ഇന്നത്തെ വിപണി വിശകലനം
ചോരക്കളമായി ഓഹരി വിപണി, നഷ്ടത്തിലേക്ക് കൂപ്പുകുത്തി നിക്ഷേപകർ.
വലിയ ഗ്യാപ്പ് ഡൌണിൽ 514 പോയിന്റുകൾക്ക് താഴെയായി 16548 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് ഒപ്പം താഴേക്ക് നീങ്ങി. 16450ന് അടുത്തായി അനേകം തവണ സപ്പോർട്ട് എടുത്ത സൂചികയ്ക്ക് തിരികെ കയറാനുള്ള ശക്തി ഉണ്ടായിരുന്നില്ല. ആറ് മാസങ്ങൾക്ക് ശേഷം 16200ന് അടുത്ത് എത്തിയ സൂചിക അവിടെ സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 815 പോയിന്റുകൾ/ 4.78 ശതമാനം താഴെയായി 16247 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 1306 പോയിന്റുകൾക്ക് താഴെയായി 36085 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 35900ൽ സപ്പോർട്ട് രേഖപ്പെടുത്തിയെങ്കിലും പിന്നീട് താഴേക്ക് വീണു. അവസാന നിമിഷം 1000 പോയിന്റുകളുടെ പതനത്തിനാണ് പിന്നീട് സൂചിക സാക്ഷ്യംവഹിച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2163 പോയിന്റുകൾ/ 5.79 ശതമാനം താഴെയായി 35228 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ(-6.2%), ബാങ്ക് നിഫ്റ്റി(-5.7%), ഫിൻസർവ്(-5.1%), മീഡിയ (-6.9%), മെറ്റൽ(-5.2%), പി.എസ്.യു ബാങ്ക് (-8.2%), റിയൽറ്റി (-7.1%) എന്നിവ റഷ്യൻ ആക്രമണ വാർത്തകൾക്ക് പിന്നാലെ നിലംപതിച്ചു.
ആഗോള വിപണികൾ ഒന്നും തന്നെ ലാഭത്തിൽ ഉള്ളതായി കാണുന്നില്ല. ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 3,4 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
നിഫ്റ്റി 50 ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ദയനീയ കാഴ്ചയാണ് ഇന്ന് കാണാനായത്. Reliance, Bajaj Finance, Kotak Bank, ICICI Bank, TCS തുടങ്ങിയ അനേകം ഓഹരികൾ 200 ഇഎംഎയ്ക്ക് താഴേക്ക് പോയി.
ഓട്ടോ മേഖലയിൽ നിന്നും Tata Motors (-10.2%), HeroMoto Corp (-6.7%), M&M (-6.4%) എന്നിവ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Amara Raja Battery (-10.7%), Ashok Leylamd(-8.3%), Balkrishna Ind (-7.7%), Exide Ind (-7.5%) എന്നീ ഓഹരികളും താഴേക്ക് വീണു.
എഫ്ആൻഡ്ഒ ആക്റ്റിവേറ്റഡ് ഓഹരികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിൽ അടച്ചു. SunTeck (+0.19%) ഓഹരി മാത്രമാണ് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് 10 മേഖലയിൽ നിന്നും ലാഭത്തിൽ കാണപ്പെട്ടത്.
മീഡിയ ഓഹരികളായ DishTV (-8.5%), Hathway (-8.8%), Nazara (-9%), TV18BRDCST (-11.2%) എന്നിവ നഷ്ടത്തിൽ അടച്ചു.
Bank of India (-13.2%), Canara Bank (-9.1%), IOB (-9.6%), J&K Bank (-9.8%), PNB (-14.3%), Union Bank (-9.5%) എന്നീ ഓഹരികൾ വളരെ വലിയ നഷ്ടത്തിലേക്ക് വീണു.
ലണ്ടനിൽ അലൂമിനിയം 2008ലെ ഉയർന്ന നില മറികടന്നതിന് പിന്നാലെ Hindalco (-0.2%), National Aluminum (-3.5%) എന്നീ ഓഹരികൾ മുകളിലേക്ക് കയറാൻ ശ്രമം നടത്തി.
വിപണി 40 ശതമാനം ഇടിഞ്ഞതിന് പിന്നാലെ റഷ്യയുടെ മോസ്കോ എക്സ്ചേഞ്ച് താൽക്കാലികമായി വ്യാപാരങ്ങൾ എല്ലാം തന്നെ നിർത്തിവച്ചു. MOEX , RTS എന്നീ റഷ്യൻ സൂചികകൾ ഓപ്പൺ ചെയ്തതിന് ശേഷം 40, 50 ശതമാനം താഴേക്ക് വീണു. ബാങ്ക് ഓഫ് റഷ്യ ഷോർട്ട് സെല്ലിംഗ് നിർത്തിവച്ചു.
ഉക്രൈനിലെ സ്ഥിതിഗതികൾ കാരണം ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും നേരിടാൻ തയ്യാറാണെന്ന് ഇന്ത്യൻ ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.
വിപണി മുന്നിലേക്ക്
വ്യാപാരം ആരംഭിച്ചതിന് പിന്നാലെ MOEX, RTS എന്നീ റഷ്യൻ സൂചികകൾ 40, 50 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ വീഴ്ച ഉണ്ടാകാതിരിക്കാൻ പിന്നാലെ ബാങ്ക് ഓഫ് റഷ്യ ഷോർട്ട് സെല്ലിംഗ് താത്ക്കാലികമായി നിർത്തിവച്ചു. 30 ശതമാനത്തിന്റെ കട്ട് ഓഫിലാണ് ഇരു സൂചികകളും ഇപ്പോൾ വ്യാപാരം നടത്തുന്നത്.
ഉക്രൈനിൽ ഇപ്പോഴും ബോബ് ആക്രമണവും പൊട്ടിത്തെറിയും എല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ താഴേക്ക് കൂപ്പുകുത്തുകയാണ്. റഷ്യയുടെ രാഷ്ട്രീയ നിക്കത്തിന് മുന്നിൽ കുടുങ്ങിപ്പോയ സാധാരണ ജനങ്ങൾക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
വിഷയം ചർച്ച ചെയ്തു തീർക്കാനുള്ള ജർമ്മനിയുടെ ക്ഷണം റഷ്യ നിരസിച്ചു. രാജ്യത്തിന്റെ ആക്രമണം ഇന്ത്യയെ രണ്ട് തരത്തിലാണ് പ്രധാനമായും ബാധിക്കുക. ഡബ്ല്യുടിഐ ക്രൂഡ് സൂചിപ്പിക്കുന്ന ആഗോള ക്രൂഡ് ഓയിൽ വില 8.47 ശതമാനം ഉയർന്ന് ബാരലിന് 100 ഡോളറിൽ കൂടുതലായി, ഇത് നമ്മുടെ രാജ്യത്തെ പ്രതികൂലമായി ബാധിക്കും. മത്രമല്ല, ഒരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങൾ പോവുകയും ഇന്ത്യയോട് പക്ഷംചേരാൻ ആവശ്യപ്പെടുകയും ചെയ്താൽ അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോള വിപണികൾക്കും വിനാശകരമായിരിക്കും.
2020 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ 30 ശതമാനം മുകളിലായാണ് ഇന്ത്യ വിക്സ് കാണപ്പെടുന്നത്. ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി ഉള്ളത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 10 ശതമാനത്തിൽ അധികം ഇടിവ് എന്നത് ഒരു സാങ്കേതിക തിരുത്തലിനെ സൂചിപ്പിക്കുന്നു.
വിപണിയിലെ ആശങ്കകൾ മാറിയതിന് ശേഷം മാത്രം നിങ്ങളുടെ ഓഹരി ശേഖരണത്തിലേക്ക് കൂടുതൽ ഓഹരികൾ ഉൾപ്പെടുത്തുക. അനേകം വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി കാണാം.
ഏവരും സുരക്ഷിതമായി ഇരുന്ന് കൊണ്ട് യുദ്ധമുഖത്തെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

