ഇന്നത്തെ വിപണി വിശകലനം
നേരിയ ഗ്യാപ്പ് ഡൌണിൽ 17437 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറി. ഇന്നലത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി 1 മണിവരെ വ്യാപാരം നടത്തിയ സൂചിക അവസാനത്തെ 30 മിനിറ്റിൽ 100 പോയിന്റുകളുടെ മുന്നേറ്റം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 205 പോയിന്റുകൾ/ 1.18 ശതമാനം മുകളിലായി 17670 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36253 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വളരെ പെട്ടന്ന് തന്നെ കഴിഞ്ഞ ദിവസത്തെ ഉയർന്നനില മറികടന്നു. തുടർന്ന് 36800ന് അടുത്തായി പ്രതിബന്ധം അനുഭവപ്പെട്ട സൂചിക ഉച്ചയ്ക്ക് ശേഷം ഇത് മറികടന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 775 പോയിന്റുകൾ/ 2.13 ശതമാനം മുകളിലായി 37141 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പിഎസ്.യു ബാങ്ക് (+4%) ഇന്ന് ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. നിഫ്റ്റി ബാങ്ക്(+2.1%), നിഫ്റ്റി റിയൽറ്റി (+2.3%) എന്നിവ 2 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഫാർമ(-0.03%) മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഊർജ്ജ ഉത്പാദനം റെക്കോർഡ് നില രേഖപ്പെടുത്തിയതിന് പിന്നാലെ
NTPC (+5.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
മറ്റു ഊർജ്ജ ഓഹരികളായ BPCL (+4.1%), PowerGrid (+3.8%), IOC (+2.6%), ONGC (+2.4%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഷെൽ സ്ഥാപനങ്ങൾ വഴി പണം തട്ടിയതായി അടുത്തിടെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയതിന് പിന്നാലെ നഷ്ടത്തിൽ തുറന്ന Hero MotoCorp (-2.3%) ഓഹരി ഇന്ന് വീണ്ടെടുക്കൽ നടത്തി.
BHEL (+9.1%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Manappuram (+6.3%), HDFC AMC (+6%), Indiabulls Housing Finance (+5.8%) എന്നീ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.
IOLCP (+20%), Spandana (+19.5%), Lux Industries (+15.6%), Sunteck (+11.6%), NCC (+10.9%), IB Real Estate (+10.4%), Welcorp (+10.1%) എന്നീ ഓഹരികൾ ഇന്ന് 10 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.
പ്രധാന സൂചിക 10 ശതമാനം താഴേക്ക് വീണതിനെ തുടർന്ന് ശ്രീലങ്കൻ ഓഹരി വിപണി വ്യാപാരം നിർത്തിവച്ചു.
Adani Wilmar(+5%) എക്കാലത്തെയും പുതിയ ഉയർന്ന നില കീഴടക്കി ശക്തമായ മുന്നേറ്റം നടത്തി.
വിപണി മുന്നിലേക്ക്
വലിയ പ്രതീക്ഷയോടെയാണ് 2023 സാമ്പത്തിക വർഷം നിഫ്റ്റി തുടക്കമിട്ടത്. യുദ്ധഭീതിയിൽ താഴേക്ക് പോയ വിപണി ശക്തമായി തിരിക കയറി നഷ്ടങ്ങൾ എല്ലാം തന്നെ നികത്തിയതായി കാണാം.
ബാങ്ക് നിഫ്റ്റിയും ഫെബ്രുവരി 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.
നിലവിൽ ഊർജ്ജ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുന്നതായി കാണാം. മേഖലയിലെ ഈ മുന്നേറ്റം വരുന്ന ആഴ്ച കൂടി കണ്ടേക്കാം. കെമിക്കൽ, വളം ഓഹരികളും വീണ്ടെടുക്കലിനുള്ള സൂചന നൽകുന്നു.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ തന്നെ ഈ ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. റിലയൻസ് ഓഹരിയിലേക്കും ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

