എൽ ആന്റ് ടി ക്യു 4 ഫലം, അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എൽ ആന്റ് ടിയുടെ പ്രതിവർഷ അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി. മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 33 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9 ശതമാനം വർദ്ധിച്ച് 48088 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 18 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഡോ.റെഡ്ഡി ലാബ്സ് ക്യു 4 ഫലം, അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 554 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഡോ.റെഡ്ഡി ലാബ്സിന്റെ പ്രതിവർഷ അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 554 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7 ശതമാനം വർദ്ധിച്ച് 4728 കോടി രൂപയായി. നാലാം പാദത്തിൽ മൊത്തം വിൽപ്പന 23 ശതമാനം വർദ്ധിച്ച് 844.5 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 25 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
എൽ ആന്റ് ടി കൺസ്ട്രക്ഷന് ചെന്നെെ മെട്രോ റെയിലിൽ നിന്ന് 2500-5000 കോടി രൂപയുടെ കരാർ ലഭിച്ചു
ചെന്നെെ മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നും എൽ ആന്റ് ടി കൺസ്ട്രക്ഷന് 2500-5000 കോടി രൂപയുടെ കരാർ ലഭിച്ചു. കെല്ലിസ് സ്റ്റേഷൻ മുതൽ താരാമണി റോഡ് ജംഗ്ഷൻ സ്റ്റേഷൻ വരെയുള്ള 12 കിലോമീറ്റർ ഇരട്ട ബോറഡ് തുരങ്കങ്ങൾ നിർമ്മിക്കുന്നതിനാണ് ഓർഡർ ലഭിച്ചിട്ടുള്ളത്.
എംഫാസിസ് ലിമിറ്റഡ് ക്യു 4 ഫലം, അറ്റാദായം 10.2 ശതമാനം ഇടിഞ്ഞ് 316.9 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എംഫാസിസ് ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 10.2 ശതമാനം ഇടിഞ്ഞ് 316.9 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7.5 ശതമാനം വർദ്ധിച്ച് 2524.2 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 65 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
എസ്കോർട്സ് ലിമിറ്റഡ് ക്യു 4 ഫലം, അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 285 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എസ്കോർട്സ് ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 285 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 60 ശതമാനം വർദ്ധിച്ച് 2228.75 കോടി രൂപയായി. കമ്പനിയുടെ ട്രാക്ടർ വിൽപ്പന 62.1 ശതമാനം വർദ്ധിച്ച് 32588 യൂണിറ്റായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 2.5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ആദിത്യ ബിർള ക്യാപിറ്റൽ ക്യു 4 ഫലം, അറ്റാദായം 161 ശതമാനം വർദ്ധിച്ച് 375.15 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ആദിത്യ ബിർള ക്യാപിറ്റലിന്റെ പ്രതിവർഷ അറ്റാദായം 161.1 ശതമാനം വർദ്ധിച്ച് 375.15 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16.2 ശതമാനം വർദ്ധിച്ച് 5586.83 കോടി രൂപയായി.
3,600 കോടി രൂപയുടെ ഐപിഒക്കായി അപേക്ഷ നൽകി ഗോ എയർ
3,600 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പന നടത്തുന്നതിനായി സെബിക് അപേക്ഷ സമർപ്പിച്ച് ഗോ എയർലൈൻസ് ഇന്ത്യ ലിമിറ്റഡ്. ഐപിഒ വഴി ലഭിക്കുന്ന പണം നിലവിലുള്ള 2,015.8 കോടി രൂപയുടെ കടബാധ്യതകൾ വീട്ടാനും മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കും.
വെൽസ്പൺ ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 48 ശതമാനം വർദ്ധിച്ച് 134 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ വെൽസ്പൺ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 48 ശതമാനം വർദ്ധിച്ച് 134 കോടി രൂപയായി. നാലാം പാദത്തിൽ കമ്പനിയുടെ മൊത്തം ആദായം 2173.46 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 1664.46 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 120 രൂപ വീതം ഓഹരികൾ തിരികെ വാങ്ങാനും കമ്പനി തീരുമാനിച്ചു. അതേസമയം ഓഹരി ഒന്നിന് 0.15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇൻഡിഗോ പെയിന്റ്സ് ക്യു 4 ഫലം, അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 24 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇൻഡിഗോ പെയിന്റ്സിന്റെ പ്രതിവർഷ അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 24 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 40.8 ശതമാനം വർദ്ധിച്ച് 254.27 കോടി രൂപയായി.

