ഇന്നത്തെ വിപണി വിശകലനം
ചൈനയിൽ നിന്നും പുതിയ കൊവിഡ് വാർത്തകൾ പുറത്തുവന്നതിന് പന്നാലെ വിപണി കുത്തനെ ഇടിഞ്ഞു.
നിഫ്റ്റി ഇന്ന് ഗ്യാപ്പ് അപ്പിൽ 17331 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. പിന്നീട് സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക 17380 എന്ന റേഞ്ചിൽ സമ്മർദ്ദം രേഖപ്പെടുത്തി. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വിറ്റഴിച്ചതും ചൈനയിൽ നിന്നുള്ള ആശങ്കകളെ തുടർന്നും സൂചിക 2 മണിക്കൂറിൽ 320 പോയിന്റുകൾ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/ 0.83 ശതമാനം താഴെയായി 17102 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36524 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം മുകളിലേക്ക് കയറി. ഉച്ചയോടെ ദിവസത്തെ ഉയർന്ന നില കൈവരിച്ച സൂചിക പിന്നീട് ദുർബലമായി. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 750 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 334 പോയിന്റുകൾ/ 0.92 ശതമാനം താഴെയായി 36088 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(-2.8%), നിഫ്റ്റി പിഎസ്.യു ബാങ്ക് (-1.6%), നിഫ്റ്റി റിയൽറ്റി(-1.1%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
HDFC Life (+1.9%) ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HDFC Bank, HDFC എന്നീ ഓഹരികളും വിപണി ബെയറിഷായപ്പോൾ നേരിയ ലാഭത്തിൽ അടച്ചു.
ഐആർഡിഎഐ സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങളിലേക്കുള്ള ഇൻഷുറർമാരുടെ എക്സ്പോഷർ 30 ശതമാനം വരെ ഉയർത്തിയതിന് പിന്നാലെ ഇൻഷുറൻസ് കമ്പനികൾ നേട്ടം കൈവരിച്ചു.
Tata Consumer (+1.5%) ഓഹരി എഫ്.എം.സി.ജി മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.
നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നലെ Axis Bank(-6.5%) മാസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. അതേസമയം Shriram Transport Finance ഓഹരി മികച്ച ഫലങ്ങളെ തുടർന്ന് നേട്ടത്തിൽ അടച്ചു.
Coal India (-3.9%), Adani Ports (-3.4%), PowerGrid (-3.3%) എന്നീ ഓഹരികൾ ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു.
TV18Broadcast (-13.1%), Network18 (-5.6%) എന്നീ ഓഹരികളിൽ ശക്തമായ ഇടിവ് നടന്നു.
ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിലെ മൂന്ന് പങ്കാളികളിൽ ഒരാളായി ഇന്ത്യയെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയ ഇവി ആർക്കിടെക്ചറിൽ ഇലക്ട്രിക് കാറായ അവിന്യ അവതരിപ്പിച്ചതിന് പിന്നാലെ Tata Motors (+0.36%) ഓഹരി ലാഭത്തിൽ കാണപ്പെട്ടു.
വിപണി മുന്നിലേക്ക്
ചൈനയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അവസാന നിമിഷം വിപണി താഴേക്ക് വീണു. ഇന്ത്യയിലും നാലാം തരംഗം വരുമെന്ന ആശങ്ക നിലനിൽക്കുന്നു.
നിഫ്റ്റി കഴിഞ്ഞ നാല് മാസത്തിൽ മൂന്ന് മാസവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി മിഡ്ക്യാപ്പ് തുടർച്ചയായ 2 മാസങ്ങളിൽ നേട്ടം കൈവരിച്ചതായി കാണാം.
ഏപ്രിൽ മാസം മാത്രം നിഫ്റ്റി ഐടി 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
അദാനി ഓഹരികൾ എല്ലാം തന്നെ എക്കാലത്തെയും ഉയർന്ന നിലയിലാണ് നിൽക്കുന്നത്. അതിനാൽ തന്നെ ഇവയിലേക്ക് ശ്രദ്ധിക്കുക. പ്രത്യേകിച്ച് അദാനി പോർട്ട്സിൽ.
IRDAI-യുടെ പുതിയ നിയമം വിപണിക്ക് നല്ലതായേക്കാം. കമ്പനികൾക്ക് മൂലധന വിപണിയിൽ ഉയർന്ന എക്സ്പോഷർ ഉണ്ടായിരിക്കാം, അത് അവരുടെ ലാഭം വർദ്ധിപ്പിക്കും.
അവസാന നിമിഷം വിപണിയിൽ ഉണ്ടായ പതനം നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപ്പന മൂലമാകാം എന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

