ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പിന് 7,467 കോടി രൂപയുടെ ആസ്തികൾ വിറ്റഴിച്ച് പ്രസ്റ്റീജ് എസ്റ്റേറ്റ്സ്
പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോപ്പർട്ടീസ് ലിമിറ്റഡ് 7,467 കോടി രൂപയുടെ ആസ്തി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പിന് വിറ്റു. 9,160 കോടി ഇടപാടിന്റെ ആദ്യഘട്ട ഭാഗമായാണ് നടപടി. ഈ ഇടപാട് പൂർത്തിയായതോടെ പ്രസ്റ്റീജ് എസ്റ്റേറ്റിന്റെ കടം 997.5 കോടി രൂപയായി കുറഞ്ഞു, 2020 ഡിസംബർ 31ൽ ഇത് 8,464.5 കോടി രൂപയായിരുന്നു.
കമ്പനിക്ക് ആവശ്യമായ സ്പെക്ട്രം കെെവശം ഉണ്ടെന്ന് വോഡഫോൺ ഐഡിയ
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിപണിയിൽ മത്സരിക്കുന്നതിനും കമ്പനിക്ക് മതിയായ സ്പെക്ട്രം ഉണ്ടെന്ന് വോഡഫോൺ ഐഡിയ ചീഫ് റെഗുലേറ്ററി, കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫീസർ പി ബാലാജി പറഞ്ഞു. സേവനങ്ങളും കവറേജും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായത്ര റേഡിയോ തരംഗങ്ങൾക്കായി വിഐഎൽ ലേലം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധി മൂലം അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തിൽ കമ്പനി അധികം സ്പെക്ട്രം നേടിയില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങി കല്ല്യാൺ ജുവലേഴ്സ്, ലക്ഷ്യം 1,175 കോടി രൂപ
കേരളത്തിലെ പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സ് പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) പ്രഖ്യാപിച്ചു. 1,175 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു ഓഹരിക്ക് 86-87 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഫർ ഫോർ സെയിലിലൂടെ 375 കോടി രൂപയും പുതിയ ഓഹരി വില്പനയിലൂടെ 800 കോടി രൂപയും സമാഹരിക്കാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐ.പി.ഒ മാർച്ച് 18 അവസാനിക്കും.
ഫെബ്രുവരിയിൽ ക്രൂഡ് സ്റ്റീൽ ഉത്പാദനത്തിൽ 1 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ജെ.എസ്.ഡബ്ല്യു സ്റ്റീൽ
ക്രൂഡ് സ്റ്റീൽ ഉത്പാദനം 2021 ഫെബ്രുവരിയിൽ ഒരു ശതമാനം കുറഞ്ഞ് 13.06 ലക്ഷം ടണ്ണായതായി ജെ.എസ്.ഡബ്ല്യു സ്റ്റീൽ പറഞ്ഞു. പോയ മാസം ശരാശരി ശേഷി ഉപയോഗം 93% ആയിരുന്നു. ഇതേ കാലയളവിൽ ലോംഗ്-റോൾഡ് ഉത്പന്നങ്ങളുടെ പ്രതിവർഷ ഉൽപാദനം 10% വർദ്ധിച്ച് 3.4 ലക്ഷം ടണ്ണായി.
ഓഹരി ഒന്നിന് 7.76 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് എൻ.എം.ഡി.സി
എൻ.എം.ഡി.സി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് 2020-21 സാമ്പത്തിക വർഷത്തിൽ ഓഹരി ഒന്നിന് 7.76 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2021 മാർച്ച് 23ന് ഈ തുക നിക്ഷേപകർക്ക് നൽകും.
കടബാധ്യതയുള്ള ആൽറ്റിക്കോ ക്യാപിറ്റൽ ഏറ്റെടുത്ത് ആരെസ് എസ്എസ്ജി
ഹോങ്കോംഗ് ആസ്ഥാനമായുള്ള ആരെസ് എസ്എസ്ജി ആൽറ്റിക്കോ ക്യാപിറ്റൽ ഏറ്റെടുത്തു. നിലവിൽ കടബാധ്യതയിലാണ് ആൽറ്റിക്കോ ക്യാപിറ്റൽസുള്ളത്. എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, ആദിത്യ ബിർള ഫിനാൻസ് എന്നിവരാണ് ആൽറ്റിക്കോ ക്യാപിറ്റലിന് വായ്പ നൽകിയിട്ടുള്ളവർ.
രാകേഷ് ജുൻജുൻവാല, സമീർ അറോറ എന്നിവരുടെ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ട് ലൈസൻസിനായി അപേക്ഷ നൽകി
മ്യൂച്വൽ ഫണ്ട് ലൈസൻസിനായി കഴിഞ്ഞ നാല് മാസമായി സെബിക്ക് അപേക്ഷിച്ച നൽകി കാത്തിരിക്കുന്നവരിൽ ഹീലിയോസ് ക്യാപിറ്റൽ മാനേജ്‌മെന്റും ആൽക്കെമി ക്യാപിറ്റൽ മാനേജ്‌മെന്റും ഉൾപ്പെടുന്നു. ഇതിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള ഹീലിയോസ് ക്യാപിറ്റൽ സ്ഥാപിച്ചത് സമീർ അറോറയും ആൽക്കെമി ക്യാപിറ്റൽസ് സ്ഥാപിച്ചത് എയ്‌സ് നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുമാണ്. ഫ്രണ്ട്‌ലൈൻ ക്യാപിറ്റൽ സർവീസസ്, യൂണിഫി ക്യാപിറ്റൽ, സീറോഡ ബ്രോക്കിംഗ് സർവീസ് എന്നിവരാണ് ലെെസൻസിന് അപേക്ഷിച്ചിട്ടുള്ള മറ്റു കമ്പനികൾ.
നൂതന ബൈനറൈസേഷൻ പ്രക്രിയയുടെ കണ്ടുപിടുത്തത്തിനായി യു.എസ്.ടി.പി.ഒ ന്യൂജെൻ സോഫ്റ്റുവെയറിന് പേറ്റന്റ് നൽകി
“ഇമേജ് പ്രോസസ്സിംഗ് സിസ്റ്റം ആൻഡ് മെത്തേഡ്” എന്ന പേരിൽ ഒരു കണ്ടുപിടുത്തം നടത്തുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (യു.എസ്.ടി.പി.ഒ) ന്യൂജെൻ സോഫ്റ്റുവെയർ ടെക്നോളജീസ് ലിമിറ്റഡിന് പേറ്റന്റ് നൽകി. 20 വർഷക്കാലത്തേക്കാണ് പേറ്റന്റ് നൽകിയിരിക്കുന്നത്.

