ഇന്നത്തെ വിപണി വിശകലനം

രണ്ട് ദിവസത്തെ പതനത്തിന് ശേഷം സ്ഥിരത കെെവരിച്ച് കൊണ്ട് ലാഭത്തിൽ അടച്ച് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 16592 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ വലിയ ഒരു സെൽ ഓഫിന് സാക്ഷ്യംവഹിച്ചു. 2 മണിക്കൂർ കൊണ്ട് 200 പോയിന്റുകളുടെ നഷ്ടമാണ് സൂചിക കാഴ്ചവച്ചത്. താഴേക്ക് വീണ സൂചിക വെള്ളയാഴ്ചത്തെ താഴ്ന്ന നിലയായ 16400ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. ഉച്ചയ്ക്ക് ശേഷം സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 46 പോയിന്റുകൾ/ 0.28 ശതമാനം മുകളിലായി 16496 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 400 പോയിന്റുകൾക്ക് മുകളിലായി 35427 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിക്ക് അത് നിലനിർത്താൻ സാധിച്ചില്ല. ഓപ്പണിംഗ് നിലയിൽ നിന്നും 600 പോയിന്റുകൾ താഴേക്ക് വീണ സൂചിക 34800ൽ സപ്പോർട്ട് എടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 90 പോയിന്റുകൾ/ 0.26 ശതമാനം മുകളിലായി 35124 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി 1.7 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ 1.4 ശതമാനവും നിഫ്റ്റി മീഡിയ 1.7 ശതമാനവും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

എഫ്.എം.സി.ജി റാലിക്ക് പിന്നാലെ ഐടി ഓഹരികൾ ഇന്ന് കത്തിക്കയറി. HCL Tech(+4%), TCS(+2.1%), Wipro(+1.4%), TechM(+1.2%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

ചില എഫ്.എം.സി.ജി ഓഹരികൾ ഇന്നും  ബുള്ളിഷായി കാണപ്പെട്ടു. Nestle 2.3 ശതമാനം ഉയർന്നു. VBL(+3.3%), Emami(+2.9%), Hindustan Unilever(+0.5%) എന്നിവ ലാഭത്തിൽ അടച്ചു.

കമ്പനിയുടെ എംഡിയും സിഇഒയുമായ നിതിൻ ചുഗ് രാജിവച്ചതിന് പിന്നാലെ Ujjivan(-14.6%), Ujjivan Small Finance Bank(-6.3%) എന്നിവ ഇന്നും നഷ്ടത്തിൽ അടച്ചു.

Grasim(-2.9%), UltraTech Cements(-1.9%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.

AB Capital(-8.9%), AB Fashion(-3%), AB Money(-7.3%) എന്നിവയും നഷ്ടത്തിൽ അടച്ചു. കഴിഞ്ഞ 5 ദിവസമായി Hindalco 7.5 ശതമാനം നഷ്ടത്തിലാണുള്ളത്. ആഗസ്റ്റിൽ Idea 30 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അദാനി വിൽമാറിന്റെ ഐപിഒ സെബി തടഞ്ഞതിന് പിന്നാലെ അദാനി ഓഹരികൾ താഴേക്ക് വീണു. Adani Ent(-2.3%), Adani Ports(-2.7%), Adani Power(5%-LC) എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം Adani Trans, ATGL എന്നിവ 5 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും Escorts 5.3 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. New India Assurance(18.3%), Hatsun Agro(10.3%), Mahindra Logistics(+9.2%) എന്നിവ ലാഭത്തിൽ അടച്ചു.

HeroMoto Corp(-0.6%),  Biocon(-6.7%) എന്നിവ താഴേക്ക് വീണ് 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി. Tata Motors ആറ് മാസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

ജൂണിലെ ടെലികോം കണക്കുകൾ പുറത്ത് വന്നു. Bharti Airtel 38.1 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോൾ  Reliance Jio 54.6 ലക്ഷം വരിക്കാരെ സ്വന്തമാക്കി. മെയിൽ എയർടെലിന് 46.1 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായിരുന്നു. Reliance ഓഹരി ഇന്ന് 0.6 ശതമാനം നേട്ടത്തിൽ അടച്ചു.

ജൂണിൽ 43 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായിട്ടും Vodafone Idea 0.8 ശതമാനം നേട്ടത്തിൽ അടച്ചു. എജിആർ കുടിശ്ശിക തിരികെ അടയ്ക്കാനുള്ള കാലാവധി സർക്കാർ 20 വർഷത്തേക്ക് നീട്ടി നൽകുമെന്ന റിപ്പോർട്ടുകൾ ഇതിന് കാരണമായേക്കാം.

ഇന്ത്യയിലെ അഞ്ചാമത്തെ സിമന്റ് നിർമാണ കമ്പനിയായ Nuvoco Vistas വിപണിയിൽ 485 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു. ഐപിഒ വിലയേക്കാൾ 15 ശതമാനം കിഴിവിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്.  UltraTech(-1.9%), Shree Cements(-1.1%), JK Cements(-2.6%), Ramco Cements(-1.1%) എന്നിവ നഷ്ടത്തിൽ അടച്ചു.

കാർഡ് വിപണി വിഹിതം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്നതായി പറഞ്ഞതിന് പിന്നാലെ HDFC Bank 0.6 ശതമാനം നേട്ടം കെെവരിച്ചു.

3 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സെെകോവ് ഡി വാക്സിൻ പരീക്ഷണം നടത്താൻ അനുമതി ആവശ്യപ്പെട്ടതിന് പിന്നാലെ Cadila Healthcare 2.2 ശതമാനം നേട്ടം കെെവരിച്ചു.

വിവിധ നിക്ഷേപകരിൽ നിന്നും 439 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ Arvind Fashions 9.2 ശതമാനം നേട്ടം കെെവരിച്ചു.

സ്റ്റീൽ ഓഹരികൾ ഇന്ന് ദുർബലമായി കാണപ്പെട്ടു. SAIL(-3.2%), Jindal Steel(-3.5%), NMDC(-2.7%), Tata Steel(-1.2%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ഡിഫൻസീവ്  ഓഹരികളിലേക്ക് പണം ഒഴുക്ക് നടക്കുന്നതായി കാണാം. TCS, HCL എന്നീ ഓഹരികൾ നിഫ്റ്റിക്ക് 28 പോയിന്റുകളുടെ സംഭാവനയാണ് നൽകിയത്. 

HCL Tech, L&T Tech, Mindtree, Mpahsis, TCS, Tech Mahindra എന്നീ ഐടി കമ്പനികൾ 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു. മറ്റു മേഖലകളിലേക്ക് ഡിസ്ട്രിബ്യൂഷൻ നടക്കുന്നതിനാൽ ഈ ഓഹരികളിൽ എല്ലാം തന്നെ വെെകാതെ ഒരു തിരുത്തൽ നടന്നേക്കാം. ഇവ താഴേക്ക് വന്നാൽ മറ്റു മേഖലകൾ കുതിച്ചുകയറുന്നത് കാണാം.

Reliance, HDFC Bank എന്നിവയും ഇന്ന് നിഫ്റ്റിയുടെ നേട്ടത്തിന് പിന്തുണ നൽകി. ഇവ രണ്ടും 17 പോയിന്റുകളുടെ നേട്ടമാണ് നിഫ്റ്റിക്ക് സംഭാവനയായി നൽകിയത്. ഓഹരികളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ ഇപ്പോൾ മറനീക്കിയതായി കാണാം. ഇതിനാൽ തന്നെ അടുത്ത കാളയോട്ടത്തിന്റെ മുൻ നിരയിൽ ഇവയുണ്ടായേക്കാം.

മിഡ്, സ്മോൾ ക്യാപ്പ് എന്നിവ ദുർബലമായി തുടർന്നു. ഈ ഓഹരികളിലേക്ക് എടുത്ത് ചാടി ആവറേജ് ചെയ്യതിരിക്കുക. വിപണി താഴേക്ക് വീഴുമ്പോഴും ശക്തമായി നിൽക്കുന്ന ഓഹരികൾ മാത്രം വാങ്ങികൂട്ടുക.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement