അദാനി പോർട്ട്സ് ക്യു 1 ഫലം, അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ അദാനി പോർട്ട്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 99 ശതമാനം വർദ്ധിച്ച് 4557 കോടി രൂപയായി.
ഭാരതി എയർടെൽ ക്യു 1 ഫലം, അറ്റാദായം 63 ശതമാനം ഇടിഞ്ഞ് 284 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് 284 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഏജിആർ കുടിശികയെ തുടർന്ന് കമ്പനി 15933 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 4.3 ശതമാനം വർദ്ധിച്ച് 26854 കോടി രൂപയായി.
ഡാബർ ക്യു 1 ഫലം, അറ്റാദായം 28 ശതമാനം വർദ്ധിച്ച് 438 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഡാബർ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 28 ശതമാനം വർദ്ധിച്ച് 438 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 15.7 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 31.9 ശതമാനം വർദ്ധിച്ച് 2611.5 കോടി രൂപയായി.
റിലയൻസ് ജിയോയുമായി കെെകോർത്ത് എംജി മോട്ടോർ
എസ്.യു.വി വാഹനങ്ങൾക്ക് ഇന്റെർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി റിലയൻസ് ജിയോയുമായി കെെകോർത്ത് എംജി മോട്ടോർ. ഇതിലൂടെ എംജിയുടെ വരാനിരിക്കുന്ന ഇടത്തരം എസ്‌യുവിയുടെ ഉപഭോക്താക്കൾക്ക് ജിയോയുടെ 4 ജി നെറ്റ്‌വർക്ക് അതിവേഗ, ഇൻ-കാർ കണക്റ്റിവിറ്റി ലഭ്യമാകും.
ടാറ്റാ കൺസ്യൂമർ ക്യു 1 ഫലം, അറ്റാദായം 43 ശതമാനം ഇടിഞ്ഞു
ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ കൺസ്യൂമറിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 43.48 ശതമാനം ഇടിഞ്ഞ് 185 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 243.51 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 10.55 ശതമാനം വർദ്ധിച്ച് 3036.47 കോടി രൂപയായി.
എസ്.ജെ.വി.എൻ ജലവൈദ്യുത നിലയം ജൂലെെയിൽ ഏറ്റവും ഉയർന്ന വെെദ്യുതി ഉത്പാദിപ്പിച്ചു
എസ്.ജെ.വി.എൻ ജലവൈദ്യുത നിലയം ജൂലെെയിൽ ഏറ്റവും ഉയർന്ന പ്രതിമാസ വെെദ്യുതി ഉത്പാദനം രേഖപ്പെടുത്തി. 1216.15 മില്യൺ യൂണിറ്റ് പവറാണ് ജൂലെെ മാസം ഉത്പാദിപ്പിച്ചത്. 1213.10 മില്യൺ യൂണിറ്റായിരുന്നു മുമ്പത്തെ റെക്കോഡ്. അതേസമയം കമ്പനിയുടെ റാംപൂർ ജലവൈദ്യുത നിലയം ജൂലൈയിൽ 335.90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
ഐനോക്സ് ക്യു 1 ഫലം, അറ്റനഷ്ടം 122 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഐനോക്സ് ലീസ്യൂറിന്റെ പ്രതിവർഷ ഏകീകൃത അറ്റനഷ്ടം 122.28 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 73.64 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം ആദായം 25.50 കോടിയായി രേഖപ്പെടുത്തി. പോയവർഷം ഇത് 2.97 കോടി രൂപയായിരുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ക്യു 1 ഫലം, അറ്റാദായം 170 ശതമാനം വർദ്ധിച്ച് 327 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 170 ശതമാനം വർദ്ധിച്ച് 327 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 6.6 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 1.5 ശതമാനം വർദ്ധിച്ച് 5234 കോടി രൂപയായി.

