസൻ ആൻഡ് ടൂബ്രോക്ക് (എൽ ആൻഡ് ടി). 8.198 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട-ലൈൻ അതിവേഗ റെയിൽപ്പാതയുടെ സിവിൽ, ബിൽഡിംഗ് ജോലികളുടെ രൂപകൽപ്പനയും നിർമ്മാണവും ഓർഡറിൽ ഉൾപ്പെടുന്നു. വഡോദരയിലെ പ്രധാന സ്റ്റേഷന്റെയും മറ്റ് പ്രധാന സിവിൽ ഘടനകളുടെയും നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.

സർക്കാർ പിന്തുണയുള്ള സമർപ്പിത പ്ലാറ്റ്‌ഫോമിൽ ആക്‌സിസ് ബാങ്ക് ആദ്യ ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകുന്നു

സർക്കാർ പിന്തുണയുള്ള ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമായ സെക്യൂർഡ് ലോജിസ്റ്റിക്‌സ് ഡോക്യുമെന്റ് എക്‌സ്‌ചേഞ്ചിൽ (എസ്എൽഡിഇ) ലെറ്റർ ഓഫ് ക്രെഡിറ്റ് ഇറക്കി ആക്‌സിസ് ബാങ്ക്. ആർസെലർ മിത്തൽ നിപ്പോണും ബാങ്കിന്റെ ക്ലയന്റായ ലളിത് പൈപ്പ്‌സ് ആൻഡ് പൈപ്പ്‌സ് ലിമിറ്റഡും (എൽപിപിഎൽ) ഉൾപ്പെടുന്നതാണ് ഇടപാട്. ആർസിലർ മിത്തൽ നിപ്പോൺ സ്റ്റീലുമായുള്ള ബിസിനസ് ഇടപാടിനായി എൽപിപിഎല്ലിനു വേണ്ടി ആക്‌സിസ് ബാങ്ക് എൽസി പുറത്തിറക്കിയിട്ടുണ്ട്.

എംഎൻസി സ്ഥാപനവുമായി 95 മില്യൺ ഡോളറിന്റെ ലോഐ ഒപ്പുവച്ച് അനുപം രസായൻ

ലൈഫ് സയൻസുമായി ബന്ധപ്പെട്ട ഘടകത്തിന്റെ വിതരണത്തിനായി ഒരു ബഹുരാഷ്ട്ര സ്ഥാപനവുമായി 95 മില്യൺ ഡോളറിന്റെ (700 കോടി രൂപ) ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ച് അനുപം രസായൻ ഇന്ത്യ ലിമിറ്റഡ്. അഞ്ച് വർഷത്തേക്ക് ഉൽപ്പന്നം വിതരണം ചെയ്യുന്നതിനായി കമ്പനി ദീർഘകാല കരാറിൽ ഏർപ്പെടും.

അദാനി പവർ, ഗുജറാത്ത് ഡിസ്‌കോം തർക്കം പരിഹരിക്കപ്പെട്ടു

അദാനി പവർ ലിമിറ്റഡും (എപിഎൽ) ഗുജറാത്ത് ഊർജ വികാസ് നിഗം ​​ലിമിറ്റഡും (ജിയുവിഎൻഎൽ) തമ്മിൽ വൈദ്യുതി വാങ്ങൽ കരാർ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പായി. വൈദ്യുതി വിതരണ കമ്പനിക്ക് (ഡിസ്കോം) എതിരായ 11,000 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉപേക്ഷിക്കാൻ എപിഎൽ സമ്മതിച്ചു. 1,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇരു കമ്പനികളും പുതിയ താരിഫ് തയ്യാറാക്കും.

എഐയുമായുള്ള വൈഫൈ കണക്ഷനുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ആപ്രികോമുമായി പങ്കാളികളായി ജിടിപിഎൽ ഹാത്ത്വേ

ആപ്രികോമിന്റെ പങ്കാളിത്തത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് റെസിഡൻഷ്യൽ വൈഫൈ കണക്ഷനുകൾ വിദൂരമായി ഒപ്റ്റിമൈസ് ചെയ്യാൻ ജിടിപിഎൽ ഹാത്ത്വേ ലിമിറ്റഡ്. ഉപഭോക്തൃ പ്രശ്‌ന പരിഹാര സമയം കുറയ്ക്കാനും 7 ലക്ഷത്തിലധികം ബ്രോഡ്‌ബാൻഡുകളുടെ അനുഭവം മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം ജിടിപിഎല്ലിനെ സഹായിക്കും. ആപ്രികോമിന്റെ എഐ എഞ്ചിൻ ജിടിപിഎല്ലിനെ ഗാർഹിക കണക്ഷനുകളെ സ്മാർട്ട് വൈഫൈ ആക്സസ് പോയിന്റുകളിലേക്ക് പരിവർത്തനം ചെയ്യാൻ അനുവദിക്കും.

മുൻഗണനാ മേഖലയ്ക്ക് സഹവായ്പ നൽകുന്നതിന് ഇന്ത്യൻ ബാങ്കുമായി പങ്കാളികളായി എഡൽവീസ്

മുൻഗണനാ മേഖലയിലെ വായ്പകൾക്കായി ഇന്ത്യൻ ബാങ്കുമായി സഹ-വായ്പ പങ്കാളിത്തം പ്രഖ്യാപിച്ച് എഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസും ഇസിഎൽ ഫിനാൻസും. ഉപഭോക്താക്കൾക്ക് വായ്പകളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും അതുവഴി ക്രെഡിറ്റിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനുമായി കമ്പനികൾ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ഡ്രോൺഡറോൺ ഗുളികകൾക്ക് അലംബിക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം

അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ഡ്രോൺഡറോൺ ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) താൽക്കാലിക അനുമതി ലഭിച്ചു. സൈനസ് റിഥം ഉള്ള രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി മരുന്ന് ഉപയോഗിക്കുന്നു. ഐക്യുവിഐഎ ഡാറ്റ അനുസരിച്ച് 2021 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഡ്രോൺഡറോൺ ടാബ്‌ലെറ്റുകൾക്ക് ഏകദേശം 500 മില്യൺ ഡോളർ (3,705 കോടി രൂപ) മാർക്കറ്റ് സൈസ് ഉണ്ടായിരുന്നു.

ഓഹരി ഒന്നിന് 1.75 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് റെയിൽടെൽ

2021-22 സാമ്പത്തിക വർഷത്തിൽ ഓഹരി ഒന്നിന് 1.75 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതിയായി ജനുവരി 21 ആണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 56 കോടി രൂപയാണ് ലാഭവിഹിതത്തിന്റെ മൊത്തം അടവ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിൽ ഒന്നാണ് റെയിൽടെൽ

ജെബിഎം ഗ്രീൻ എനർജി സിസ്റ്റത്തിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കി ജെബിഎം ഓട്ടോ

ജെബിഎം ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ജെബിഎം ഗ്രീൻ എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ജെബിഎം ഇവി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലെ ഭൂരിഭാഗം ഓഹരികളും (51%) ഏറ്റെടുത്ത് ജെബിഎം ഓട്ടോ ലിമിറ്റഡ്. ഇന്ത്യയിൽ പൂർണ്ണമായും പ്രാദേശികവൽക്കരിക്കപ്പെട്ട ഒരു എൻഡ്-ടു-എൻഡ് ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം കമ്മീഷൻ ചെയ്യാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement