ഇന്നത്തെ വിപണി വിശകലനം

ബ്രേക്ക് ഔട്ടിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി നേട്ടത്തിൽ അടച്ച് നിഫ്റ്റി.

17393 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 17500 എന്ന നില മറികടന്ന സൂചിക പിന്നീട് അസ്ഥിരമായി നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് ഓപ്പണിംഗ് ലെവലിൽ നിന്നും 250 പോയിന്റുകളുടെ മുന്നേറ്റം സൂചിക നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 271 പോയിന്റുകൾ/ 1.57 ശതമാനം മുകളിലായി 17625 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയിൽ 35612 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ ബെെയിംഗ് അനുഭവപ്പെട്ടു. പിന്നാലെ 36000 മറികടന്ന സൂചിക അവസാന നിമിഷം 500 പോയിന്റുകളുടെ നേട്ടം കൂടി കെെവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 940 പോയിന്റുകൾ/ 2.65 ശതമാനം മുകളിലായി 36421 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ബാങ്ക്  (+2.6%), ഫിൻ നിഫ്റ്റി (+2.4%), പിഎസ്.യു ബാങ്ക് (+2.1%)  എന്നിവ 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി ഓട്ടോയ്ക്ക് (+1.6%) ഓപ്പം നിഫ്റ്റി മെറ്റലും(+1.9%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

2021 ഡിസംബറിൽ കൽക്കരി ഉൽപ്പാദനം 3.3 ശതമാനം ഉയർന്ന് 60.2 മെട്രിക് ടൺ ആയതായി പറഞ്ഞതിന് പിന്നാലെ Coal India(+6.3%) ഓഹരി നേട്ടത്തിൽ അടച്ചു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

നിഫ്റ്റി മെറ്റൽ ഓഹരികൾ ഇന്ന് പോസിറ്റീവായി കാണപ്പെട്ടു. Tata Steel(+2.7%), Hind Copper (+2.4%), Vedanta(+3.6%), SAIL (+2.7%), Jindal Steel (+2.2%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

വാഹന വിൽപ്പന കണക്കുകൾ പുറത്തു വന്നതിന് പിന്നാലെ ഓട്ടോ ഓഹരികൾ പോസിറ്റീവായി കാണപ്പെട്ടു. Eicher Motors (+4.9%), Tata Motors (+3.1%) എന്നിവ നേട്ടത്തിൽ അടച്ചു.

Bajaj Finance (+3.4%), Bajaj Finserv (+3.5%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ICICI Bank(++3.3%), IndusInd Bank(+2.7%), HDFC Bank(+2.7%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

കഴിഞ്ഞ ആഴ്ചത്തെ പതനത്തിന് ശേഷം RBL Bank ഇന്ന് 4.4 ശതമാനം നേട്ടത്തിൽ അടച്ചു. പ്രതിവർഷ വായ്പ 12 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ Federal Bank (+5%) നേട്ടത്തിൽ അടച്ചു.

LTI (+2.7%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു. ജനുവരി 18ന്
മൂന്നാം പാദഫലങ്ങളും ലാഭവിഹിതവും പരിഗണിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ LTTS(+2.2%) ഓഹരി നേട്ടത്തിൽ അടച്ചു. TCS(+2.1%) ഓഹരിയും ഐടി മേഖലയിൽ നിന്നും നേട്ടം കെെവരിച്ചു.

വിപണി ബുള്ളിഷായിരുന്നെങ്കിലും ഫാർമ ഓഹരികൾ നഷ്ടത്തിൽ അടച്ചു. Cipla (-1.4%) നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Dr Reddy (-1.1%), Divi’s Lab (-0.58%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

ആവശ്യകത ഉയർന്നതോടെ ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Grasim (2.4%), Ambuja Cement (2.5%), Ramco Cement (2.2%), UltraTech (+1.7%) എന്നിവ നേട്ടത്തിൽ അടച്ചു.

പ്രതിവർഷ വായ്പ വിതരണം 42 ശതമാനം വർദ്ധിച്ച് 2750 കോടി രൂപയായതിന് പിന്നാലെ M&M Financial (2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

Greaves Cotton (+12.9%),  Olectra (+5%-UC) എന്നീ ഓഹരികളും ഇലക്ട്രിക് വെഹിക്കിൾ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വർഷത്തെ ആദ്യ വ്യാപാര ദിവസം ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റി. വെള്ളിയാഴ്ച 50 ദിവസത്തെ മൂവിംഗ് ആവറേജ് നിഫ്റ്റി മറികടന്നതായി ഞങ്ങൾ സൂചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നിഫ്റ്റിയുടെ ബെയറിഷ് ട്രെൻഡ് ലെെൻ തകർന്നതായും നമ്മൾ കണ്ടിരുന്നു.

ഈ ബ്രേക്ക് ഔട്ടിന്റെ ബാക്കിപത്രമാണ് ഇന്ന് വിപണിയിൽ കാണപ്പെട്ടത്. ഡിസംബർ 13ന് ഉള്ള ഉയർന്ന നിലയിൽ നിഫ്റ്റി പ്രതിബന്ധം നേരിടുന്നതായി കാണാം.

ഡിസംബറിലെ ഇന്ത്യയുടെ മാനുഫാക്ചറിംഗ് മാർക്കിറ്റ് പിഎംഐ 55.5 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 57.6 ആയിരുന്നു. നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.

മുന്നിലേക്ക് നിഫ്റ്റി ബുള്ളിഷായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 17350ന് അടുത്തായി 50 ദിവസത്തെ മൂവിംഗ് ആവറേജ് ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളും. ഇതിന് താഴേക്ക് നീങ്ങിയാൽ വിപണി ബെയറിഷായി കാണപ്പെട്ടേക്കാം.

ഈ പുതുവർഷത്തിന്റെ ആരംഭം നിങ്ങളുടെ പോർട്ട്ഫോളിയോ പോയമാസത്തേ അപേക്ഷിച്ച് ലാഭത്തിലാണോ ഉള്ളത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement