പ്രധാനതലക്കെട്ടുകൾ
മാർച്ചിലെ അവസാന പാദത്തിൽ Sobha 1,072 കോടി രൂപയുടെ 13.37 ലക്ഷം ചതുരശ്രയടി മൊത്തം വിൽപ്പനയാണ് നടത്തിയത്. വിൽപ്പനയുടെ അളവ്, മൊത്തം വിൽപ്പന മൂല്യം, എന്നിവ മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 48%, 54%, ആയി വർദ്ധിച്ചു.
Avenue Supermarts: നാലാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7,303.13 രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ ഇത് 6193.53 കോടി രൂപയായിരുന്നു.
Ircon: 1: 1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാൻ ഇർകോൺ ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. രണ്ട് രൂപ വീതമുള്ള ഓരോ ഷെയറിനും കമ്പനി ഒരു ഷെയർ സൗജന്യമായി നൽകും.
Panacea Biotec: ഇന്ത്യയിൽ 100 ദശലക്ഷം ഡോസ് സ്പുട്നിക് വി വാക്സിൻ നിർമിക്കുന്നതിനായി പനേഷ്യ ബയോടെക് ലിമിറ്റഡ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാർ ഒപ്പുവച്ചു.
Jindal Steel & Power: കമ്പനിയുടെ മാർച്ച് മാസത്തിലെ പ്രതിവർഷ വിൽപ്പന 61 ശതമാനം ഉയർന്ന് 7.86 ലക്ഷം ടണ്ണായി. പ്രതിവർഷ ഉത്പാദനം 21 ശതമാനം വർദ്ധിച്ച് 7.30 ലക്ഷം ടണ്ണായി.
Maruti Suzuki : കമ്പനിയുടെ മാർച്ചിലെ മൊത്തം ഉത്പാദനം 86.33 ശതമാനം വർദ്ധിച്ച് 1.72 ലക്ഷം യൂണിറ്റായി. പോയവർഷം ഇത് 92540 യൂണിറ്റ് മാത്രമായിരുന്നു.
Trident : മധ്യപ്രദേശിലെ ബുദ്‌നിയിലെ കമ്പനിയുടെ കോട്ടൺ വെയർഹൗസിൽ വൻ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ വെയർഹൗസിന് വൻ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ട്.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 14500 എന്ന പ്രധാന സപ്പോർട്ട് ഉൾപ്പെടെ തകർത്ത് കൊണ്ട് താഴേക്ക് വീണ നിഫ്റ്റി വളരെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർന്ന് നേരിയ തോതിൽ നേട്ടം കെെവരിച്ച സൂചിക 14600ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഏറെ ബെയറിഷായി കാണപ്പെട്ടു. നാല് ശതമാനത്തിന് മുകളിൽ കൂപ്പുകുത്തിയ സൂചിക 32300ൽ സപ്പോർട്ട് എടുത്ത് കൊണ്ട് 33600ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
വിപണി താഴേക്ക് കൂപ്പുകുത്തിയപ്പോൾ നിഫ്റ്റി ഐടി സൂചിക കത്തിക്കയറി 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
യൂറോപ്യൻ വിപണികൾ ഇന്നലെ അവധിയായിരുന്നു. യുഎസ് വിപണികൾ എല്ലാം തന്നെ 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Dow Jones , S&P 500 എന്നിവ എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി.
എന്നാൽ യുഎസ് വിപണിയിലെ നേട്ടം ഏഷ്യൻ വിപണികളിൽ പ്രതിഫലിക്കുന്നതായി തോന്നുന്നില്ല. ഏഷ്യൻ വിപണി എല്ലാം തന്നെ കയറിയിറങ്ങി കിടക്കുകയാണ്. യുഎസ് ഫ്യൂച്ചേഴ്സും നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. SGX NIFTY 14,723 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ടഡ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 14,750ൽ നിന്നും സൂചിക 14700ലേക്ക് എത്തിയിരുന്നു. ഇപ്പോൾ തിരികെ കയറുന്നതായി കാണാം.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,750, 14,800, 14,900എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെടും. കുറഞ്ഞത് 14,900 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കു.
ബാങ്ക് നിഫ്റ്റിക്ക് 33,150-33,300 എന്ന നിലയിൽ ശക്തമായ പ്രതിരോധമുള്ളതായി കാണാം. കുറഞ്ഞത് 33,800 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കു.
14,650, 14,600, 14,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. 32,500, 32,300 എന്നിവിടങ്ങളിൽ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 931 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 94 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
14800,15000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒ.ഐ കാണപ്പെടുന്നു. 14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒ.ഐയും കാണാനാകും. ഉയർന്ന നിലയിലുള്ള കോൾ കരാറുകളാണ് ഇന്നലെ ഉണ്ടായത്. ഇതോടെ PCR 0.6 ആയി.
വിപണി നിർണായക സാഹചര്യത്തിൽ കാണപ്പെടുന്നതിനാൽ ദിശ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. India VIX ഇന്നലെ 15 ശതമാനമായി ഉയർന്നതിനാൽ വിപണിയിൽ ചാഞ്ചാട്ടം സംഭവിച്ചേക്കാം.
ഇന്നലെ ഉണ്ടായ ശക്തമായ നീക്കത്തെ അപേക്ഷിച്ച് വിപണി ഇന്ന് സ്ഥിരത കെെവരിച്ചേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

