ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ എക്സ്പെയറിയോട് അടുത്ത് അസ്ഥിരമായി വിപണി.

17223 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടന്ന് മുന്നേറിയ സൂചിക പെട്ടന്ന് തന്നെ താഴേക്ക് വീണു. പീന്നീട് വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക അവസാനത്തെ 30 മിനിറ്റിൽ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 19 പോയിന്റുകൾ/ 0.11 ശതമാനം താഴെയായി 17213 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35117 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ഉണ്ടായ ശക്തമായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക 300 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 138 പോയിന്റുകൾ/ 0.39 ശതമാനം താഴെയായി 35045 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ ഇന്ന് ലാഭത്തിൽ അടച്ചു. മറ്റുള്ളവ അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നിവ 1 ശതമാനത്തിന് അടുത്ത് ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുകെ ഒഴികെ എല്ലാ യൂറോപ്യൻ വിപണികളും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Eicher Motors(+3.3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Bajaj Auto(+2.7%), TVS Motors(+2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു. 2022 ജൂണോടെ പുതിയ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് ആരംഭിക്കുന്ന് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു.

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് ഫാർമ, ഡയഗ്നോസ്റ്റിക്സ് ഓഹരികൾ നേട്ടത്തിൽ അടച്ചു. SunPharma(+2.9%) ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. Sun Pharma Advanced Research(+11.6%) ഓഹരിയും കത്തിക്കയറി. Divi’s Lab(+2.1%), Dr Reddy(+1.8%) എന്നിവ നിഫ്റ്റിയിൽ നിന്നും നേട്ടത്തിൽ അടച്ചു.

ഫാർമ ഓഹരികൾക്കൊപ്പം ഹെൽത്ത് കെയർ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു. Lal Pathlab(+2.7%), Apollo Hospital(+2.7%), Thyrocare(+5.7%), Max Healthcare(+2.3%), Fortis(+2.3%), KIMS(+6.2%) എന്നിവ നേട്ടത്തിൽ അടച്ചു.

കെമിക്കൽ ഓഹരികളായ RAIN(+11.6%), Bharat Rasayan(+10.7%), BASF(+6.2%), Carborundum Universal(+6.1%) എന്നിവ നേട്ടത്തിൽ അടച്ചു.

അവസാന നിമിഷത്തെ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് SBI(-1.4%) ഓഹരി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഐസിഐസിഐ ഡയറക്റ്റ് സ്റ്റോക്ക് വാങ്ങാൻ ശുപാർശ നൽകിയതിന് പിന്നാലെ Radico Khaitan(+4.7%) ഓഹരി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

സിംഗപ്പൂരിലെ കെപ്പൽ കോർപ്പറേഷൻ കമ്പനിയുടെ 49 ശതമാനം ഓഹരികൾ ഏറ്റെടുത്തതിന് പിന്നാലെ Purvankara(+10.4%) ഓഹരി നേട്ടത്തിൽ അടച്ചു.

അടുത്തിടെ ലിസ്റ്റ് ചെയ്ത ഓഹരികളായ Supriya Lifesciences(+18.6%), Data Patterns(+7.1%), Mapmyindia(+3.5%), Latent View(+9%), Cartrade(+5.6%) എന്നിവയിൽ മികച്ച ബെെയിംഗ് കാണപ്പെട്ടു.

വിപണി മുന്നിലേക്ക്

ഇന്നലെ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടാൻ സാധിക്കാതിരുന്ന സാമ്പത്തിക ഓഹരികൾ ഇന്ന് നിഫ്റ്റിയെ താഴേക്ക് വലിച്ചു. അവസാന നിമിഷം വിപണിയിൽ ഉണ്ടായ രൂക്ഷമായ വിൽപ്പന വിപണിയിലെ ഉയർന്ന നിലയിൽ സമ്മർദ്ദം ഉള്ളതായി സൂചിപ്പിക്കുന്നു.

നിഫ്റ്റിയുടെ നിലവിലെ ചാനലിലേക്ക് ശ്രദ്ധിക്കുക. ഇത് തകർക്കാൻ സൂചികയ്ക്ക് സാധിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ വിൽപ്പന വിപണിയിൽ നടന്നേക്കാം.

അടുത്തിടെ ഐപിഒ നടന്ന ഓഹരികളിലേക്ക് വരും ദിവസങ്ങളിൽ ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement