ഇന്നത്തെ വിപണി വിശകലനം
വ്യക്തമായ ട്രെന്റ് നിലനിർത്തി വിപണി, നിഫ്റ്റി മുകളിലേക്ക് കുതിച്ചുകയറി.
ഗ്യാപ്പ് ഡൗണിൽ 150 പോയിന്റുകൾക്ക് താഴെയായി 15533 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവിടെ നിന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 260 പോയിന്റുകളുടെ നേട്ടമാണ് സൂചിക സ്വന്തമാക്കിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 63 പോയിന്റുകൾ/ 0.40 ശതമാനം മുകളിയായി 15,746 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34141 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 34000ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. മുകളിലേക്ക് തന്നെ കുതിപ്പ് തുടർന്ന സൂചിക ഉച്ചയോടെ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1000 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 313 പോയിന്റുകൾ/ 0.91 ശതമാനം മുകളിയായി 34871 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട വാർത്ത വന്നതിന് പിന്നാലെ നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി റിയൽറ്റി ഇന്ന് 2.33 ശതമാനവും നിഫ്റ്റി മെറ്റൽ 1.12 ശതമാനവും നേട്ടം കൊയ്തു. മറ്റു സൂചികകൾ ഒന്നും തന്നെ 1 ശതമാനത്തിൽ കൂടുതൽ നീങ്ങിയില്ല.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്റെ നിക്കി 3 ശതമാനം ഇടിവ് രേഖപ്പെടുത്തി. നഷ്ടം നികത്തി യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Adani Ports ഓഹരി ഇന്ന് 5.2 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. Adani Ent 3.5 ശതമാനം നേട്ടം കെെവരിച്ചു.
അദാനി ഓഹരികൾ ഏറെയും ഇന്ന് തിരികെ കയറി. മിക്ക ഓഹരികളും എൽ.സിയിൽ നിന്നും നിമിഷ നേരം കൊണ്ട് യുസി രേഖപ്പെടുത്തി. Adani Power, Adani Transmission, ATGL, Adani Green എന്നീ ഓഹരികൾ 5 ശതമാനത്തിന് മുകളിൽ ഉയർന്നു.
നാലാം പാദത്തിൽ മികച്ച ഫലം പുറത്തുവന്നതിന് പിന്നാലെ NTPC ഓഹരി ഇന്ന് 3.9 ശതമാനം നേട്ടം കെെവരിച്ചു.
Central Bank Of India, Indian Overseas Bank എന്നീവ വിഭജനത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഇരു ഓഹരികളും ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. മറ്റു നിരവധി പി.എസ്.യു ബാങ്കുകളും ഇന്ന് ഉയർന്നു.
Bandhan Bank 7.6 ശതമാനവും PNB 3.4 ശതമാനവും IDBI 2.6 ശതമാനവും Union Bank 5.2 ശതമാനവും UCO Bank 5 ശതമാനവും Indian Bank 3.9 ശതമാനവും Canara Bank 3.2 ശതമാനവും നേട്ടം കെെവരിച്ചു.
ക്യുഐപി വഴി 2500-3000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Indian Bank ഓഹരി ഇന്ന് 3.9 ശതമാനം നേട്ടം കെെവരിച്ചു.
മൈക്രോഫിനാൻസ് വായ്പകൾക്ക് പ്രോത്സാഹനം നൽകാനുള്ള ആസം സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ Bandhan Bank ഓഹരി ഇന്ന് 7.6 ശതമാനം നേട്ടം കെെവരിച്ചു.
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 60 ശതമാനം വർദ്ധിച്ച് 66.6 കോടി രൂപയായതിന് പിന്നാലെ Info Edge ഓഹരി ഇന്ന് 1.84 ശതമാനം ഉയർന്നു.
നിരവധി ഐടി ഓഹരികൾ ഇന്ന് നഷ്ടം രേഖപ്പെടുത്തി. Wipro 1.3 ശതമാനവും TCS 0.7 ശതമാനവും TechM 0.7 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനാൽ കാറുകളുടെ വില അടുത്ത പാദം മുതൽ വർദ്ധിപ്പിക്കുമെന്ന് Maruti Suzuki പറഞ്ഞു.
Maruti 0.8 ശതമാനവും Tata Motors 0.9 ശതമാനവും M&M 0.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ബേയർ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭം 3 വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Cadila ഓഹരി ഇന്ന് 1.4 ശതമാനം നേട്ടം കെെവരിച്ചു.
ട്രൂകോളറുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിന് പിന്നാലെ Route Mobile ഓഹരി ഇന്ന് 2.9 ശതമാനം നേട്ടം കെെവരിച്ചു.
ഇൻഷുറൻസ് ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനായി IDFC First Bank-മായി കെെകോർത്ത് എസ്‌ബിഐ ജനറൽ ഇൻഷുറൻസ്. IDFC First Bank ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു.
മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 260 കോടി രൂപയായതിന് പിന്നാലെ Bharat Dynamics ഓഹരി ഇന്ന് 1.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
1906.43 കോടി രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ഇ.ആർ.ജി.ഒ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 4.99 ശതമാനം ഓഹരി എച്ച്.ഡി.എഫ്.സി ഏറ്റെടുത്തതിന് പിന്നാലെ മാതൃസ്ഥാപനമായ HDFC ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും നേട്ടം കെെവരിച്ചു.
വിപണി അടച്ചതിന് പിന്നാലെ OIL India യുടെ നാലാം പാദ ഫലം പുറത്തുവന്നു. അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 848 കോടി രൂപയായി. ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരി ഇന്ന് 0.7 ശതമാനം നേട്ടത്തിൽ അടച്ചു.
GMR Infra 9.6 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
താഴേക്ക് വീണ വിപണിയെ മുകളിലേക്ക് കെട്ടിവലിച്ച് കാളകൾ. വെള്ളിയാഴ്ചത്തെ ഉയർന്ന നിലയിൽ പ്രതിരോധം തീർത്ത് നിഫ്റ്റി നിന്നപ്പോൾ, ബാങ്ക് നിഫ്റ്റി അതിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
HDFC Bank ഇന്ന് ബുള്ളിഷായാണ് കാണപ്പെട്ടത്. ഇത് നാളെയും തുടർന്നേക്കാം. കാളകളും കരടികളും തമ്മിൽ ശക്തമായ പോരാട്ടമാണ് വിപണിയിൽ നടക്കുന്നത്.
എന്നാൽ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തിരികെ കയറി ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ച സൂചിക ശക്തമാണെന്ന സൂചന നൽകുന്നു. വിപണിയിൽ കാളയോട്ടം ഉടൻ ആരംഭിക്കുമെന്ന് വിദേശ ബാങ്കുകളായ Credit Suisse, Morgan Stanley എന്നിവർ പറഞ്ഞിരുന്നു. എന്നിരുന്നാലും വിപണി ലാഭമെടുപ്പിന് വിധേയമായേക്കാം.
അദാനി നിക്ഷേപകർക്ക് എല്ലാം ഇന്ന് വളരെ ഏറെ സന്തോഷിക്കാവുന്നതാണ്. ഓഹരികൾ എല്ലാം തന്നെ ശക്തമായി തിരികെ കയറി ലാഭത്തിൽ അടച്ചു.
വരും ദിവസങ്ങളിലേക്കായി Reliance, HDFC എന്നീ ഓഹരികൾ ശ്രദ്ധിക്കാവുന്നതാണ്. Infy അസ്ഥിരമായി നിൽക്കുന്നതിനാൽ ഐടി ഓഹരികളിലും ശ്രദ്ധിക്കുക.
വിപണിയിൽ ഇന്ന് ഏവർക്കും നല്ല ദിനം ആയിരുന്നുവെന്ന് കരുതുന്നു.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

