ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കൂടുതൽ താഴേക്ക് വീഴാതെ അസ്ഥരമായി നിന്നു.

ഗ്യാപ്പ് ഡൗണിൽ  17537 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ തുടങ്ങി. ശേഷം 15450ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക പിന്നീട് 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ വ്യാപാരം നടത്തി. എന്നാൽ അവസാന നിമിഷം ബ്രേക്ക് ഔട്ടിന് ശ്രമിച്ചെങ്കിലും സൂചികയ്ക്ക് അതിന് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 17532 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൗണിൽ  37183 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 300 പോയിന്റുകൾ താഴേക്ക് വീണു. ശേഷം ഇവിടെ നിന്നും തിരികെ കയറിയ സൂചിക 37000, 37080 വരെയെത്തി സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 199 പോയിന്റുകൾ/ 0.53 ശതമാനം താഴെയായി 37225 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി 1.51 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ   

വാഹന വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഓട്ടോ സൂചിക അസ്ഥിരമായി നിന്നു. M&M നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതേസമയം  Maruti ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. മഹീന്ദ്ര കഴിഞ്ഞ ദിവസം മുതൽ  XUV 700 SUVയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു.

ഇന്നലത്തെ റാലിക്ക് ശേഷം ബജാജ് ഓഹരികൾ രണ്ടും ഇന്ന് ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Bajaj Finserv, Bajaj Finance എന്നിവ നഷ്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുന്നതിനെ തുടർന്ന് Asian Paints ഓഹരിയിൽ ഇന്ന് ഇടിവ് തുടർന്നു. പെയിന്റ് നിർമാണത്തിന് ക്രൂഡ് ഓയിൽ പ്രധാന ഘടകമാണ്. 

വിപണി ഇടിഞ്ഞിട്ടും ഊർജ്ജ ഓഹരികൾ ലാഭത്തിൽ അടച്ചു. Coal India, IOC, ONGC, PowerGrid എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Tata Power, GAIL എന്നിവയും ലാഭത്തിൽ അടച്ചു.  GUJGAS, OIL, IEX എന്നിവ നഷ്ടത്തിൽ അടച്ചു.

ഫാർമ ഓഹരികളിൽ ബെെയിംഗ് നടന്നതായി കാണാം. Dr Reddy, SunPharma  എന്നിവ ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

സ്വർണ വില ഉയർന്നതിന് പിന്നാലെ Manappuram, Muthoot Finance
ഓഹരി ലാഭത്തിൽ അടച്ചു.

തുടർച്ചയായി മൂന്നാം മാസവും 300 കോടിക്ക് മേൽ വിപ്പന രേഖപ്പെടുത്തിയതിന് പിന്നാലെ SSWL ഓഹരി ഇന്ന് 5 ശതമാനം നേട്ടത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ഐപിഒയ്ക്ക് ശേഷം Paras Defence ഓഹരി ഇന്ന് 469 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ഓഹരി ഒന്നിന് 175 രൂപ നിരക്കിൽ ആയിരുന്നു ഐപിഒ വിതരണം. ഐപിഒ വിലയേക്കാൾ 181 ശതമാനം ഉയരത്തിൽ 492 എന്ന നിലയിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

രണ്ടാം പാദത്തിൽ വിൽപ്പന വോള്യം മുൻ വർഷത്തേക്കാൾ 15 ശതമാനം ഉയർന്ന് 4.27 ലക്ഷം ടണ്ണായതിന് പിന്നാലെ APL Apollo Tube ഇന്ന് 3 ശതമാനം നേട്ടത്തിൽ അടച്ചു.

ഇലക്ട്രിക് ട്രാക്ടറിനായി യുഎസിൽ ഒരു സംയോജിത ട്രാക്ടർ പവർട്രെയിൻ വികസിപ്പിക്കുന്നതിനായി സിമെനോയുമായി കെെകോർത്തതിന് പിന്നാലെ VST Tillers ഇന്ന് 10 ശതമാനം നേട്ടത്തിൽ അടച്ചു.

അഞ്ച് വർഷത്തിനുള്ളിൽ പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറാൻ ഡീസൽ ഉത്പാദനം  സജ്ജീകരിക്കണമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെ Cummins India fell 7.4 ശതമാനം നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികൾ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. വരും ദിവസങ്ങളിൽ ഇത് തുടർന്നേക്കാം.

ആഗസ്റ്റ് സീരീസിലെ എക്സ്പെയറി മുതൽ സെപ്റ്റംബർ സീരീസ് വരെയുള്ള 10 പുതിയ ഫ്യൂച്ചർ, ഓപ്ഷൻ കോൺട്രാക്ടുകൾ കൂട്ടിച്ചേർത്തു. Dixon Technologies, Can Fin Homes, Hindustan Aeronautics (HAL), Indian Energy Exchange (IEX), Indiamart Intermesh, Ipca Laboratories, Multi Commodity Exchange of India, Oracle Financial Services Software, Polycab India, Syngene International എന്നീ ഓഹരികൾ ആണ് അവ. ഏറെയും ഓഹരികൾ ചാഞ്ചാട്ടത്തിന് വിധേയമായി, ചിലത് എഫ് ആൻഡ് ഒയുടെ ടോപ്പ് പട്ടികയിൽ ഇടംനേടി. 

വിപണി മുന്നിലേക്ക് 

ഗ്യാപ്പ് ഡൗണിൽ നഷ്ടത്തിൽ തുറന്നതിന് പിന്നാലെ നിഫ്റ്റി അസ്ഥിരമായി കാണപ്പെട്ടു. 17500 എന്ന സപ്പോർട്ടിന് മുകളിലായി സൂചിക നിൽക്കുന്നത് പ്രതീക്ഷ നൽകുന്നു. ബാങ്ക് നിഫ്റ്റിയും 37000ന് മുകളിൽ ശക്തമായി തന്നെ വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ മേഖലയും തിരഞ്ഞെടുത്ത ചില ഓഹരികളെയും  മാറ്റി നിർത്തിയാൽ സൂചിക ഗ്യാപ്പ് ഡൗണിൽ തുറന്നതിന് ശേഷം അസ്ഥിരമായി നിന്നുവെന്ന് വേണം പറയാൻ. ആഗോള വിപണിയുടെ നീക്കങ്ങൾ വീക്ഷിച്ചാൽ കൂടുതൽ കാര്യങ്ങൾ മുന്നിലേക്ക് മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ ആഴ്ച എവർഗ്രാണ്ടെ പ്രതിസന്ധി ഉയർന്ന് വന്നപ്പോൾ ഈ ആഴ്ച ഊർജ്ജ പ്രതിസന്ധിയാണ് ചെെനയിൽ ഉണ്ടായിട്ടുള്ളത്.

വിപണിയിൽ അനുഭവപ്പെട്ട തിരുത്തൽ ശക്തമല്ലെന്നാണ് കാണാനാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓഹരികളിലേക്ക് ശക്തമായ പണമൊഴുക്കാണ് നടക്കുന്നത്. ഈ മേഖലകൾ ഉയർന്ന് വരുന്നതാണ്. വിപണിയിൽ ഒരു വലിയ ഇടിവ് സംഭവിച്ചാൽ വ്യക്തമായി പഠനം നടത്താതെ വിപണിയിലേക്ക് വന്നവർ എല്ലാം തന്നെ ഭയത്താൽ നഷ്ടത്തിൽ വിറ്റ് മാറുകയും നിക്ഷേപ സ്ഥാപനങ്ങൾ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. തിരുത്തൽ എന്നത് ആരോഗ്യപരമായ വിപണിയുടെ ഭാഗമാണെന്ന് തിരിച്ചറിയുക.
ദിവസങ്ങളായി നേരിയ നഷ്ടത്തിലുള്ള ക്യാൻഡിലുകളാണ് രൂപപ്പെടുന്നത്. ഇതിനെ വിപണിയുടെ അസ്ഥിരതയായി കരുതാവുന്നതാണ്.

മെറ്റൽ, ഫാർമ ഓഹരികളിൽ ശ്രദ്ധിക്കുക. രണ്ടാം പാദഫലങ്ങൾ വരാനിരിക്കെ ഐടി ഓഹരികളും ശക്തമായ മുന്നേറ്റം നടത്തിയേക്കാം. 

കഴിഞ്ഞ 5 മാസത്തിന് ശേഷം ഏറ്റവും മോശം നിലയിലാണ് നിഫ്റ്റി ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement