ഇൻഫോസിസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 12 ശതമാനം ഉയർന്ന് 5,686 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇൻഫോസിസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 12% വർധിച്ച് 5,686 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23 ശതമാനം ഉയർന്ന് 32,276 കോടി രൂപയായി. 2.3 ബില്യൺ ഡോളറിന്റെ പുതിയ ഡീലുകളും കമ്പനി നേടിയിട്ടുണ്ട്. ഇതോടെ 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 9.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഓഹരി ഒന്നിന് 16 രൂപ വീതം കമ്പനി അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

സപ്ലൈ സൈഡ് തടസ്സങ്ങൾ കാരണം 2022 സാമ്പത്തിക വർഷത്തിൽ 6% കുറഞ്ഞ വാഹന വിൽപ്പന

സപ്ലൈ സൈഡ് തടസ്സങ്ങൾ കാരണം 2022 സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ 6% ഇടിവ് രേഖപ്പെടുത്തി ഓട്ടോമൊബൈൽ വ്യവസായ മേഖല. പാസഞ്ചർ കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, വാനുകൾ എന്നിവ ഉൾപ്പെടുന്ന സെഗ്‌മെന്റ് മാർച്ചിൽ 3.93% ഇടിഞ്ഞ് 2.79 ലക്ഷം യൂണിറ്റായി. എന്നിരുന്നാലും ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപ്പന 6.28% ഉയർന്നിട്ടുണ്ട്. മൊത്തം ഇരുചക്രവാഹന വിൽപ്പന ഫെബ്രുവരിയിൽ 13.31 ശതമാനവും മാർച്ചിൽ 20.88 ശതമാനം ഇടിഞ്ഞ് 11.84 ലക്ഷം യൂണിറ്റായിട്ടുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) ആണ് കണക്കുകൾ പുറത്തുവിട്ടത്.

എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി പ്രസ്റ്റീജ് എസ്റ്റേറ്റ്സ്

2022 സാമ്പത്തിക വർഷം പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ വിൽപ്പന 90% വർധിച്ച് 10,382.2 കോടി രൂപയായി. എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ കളക്ഷൻ പ്രതിവർഷം 47% വർധിച്ച് 7,466.4 കോടി രൂപയായിട്ടുണ്ട്. 16.77 ദശലക്ഷം ചതുരശ്ര അടിയിൽ റിയൽറ്റി പ്രോജക്ടുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ, എൻസിആർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ 15 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പ്രസ്റ്റീജ് ലോഞ്ച് ചെയ്തിട്ടുണ്ട്.

മാക്സ് വിമാനങ്ങൾ പുറത്തുവന്നതിന് 90 സ്പൈസ് ജെറ്റ് പൈലറ്റുമാർക്ക് ഡിജിസിഎ വിലക്ക്

ബോയിംഗ് 737 മാക്‌സ് വിമാനം പ്രവർത്തിപ്പിക്കാൻ 90 സ്പൈസ് ജെറ്റ് പൈലറ്റുമാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാരെ വിലക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റെഗുലേറ്റർ അറിയിച്ചിട്ടുണ്ട്. ഇതോടെ 737 മാക്‌സ് സിമുലേറ്ററിൽ പൈലറ്റുമാർക്ക് വീണ്ടും പരിശീലനം നൽകേണ്ടിവരും.

വാഡയിൽ പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തതോടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കി ബ്ലൂ സ്റ്റാർ

മഹാരാഷ്ട്രയിലെ വാഡയിൽ പുതിയ നിർമ്മാണ കേന്ദ്രം ആരംഭിച്ചതോടെ ഡീപ് ഫ്രീസറുകളുടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കി ബ്ലൂ സ്റ്റാർ. പ്രതിവർഷം 2 ലക്ഷം ഡീപ് ഫ്രീസറുകളും ഒരു ലക്ഷം സ്റ്റോറേജ് വാട്ടർ കൂളറുകളും നിർമ്മിക്കാനുള്ള ശേഷി ഇതിന് ഉണ്ട്. 130 കോടി രൂപ മൂലധനച്ചെലവിലാണ് കമ്പനി പുതിയ യൂണിറ്റ് നിർമിച്ചത്.

പേസ്‌പ്രിന്റിന്റെ 12.19 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഫിനോ പേയ്‌മെന്റ് ബാങ്ക്

ന്യൂഡൽഹി ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ പേസ്പ്രിന്റിൽ നിക്ഷേപത്തിന് അംഗീകാരം നൽകി ഫിനോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ബോർഡ്. കമ്പനിയുടെ പേസ്‌പ്രിന്റിന്റെ 12.19% ഓഹരികൾ സ്വന്തമാക്കും. ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനായി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) പ്ലഗിനുകൾ നൽകുന്നതിന് പേസ്‌പ്രിന്റിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഫിനോയുടെ നീക്കം.

ടാറ്റ മോട്ടോഴ്‌സ് അതിന്റെ നെറ്റ്‌വർക്കിലേക്ക് 160 സേവന വർക്ക്‌ഷോപ്പുകൾ ചേർക്കുന്നു

പാസഞ്ചർ വാഹനങ്ങൾക്കായി 160 പുതിയ സർവീസ് വർക്ക്‌ഷോപ്പുകൾ ആരംഭിച്ച് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഇതോടെ കമ്പനിയുടെ ഇന്ത്യയിലുടനീളമുള്ള വർക്ക്‌ഷോപ്പുകളുടെ എണ്ണം 705 ആയി ഉയർന്നു. 485 നഗരങ്ങളിൽ വിപുലമായ സേവന കവറേജ് ടാറ്റ നൽകുന്നുണ്ട്. കൂടാതെ EzServe എന്ന പുതിയ മൊബൈൽ സേവന ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുള്ള സ്ഥലങ്ങളിൽ എത്തി അടിസ്ഥാന സേവനങ്ങും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇത് വാഗ്ദാനം ചെയ്യുന്നു.

938 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി മാൻ ഇൻഫ്ര

937.89 കോടി രൂപയുടെ കരാറിന് മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡിന് ഭാരത് മുംബൈ കണ്ടെയ്‌നർ ടെർമിനലിൽ (ബിഎംസിടിപിഎൽ) നിന്നും ലെറ്റർ ഓഫ് അക്സെപ്റ്റൻസ് (എൽഒഎ) ലഭിച്ചു. നവി മുംബൈയിലെ ജെഎൻപിടിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിന് നവീകരണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നതിനാണ് കരാർ. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കും.

അവലോകുമായുള്ള ആഗോള പങ്കാളിത്തം വിപുലീകരിച്ച് എച്ച്സിഎൽ

ടെക്ക്ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുകളുടെ പ്രമുഖ ദാതാക്കളായ സൂറിച്ച് ആസ്ഥാനമായുള്ള അവലോകുമായുള്ള ആഗോള പങ്കാളിത്തം വിപുലീകരിച്ച് എച്ച്സിഎൽ ടെക്‌നോളജീസ് ലിമിറ്റഡ്. അവലോക് ക്ലയന്റുകൾക്കായി കമ്പനി ലോകോത്തര ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സെന്റർ വികസിപ്പിക്കും. അവലോക് ഉൽപ്പന്നങ്ങളുമായി പ്രവർത്തിക്കുന്ന എച്ച്സിഎൽ ടീമുകൾക്കുള്ള പരിശീലനത്തിലും വികസനത്തിലും ഇത് നിക്ഷേപിക്കും.

അതേസമയം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി സുരക്ഷ സേവനങ്ങൾ എത്തിക്കുന്നതിനായി എച്ച്സിഎൽ ടെക് മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം വിപുലീകരിച്ചിട്ടുണ്ട്. കമ്പനി മൈക്രോസോഫ്റ്റ് ഇന്റലിജന്റ് സെക്യൂരിറ്റി അസോസിയേഷനിൽ (മിസ) ചേർന്നു കഴിഞ്ഞു.

ഏറ്റവും മൂല്യമുള്ള എട്ടാമത്തെ സ്ഥാപനമായി അദാനി ഗ്രീൻ എനർജി

ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി എന്നിവയെ പിന്തള്ളി ഇന്ത്യയിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി മാറി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 4.49 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരികൾ 55 ശതമാനമാണ് ഉയർന്നത്. 2025 ഓടെ 25 GW ന്റെ പോർട്ട്‌ഫോളിയോ കമ്പനി വികസിപ്പിക്കുന്നുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement