ഇന്നത്തെ വിപണി വിശകലനം
ഉക്രൈൻ ആശങ്കകൾക്ക് ഇടയിൽ കൂപ്പുകുത്തി വിപണികൾ.
വലിയ ഗ്യാപ്പ് ഡൌണിൽ 17099 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യ 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക ഇവിടെ നിന്നും തിരികെ മുകളിലേക്ക് കയറി ഓപ്പണിംഗ് നില സ്വന്തമാക്കാൻ ശ്രമം നടത്തി. ഉച്ചയ്ക്ക് 2 മണി വരെ അസ്ഥിരമായി നിന്ന വിപണി പിന്നീട് കുത്തനെ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 531 പോയിന്റുകൾ/ 3.06 ശതമാനം താഴെയായി 16842 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 700 പോയിന്റുകൾക്ക് താഴെയായി 37796 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കൂടുതൽ ബെയറിഷായി കാണപ്പെട്ടു. 37200ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം ഇത് തകർത്ത് താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1600 പോയിന്റുകൾ/ 4.18 ശതമാനം താഴെയായി 36908 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ (-5%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-5.9%), നിഫ്റ്റി റിൽറ്റി(-5.2%)
എന്നിവ (-5%) ശതമാനത്തിലേറെ താഴേക്ക് വീണു. സാമ്പത്തിക ഓഹരികളും ശക്തമായ തിരിച്ചടി നേരിട്ടു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ വലിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
റഷ്യൻ ഉക്രൈയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും, അന്താരാഷ്ട്ര യുദ്ധത്തിനുള്ള സാധ്യതകളെ തുടർന്നും ആഗോള വിപണികൾ താഴേക്ക് കൂപ്പുകുത്തു.
18,000 കോടി രൂപയ്ക്ക് ഓഹരി തിരികെ വാങ്ങുന്നതിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ചതിന് പിന്നാലെ നിഫ്റ്റി 50യിൽ നിന്നും TCS (+1%) ഓഹരി മാത്രം ഇന്ന് ലാഭത്തിൽ അടച്ചു.
JSW Steel (6.6%), Tata Steel (-5.4%), Shree Cements (-5.2%) എന്നീ ഓഹരികൾ നിർമാണ മേഖലയിൽ നിന്നും താഴേക്ക് വീണു.
IB Real Estate (-10.4%), DLF (-6.2%), Godrej Properties (-5.6%) തുടങ്ങിയ റിയൽറ്റി ഓഹരികളും ഇന്ന് താഴേക്ക് വീണു.
സാമ്പത്തിക ഓഹരികളായ HDFC Life (-6.3%), HDFC (-5.3%), SBIN (-5.3%), ICICI Bank (-4.7%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. LIC Housing (-8.2%), Indiabulls Housing (-7.4%), PNB (-6.6%), Canara Bank (-6.6%) എന്നിവ താഴേക്ക് വീണു.
പ്രതിവർഷ അറ്റാദായം 30 ശതമാനം ഇടിഞ്ഞ് 41 കോടി രൂപയായതിന് പിന്നാലെ Metropolis (-15.2%) ഓഹരി ഇന്ന് 15 ശതമാനം ഇടിഞ്ഞു.
മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 40 ശതമാനം ഇടിഞ്ഞ് 261 കോടി രൂപയായതിന് പിന്നാലെ Manappuram Finance (-6.4%) ഓഹരി താഴേക്ക് വീണു. Muthoot Finance (-4.8%) ഓഹരിയും നഷ്ടത്തിൽ അടച്ചു.
Ashok Leyland (-6.8%), HDFC (-5.3%), Lupin (-4.6%) എന്നീ ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
ഉക്രൈൻ- റഷ്യ സംഘർഷ സാധ്യതയെ തുടർന്ന് ആഗോള വിപണികൾ നിലംപതിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിപണിയും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. റഷ്യയുമായുള്ള യുദ്ധം ഒഴിവാക്കാൻ തങ്ങൾ നാറ്റോയിൽ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ചേരുന്നതിൽ നിന്നും പിന്നോട്ട് പോകുമെന്ന് ഉക്രേനിയൻ അംബാസഡർ ലണ്ടനോട് പറഞ്ഞു.
പ്രണയ ദിനത്തെ തുടർന്ന് ആഗോള വിപണികൾ ചുവന്ന ചുമ്പനമാണ് നിക്ഷേപകർക്ക് നൽകിയത്.
അതേസമയം ഇന്ത്യയുടെ മൊത്തം വില സൂചിക ജനുവരിയിൽ 12.96 ശതമാനമായി രേഖപ്പെടുത്തി. പ്രതീക്ഷിച്ചിരുന്ന 12.70 ശതമാനത്തേക്കാൾ കൂടുതലാണിത്. ഈ വർഷം വിപണി നെഗറ്റീവ് ആയിട്ടുണ്ട്. നിഫ്റ്റി മിഡ്ക്യാപ്പ് എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 14 ശതമാനത്തിന്റെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്.
10 മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണ് നിഫ്റ്റിയിൽ ഉണ്ടായത്. ഹെവിവെയിറ്റ് ഓഹരിയായ എച്ച്.ഡി.എഫ്.സി ഒരു വർഷത്തെ താഴ്ന്ന നിലയിലാണുള്ളത്. ആഗോള വിപണികൾ വാലന്റ്റൈന്സ് ഡേ ആഘോഷിക്കുമ്പോൾ നിങ്ങളുടെ പോർട്ട്ഫോളിയോയും ചുവന്നിരിക്കുകയാകും അല്ലെ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

