ഇന്നത്തെ വിപണി വിശകലനം 

15,080 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ ഇന്ന്  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
എന്നാൽ 15170 എന്ന നിലയിൽ എത്തിയ സൂചിക ബാങ്കിംഗ് ഓഹരികൾക്ക് ഒപ്പം താഴേക്ക്  വീണു. ഓപ്പണിംഗ് റേഞ്ചിൽ എത്തിയ സൂചിക പിന്നീട് ഓട്ടോ, മെറ്റൽ ഓഹരികളുടെ സഹായത്തോടെ മുകളിലേക്ക് കത്തിക്കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ  115  പോയിന്റുകൾ/ 0.77% മുകളിലായി 15,097 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 36,779 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച
ബാങ്ക് നിഫ്റ്റി 37000 മറികടന്നുവെങ്കിലും അത് നിലനിർത്താനായില്ല. പതിയെ താഴേക്ക് വീണ സൂചിക ഇന്നത്തെ ഓപ്പൺ റേഞ്ച് മറികടന്നെങ്കിലും ഇന്നലത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 96 പോയിന്റ്/ 0.27 ശതമാനം മുകളിലായി 36,452 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടംകെെവരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി റിയൽറ്റി 1.68 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. മീഡിയ ഓഹരികളും ഇന്ന് 1 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. മറ്റു മേഖല സൂചികകൾ  ഒന്നും തന്നെ ഇന്ന് 1 ശതമാനത്തിന് മുകളിൽ ഉയർച്ച രേഖപ്പെടുത്തിയില്ല.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി (mixed) കിടക്കുകയാണ്. 

നിർണായക വാർത്തകൾ

Coal India ഓഹരികൾ ഇന്ന് 8 ശതമാനത്തിലേറെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. നിഫ്റ്റി മെറ്റൽ സൂചികയെ പിടിച്ചുയർത്തുന്നതിൽ ഓഹരി പ്രധാന പങ്കുവഹിച്ചു.

Heranba IPO അവസാന ദിവസം 77 തവണ ഓവർ സബ്സ്ക്രെെബ് ചെയ്യപെട്ടു. ഒപ്പം UPL 7 ശതമാനവും RCF 20 ശതമാനവും നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികൾ എല്ലാം തന്നെ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. Hind Copper 10 ശതമാനം ഉയർന്ന് യു.സി (Upper Circuit) അടിച്ചു. Hindalco, NMDC, JSWSteel എന്നീ ഓഹരികൾ 3 മുതൽ 5 ശതമാനം വരെ നേട്ടം കെെവരിച്ചു.

BHEL ഓഹരികളിൽ ഇന്ന് ശക്തമായ വോളിയം ബ്രേക്ക് ഔട്ട് കാണപ്പെട്ടു. തുടർന്ന് ഓഹരി 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.  

ശക്തമായ മുന്നേറ്റം നടത്തി Reliance ഓഹരികൾ ഇന്ന് നിഫ്റ്റിക്ക് കെെത്താങ്ങായി. 64 പോയിന്റുകളുടെ നേട്ടമാണ് റിലയൻസ് ഇന്ന് സൂചികയ്ക്ക് സംഭാവന ചെയ്തത്. റിലയൻസ് 2100 എന്ന നിർണായക നില മറികടന്നുവെന്നതും ശ്രദ്ധേയമാണ്. ഇത് വരാനിരിക്കുന്ന റാലിയുടെ സൂചനയായേക്കാം.

Nureca  ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചു. 58.74 ശതമാനം പ്രീമിയത്തിൽ 400 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഓഹരി വിപണി അവസാനിച്ചപ്പോൾ 666 എന്ന നിലയിൽ യുസി അടിയ്ക്കപ്പെട്ടു.

Tata Chemicals ഓഹരികൾ ഇന്ന് എക്കാലത്തേയും ഉയർന്ന വില രേഖപ്പെടുത്തി. ഏറെ നാളായി മൂല്യമില്ലെന്ന് അറിയപ്പെട്ടിരുന്ന ഓഹരി ഇപ്പോൾ അതിന്റെ മൂല്യം തിരിച്ചു പിടിച്ചിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ. ദീർഘകാല നിക്ഷേപത്തിന് ഇത് ഒരു നല്ല സാധ്യത നൽകുന്നു.

ബി 2 ബി പോർട്ടലായ Jd Mart  വിവിധ പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ Just Dial
ഓഹരികൾ 20 ശതമാനം ഉയർന്നു. 

വിപണി മുന്നിലേക്ക് 

റിലയൻസിന്റെ മാത്രം സഹായത്തോടെ നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. സൂചിക 15100 വരെ എത്തിയതിനാൽ തന്നെ വിപണി ബുള്ളിഷാണെന്ന് കരുതപ്പെടാം. ഒരുപക്ഷേ റിലയൻസ് അതിന്റെ പൂർവാധികം ശക്തിയോടെ തിരികെ വന്ന് എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചാൽ നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കിയേക്കും. കർഷക പ്രക്ഷോഭം, ഫ്യൂച്ചർ കരാർ എന്നീ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ അംബാനിക്ക് ഈ നേട്ടം തീർച്ചയായും കെെവരിക്കാനാകും.

അദാനി പോർട്ട്സ് ഓഹരികൾ നിങ്ങൾ ഏവരും ദീഘകാല നിക്ഷേപത്തിനായി തിരഞ്ഞെടുത്തിടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഓഹരി ഇന്ന് മാത്രം 5 മുതൽ 6 ശതമാനം വരെ നേട്ടമാണ് കെെവരിച്ചത്. ഇനിയും വാങ്ങിയിട്ടില്ലാത്തവർക്ക് താഴ്ച്ചയിൽ വാങ്ങുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ്. അദാനി പോർട്ടിനെ പറ്റി മാർക്കറ്റ്ഫീഡ് എഴുതിയ ലേഖനം വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

പി.എസ്.യു റാലി തുടരുന്നത് വളരെ രസകരമാണ്. ഇന്നത്തെ ടോപ്പ് ഗെയിനേഴ്സിലെ 4 ഓഹരികളും ഇവയാണ്. പി.എസ്.യു നിക്ഷേപകർക്ക് മികച്ച ലാഭം നൽകുമെന്ന് പ്രതീക്ഷിക്കാം. വളം ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാണിച്ചത്. ഹെറാണ ഐ.പി.ഒക്കായി അപേക്ഷിച്ചുവെന്ന് കരുതുന്നു. അല്ലാത്തവർക്കായി ഇന്ന്  5 മണിവരെ സമയമുണ്ട്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement