പ്രധാനതലക്കെട്ടുകൾ


Dish TV: സെബിയുടെ ഉത്തരവിന് പിന്നാലെ ഡിസംബർ 30-ന് നടന്ന വാർഷിക പൊതുയോഗത്തിന്റെ ഫലങ്ങൾ പുറത്തുവിട്ട് കമ്പനി.

Zydus Lifesciences: കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ entynl Therapeutics, BridgeBio ഫാർമ എന്നിവ കുത്തിവയ്പ്പിനായി BridgeBio’s Nulibry വിൽക്കുന്നതിനുള്ള അസറ്റ് പർച്ചേസ് കരാർ നടപ്പിലാക്കി.

Bharat Forge: കമ്പനിയുടെ  അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് സാഗർ-മനാസ് ടെക്നോളജീസുമായി സംയോജിപ്പിച്ചു.

Atul: സൾഫർ ബ്ലാക്ക് നിർമ്മാണ കേന്ദ്രത്തിന്റെ വിപുലീകരണം പൂർത്തിയാക്കി കമ്പനി. ഇതോടെ പ്രതിവർഷ ഉൽപ്പാദന ശേഷി 9,800 ടണ്ണിൽ നിന്ന് 26,000 ടണ്ണായി ഉയരും.

Indian Overseas Bank: 2022 മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുന്ന അടിസ്ഥാന നിരക്ക് നിലവിലുള്ള 9.10 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി കുറച്ച് ബാങ്ക്.

Jindal Stainless:
ആവശ്യമായ നിക്കലിന്റെ ഭൂരിഭാഗവും സ്ക്രാപ്പിൽ നിന്നാണെന്നും, അസംസ്കൃത വസ്തുക്കൾക്ക് റഷ്യയെ ആശ്രയിക്കുന്നത് കുറവാണെന്നും കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 15755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ 15900ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. രണ്ടാം പകുതിയിൽ ശക്തമായി തിരികെ കയറിയ വിപണി 350 പോയിന്റുകളുടെ മുന്നേറ്റം നടത്തി.തുടർന്ന് 150 പോയിന്റുകൾ/0.95 ശതമാനം മുകളിലായി 16013 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 32560 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 32200ൽ സപ്പോർട്ട് രേഖപ്പെടുത്തി 1000 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 287 പോയിന്റുകൾ/ 0.87 ശതമാനം മുകളിലായി 33158 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ ഇന്നലെ 1.5 ശതമാനം താഴേക്ക് വീണു.

യൂഎസ് വിപണികൾ ഇന്നലെ രൂക്ഷമായ ചാഞ്ചാട്ടത്തിന് ഒടുവിൽ 0.5 ശതമാനം നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ്  എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY 15,931-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,940, 15,900, 15,750, 15,670 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,130, 16,240, 16,340, 16,410  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 32,800, 32,500, 32,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,250, 33,550, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000ൽ  ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 34500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 32000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ്  29.33 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 8,100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 6,500 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

റഷ്യയിൽ നിന്നും ഊർജം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി  അമേരിക്ക. 2022 ഓടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കാൻ യുകെയും പദ്ധതിയിടുന്നു. അതേസമയം ഫ്രാൻസ് ആയുദ്ധങ്ങൾ നൽകി കൊണ്ട് ഉക്രൈനെ പിന്തുണയ്ക്കുന്നത് തുടരുന്നു. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും ഫ്രാൻസ് വ്യക്തമാക്കി.

നാറ്റോ അംഗത്വത്തിനായി ഉക്രൈൻ ഇനി താത്പര്യപ്പെടുന്നില്ലെന്ന് പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു. ഇത് യുദ്ധം വൈകാതെ അവസാനിച്ചേക്കും എന്ന സൂചിന നൽകുന്നു. എന്നാൽ പ്രത്യാഘാതങ്ങൾ കൂടുതൽ കാലം നിലനിൽക്കും.

ക്രിപ്‌റ്റോ നികുതി വഴിയുള്ള വരുമാനം സർക്കാർ കാണുന്നുണ്ടെന്ന് ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 45 യൂണികോണുകൾ എന്നത് ഇന്ത്യൻ യുവാക്കളുടെ വലിയ നേട്ടമാണെന്നും ധനമന്ത്രി  കൂട്ടിച്ചേർത്തു.

യൂറോപ്യൻ വിപണികൾ മുകളിലേക്ക് കയറിയതിനാൽ തന്നെ ഇന്ത്യൻ വിപണിയും മുകളിലേക്ക് കയറി. 16000ന് മുകളിലാണ് ഇതോടെ നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വലിയ പതനത്തിന് സാക്ഷ്യം വഹിച്ചതിനാൽ തന്നെ തിരികെ കയറുക എന്നതും പ്രയാസമാകും.

ഐടി ഓഹരികൾ മിന്നുംപ്രകടനമാണ് കാഴ്ചവക്കുന്നത്. ടിസിഎസ് 3 ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു. രണ്ടാം പകുതിയിൽ ബാങ്ക് നിഫ്റ്റിയുടെ പിന്തുണയും വിപണിക്ക് ലഭിച്ചു. വിപണി ശക്തമെന്ന് കരുതാൻ  ഇന്ന് 16000ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിക്കേണ്ടതുണ്ട്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement