ഇന്നത്തെ വിപണി വിശകലനം
ചാഞ്ചാട്ടങ്ങൾ വിധേയമായി നിന്ന വിപണി അസ്ഥിരമായ നീക്കം കാഴ്ചവച്ചു.
വലിയ ഗ്യാപ്പ് അപ്പിൽ 17814 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വശങ്ങളിലേക്കാണ് 3 മണിക്കൂറോളം വ്യാപാരം നടത്തിയത്. ശേഷം ബ്രേക്ക് ഔട്ടിന് ഒരുങ്ങിയ സൂചികയ്ക്ക് 17850 മറികടക്കാൻ സാധിച്ചില്ല. ഇവിടെ നിന്നും സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.82 ശതമാനം മുകളിലായി 17790 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 37910 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. സ്വകാര്യ ബാങ്കുകളുടെ പിന്തുണ ഉണ്ടായിട്ട് കൂടി സൂചികയ്ക്ക് 38000 എന്ന പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. സൂചിക 280 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 231 പോയിന്റുകൾ/ 0.62 ശതമാനം മുകളിലായി 37753 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് അടച്ചത്. നിഫ്റ്റി റിയൽറ്റി 6.1 ശതമാനവും നിഫ്റ്റി ഓട്ടോ 4.3 ശതമാനവും നിഫ്റ്റി ഐടി 1.7 ശതമാനവും ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം
അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും 1 ശതമാനത്തിന് മുകളിൽ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Tata Motors ഓഹരി ഇന്ന് 12 ശതമാനം ഉയർന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മോർഗൺ സ്റ്റാൻലി ഓഹരി ഒന്നിന് 448 രൂപയായി ടാർഗറ്റ് ഉയർത്തി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ ഫോർഡ് പ്ലാന്റ് ഏറ്റെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചതായി പറയപ്പെടുന്നു.
നിഫ്റ്റി ഓട്ടോയിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു. M&M(+5.2%), Maruti(+4%), Eicher Motors(+3.3%) എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. ബുക്കിംഗ് ആരംഭിച്ച 57 മിനിറ്റിനുള്ളിൽ XUV 700ന് 25000 ഓർഡറുകൾ ലഭിച്ചതായി എംആൻഡ്എം പറഞ്ഞു. Mothersumi(+5.4%), Ashok Leyland(+4.6%) എന്നിയും ലാഭത്തിൽ അടച്ചു.
സെപ്റ്റംബർ പാദത്തിൽ ശക്തമായ ആവശ്യകത ഉയർന്നതിന് പിന്നാലെ Titan ഓഹരി 10.6 ശതമാനം നേട്ടത്തിൽ അടച്ചു.
രണ്ടാം പാദഫലങ്ങൾ വരുന്നതിന് മുമ്പായി ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. HCL Tech(+2.4%), Tech Mahindra(+2.2%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. CoForge(+2.7%), Mphasis(+2.4%), TCS(+2.1%), Mindtree(+2%) എന്നിവയും ലാഭത്തിൽ അടച്ചു.
ONGC(-4.5%), Coal India(-1.1%) എന്നിവ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. GAIL 4 ശതമാനം ഇടിഞ്ഞു.
Bandhan Bank(+7.4%) ബ്രേക്ക് ഔട്ട് നടത്തി ലാഭത്തിൽ അടച്ചു.
ഏഴ് ടെക്സ്റ്റെെൽ പാർക്കുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ Page Industries(+9.6%), Lux Industries(+1.6%), Filatex(+6.9%), KPR Mill(+1.8%), Dollar Industries(+7.7%) എന്നിവ നേട്ടത്തിൽ അടച്ചു.
റിയൽ എസ്റ്റേറ്റ് ഓഹരികൾ ഏറെയും 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. വ്യവസായത്തിന്റെ ആവശ്യകത വർദ്ധിച്ചു വരികയാണ്, റിയൽ എസ്റ്റേറ്റ് സാധ്യതകളെ പറ്റി വായിക്കാൻ ലിങ്ക് സന്ദർശിക്കുക. DLF(+3.5%), Godrej Properties(+8.3%), Sobha(+16.6%), Oberoi Realty(+9.3%), Prestige Estates(+5.9%), Phoenix Mills(+3.7%), Brigade(+5.3%), SunTeck(+4%) എന്നിവ ലാഭത്തിൽ അടച്ചു.
2022 ഓടെ നിശ്ചയിച്ചിട്ടുള്ള പ്രോജക്റ്റ് അവാർഡും റോഡ് നിർമ്മാണ ലക്ഷ്യവും കവിയുമെന്ന് നാഷണൽ ഹെെവേ അതോറിറ്റി പറഞ്ഞതിന് പിന്നാലെ L&T(+1%), IRB Infra(+1.4%), DBL(+6.7%) എന്നിവ ലാഭത്തിൽ അടച്ചു.
MCX ENRGDEX-യിൽ എഫ് ആൻഡ് ഒ അവതരിപ്പിച്ചതിന് പിന്നാലെ MCX(+5.8%) ലാഭത്തിൽ അടച്ചു. ഇന്ത്യയിലെ ആദ്യത്തെ ഊർജ്ജ സൂചികയാണ് MCX ENRGDEX.
PEL(+1.6%), IRCTC(+5.1%) എന്നിവ 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു. പിരമൽ എന്റർപ്രൈസസ് ബോർഡ് ഫാർമ ഓപ്പറേഷൻസ് വേർപെടുത്തുന്നതിന് അംഗീകാരം നൽകി. പിരാമൽ എന്റർപ്രൈസസ് കെെവശമുള്ള നിക്ഷേപകർക്ക് ഓരോ ഷെയറിനും പിരമൽ ഫാർമയുടെ 4 ഓഹരികൾ വീതം ലഭിക്കും.
രണ്ടാം പാദത്തിൽ ഇന്ത്യൻ ബിസിനസിൽ 60 ശതമാനം വരുമാന വളർച്ച വന്നതിന് പിന്നാലെ Kalyan Jewellers 13.3 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് ആസ്ഥാനമായുള്ള സാങ്കേതിക പങ്കാളിയുമായി ഇവി പവർട്രെയിൻ ഘടകങ്ങളുടെ വികസനത്തിനായി ധാരണപത്രം ഒപ്പുവച്ചതിന് പിന്നാലെ Ramkrishna Forgings 4 ശതമാനം നേട്ടം കെെവരിച്ചു. Sona Comstar(+12.3%), Bharat Forge(+2.75%), Mothersumi(+5.4%) എന്നീ ഓട്ടോ അനുബന്ധ ഓഹരികളും ലാഭത്തിൽ അടച്ചു.
ടയർ ഓഹരികളായ MRF(+3.3%), Apollo Tyres(+2.6%), JK Tyre(+1.3%), Balkrishna Industries(+1.7%) എന്നിവ ലാഭത്തിൽ അടച്ചു.
Muthoot(+2.8%),Manappuram(+5.2%) എന്നിവ ഡേയിലി ചാർട്ടിൽ ബ്രേക്ക് ഔട്ട് നടത്തി ലാഭത്തിൽ അടച്ചു.
കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി പോർട്ടുമായി 15 വർഷത്തേക്ക് ഒരു കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ GRSE 8.5 ശതമാനം നേട്ടം കെെവരിച്ചു.
ഇലക്ട്രിക് ഓഹരികളായ Voltas(+4.3%). Havells(+1.8%), Blue Star(+1.9%), Whirlpool(+5.4%) എന്നിവ ലാഭത്തിൽ അടച്ചു. ദസറയോട് അനുബന്ധിച്ച് ഈ ഓഹരികൾ നേട്ടം കെെവരിക്കാറുണ്ട്.
വിപണി മുന്നിലേക്ക്
സെപ്റ്റംബറിലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ടതിന് പിന്നാലെ ഓട്ടോ ഓഹരികൾ കത്തിക്കയറി. മൊത്തം വാഹന റീട്ടെയിൽ വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും യാത്രാ വാഹനങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.32 ശതമാനമായി ഉയർന്നു. ഇതിനൊപ്പം ഇപ്പോഴത്തെ ഉത്സവ സീസണായ ദസറയും ദീപാവലിയും പൊതുവെ ഓട്ടോ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കും.
വിപണി സുസ്ഥിരമായാൽ ഓട്ടോ ഓഹരികളിലെ ബ്രേക്ക് ഔട്ട് തുടർന്നേക്കും.
യുഎസ് വിപണി ഇന്നലെ സ്ഥിരത കെെവരിച്ചതോടെ താഴേക്ക് വീണിരുന്ന നിഫ്റ്റി ഇന്ന് തിരികെ കയറി 17800 രേഖപ്പെടുത്തി. എന്നിരുന്നാലും 17850 നിലനിർത്താൻ നിഫ്റ്റിക്ക് സാധിച്ചില്ല. സൂചിക അസ്ഥിരമായി കാണപ്പെട്ടു. ചരിത്രപരമായി നോക്കിയാൽ ഓക്ടോബർ മാസം വിപണിക്ക് വളരെ മികച്ചതാണ്. സെപ്റ്റംബർ പാദത്തിന് ശേഷം വിദേശ ഫണ്ടുകൾ ഓഹരികൾ വാങ്ങാൻ തുടങ്ങിയാൽ വിപണിയിലുടനീളം ഒരു ബുള്ളിഷ് നീക്കം പ്രതീക്ഷിക്കാം.
നാളെ വരാനിരിക്കുന്ന ടിസിഎസിന്റെ ഫലങ്ങളിൽ വളരെ വലിയ പ്രതീക്ഷയാണ് ഏവർക്കുമുള്ളത്. 35 ശതമാനത്തിന്റെ വർദ്ധനവ് അറ്റാദായത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ ഐടി സൂചികയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.
ബാങ്ക് നിഫ്റ്റിക്ക് 37400, 37280 എന്നിവ സപ്പോർട്ട് ആയിയും 38000, 38150 എന്നിവ പ്രതിരോധമായും ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

